2009, ജൂലൈ 8, ബുധനാഴ്‌ച

വെയിലേറ്റ പ്രണയം

ഈ കലാപ
ബാധിത പ്രദേശത്തുനിക്കുമ്പോഴും
ഞാന്‍ വായിച്ചതും
നീ എഴുതിയതും
അവനും, അവളും പറഞ്ഞതും
നാംഏറേ പങ്കുവച്ചതും,
മൂടി വച്ചോ അടക്കിപ്പിടിച്ചോ ?
വാചാലമായോ ?
ഏല്ലാം പ്രേമത്തെ കുറിച്ചായിരുന്നു .

ഓര്‍മ്മയുടെ മച്ചിന്‍ പുറത്ത്
വാടാമല്ലി പൂക്കള്‍ക്ക്
ഇന്നും കൊടിയസൗരഭ്യം .
ചാഞ്ഞ പോക്കുവെയില്‍
ആളൊഴിഞ്ഞ വഴികള്‍
പ്രണയം പൊതിഞ്ഞ
മധുരം വാക്കുകള്‍
പരസ്പരം
ബന്ധിച്ചപ്രാണന്‍റെ ചരടറ്റം
മുറുകെ പിടിച്ചു
നടന്നു തീരാതെ, നീണ്ടകറുത്ത വാവുകള്‍ .

നിന്‍റെ, എന്‍റെ, അവരുടെയും
ഓര്‍മ്മപ്പെരുമഴയില്‍ ,
കുളിര് ,
നേര്‍ത്ത കാറ്റ്,
മനസ്സുടഞ്ഞ സുഖ -നൊമ്പരം ,
വാചാലമായ മൗനം.
പിന്നെ നിന്‍റെ ,
എന്‍റെയും പനികിടക്ക .
പെരുവഴി രണ്ടായി പിരിഞ്ഞു
ആ ഓര്‍മ്മ പുതപ്പില്‍
നാം പിന്നെയും മുഖംനോക്കുന്നു

ധൃതിയില്‍ കാലം
കണക്കുചേര്‍ക്കാനായിപ്പാഞ്ഞു .
വികാരങ്ങള്‍ ,
വീക്ഷണങ്ങള്‍ ,
വിപ്ലവങ്ങള്‍ ,
വിയോജിപ്പുകള്‍ .
കൊടികളെല്ലാം
താഴ്ത്തിക്കെട്ടുന്നു .
എല്ലാ സമരങ്ങളും
കാഴ്ച്ചപ്പാടുകളും,
നിര്‍ബദ്ധങ്ങളും,
കാലമെന്ന മുനി മെരുക്കുന്നു .
പ്രണയം പിന്നെയും ,
പ്രാണനില്‍ പറ്റിപിടിച്ചിരിക്കുന്നു.....

35 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ പറഞ്ഞു...

പ്രണയം പിന്നെയും ,
പ്രാണനില്‍ പറ്റിപിടിച്ചിരിക്കുന്നു

ശ്രീ പറഞ്ഞു...

നന്നായിരിയ്ക്കുന്നു, മാഷേ

സമാന്തരന്‍ പറഞ്ഞു...

പരസ്പരം
ബന്ധിച്ച പ്രാണന്റെ ചരടറ്റം
മുറുകെ പിടിച്ചു
നടന്നു തീരാതെ , നീണ്ട കറുത്ത വാവുകള്‍


അതെ.. പ്രണയം പിന്നെയും പ്രാണനില്‍ പറ്റിപ്പിടിച്ചിരിക്കുന്നു.

shajkumar പറഞ്ഞു...

വാചാലമായ മൗനം.

ramanika പറഞ്ഞു...

നന്നായിരിയ്ക്കുന്നു!

the man to walk with പറഞ്ഞു...

പറ്റിപിടിച്ചിരിക്കുന്നു
...:)

ശ്രീഇടമൺ പറഞ്ഞു...

ഒരിക്കലും അടര്‍ന്നു പോകാതെ...
പ്രണയം പിന്നെയും...
പ്രാണനില്‍ പറ്റിപിടിച്ചിരിക്കുന്നു...
:)
സുന്ദരം ഈ കവിത...
ഭാവുകങ്ങള്‍...*

Typist | എഴുത്തുകാരി പറഞ്ഞു...

വെയിലേറ്റ പ്രണയം വെയിലേറ്റു വാടാതെ, പറ്റിപ്പിടിച്ചിരിക്കട്ടെ.

വരവൂരാൻ പറഞ്ഞു...

ഓര്‍മ്മയുടെ മച്ചിന്‍ പുറത്ത്
വാടാമല്ലി പൂക്കള്‍ക്ക്
ഇന്നും കൊടിയസൗരഭ്യം

പ്രണയം പ്രാണനില്‍ പറ്റിപിടിച്ചിരിക്കുന്നത്‌ അറിയുന്നുണ്ട്‌...

നല്ല വരികൾ

കല്യാണിക്കുട്ടി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കല്യാണിക്കുട്ടി പറഞ്ഞു...

parayathe parayunna pranayam manoharam thanne....
kollaam maashe.....
bhaavukangal.......

അരുണ്‍ കരിമുട്ടം പറഞ്ഞു...

നല്ല വരികള്‍:)

Jayasree Lakshmy Kumar പറഞ്ഞു...

വെയിലേറ്റു വാടാതെ പ്രാണനിൽ പറ്റിപ്പിടിച്ചിരിക്കുന്നു പ്രണയം
വരികൾ ഇഷ്ടമായി

പാവത്താൻ പറഞ്ഞു...

പരസ്പരം
ബന്ധിച്ചപ്രാണന്‍റെ ചരടറ്റം
മുറുകെ പിടിച്ചു
നടന്നു തീരാതെ
മനോഹരം പ്രാണനില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഈ പ്രണയ നൊമ്പരം

കുഞ്ഞായി | kunjai പറഞ്ഞു...

നല്ല വരികള്‍

ഹരീഷ് തൊടുപുഴ പറഞ്ഞു...

പ്രണയം...

ജീവിതത്തിലൊരിക്കലും മറക്കാനാവാത്തത്!!!



സുന്ദരമായ വരികള്‍ക്ക് ഒട്ടെറെ ആശംസകളോടെ...

കണ്ണനുണ്ണി പറഞ്ഞു...

നന്നായി മാഷേ..

Anil cheleri kumaran പറഞ്ഞു...

അതി മനോഹരം.

Unknown പറഞ്ഞു...

ആശംസകൾ
സ്നേഹത്തോടെ സജി

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഒരിക്കലും അടര്‍ന്നു പോകാതെ...
പ്രണയം പിന്നെയും...
പ്രാണനില്‍ പറ്റിപിടിച്ചിരിക്കുന്നു...

ഞാന്‍ വീണ്ടും പറയുന്നു കവിതയുടെ കാര്യത്തില്‍ നിങ്ങള്‍ പാവപ്പെട്ടവനാണെന്നു കള്ളം പറയരുത്‌...കാരണം ഈ കവിത നിങ്ങളുടെ കള്ളത്തരം പൊളിക്കും :)

Kasim Sayed പറഞ്ഞു...

നല്ല വരികൾ, ആശംസകൾ

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

പ്രണയം പിന്നെയും ,
പ്രാണനില്‍ പറ്റിപിടിച്ചിരിക്കുന്നു.....


നല്ല കവിത...

raadha പറഞ്ഞു...

അതെ.. പ്രണയം പിന്നെയും പ്രാണനില്‍ പറ്റിപ്പിടിച്ചിരിക്കുന്നു.

പറിച്ചെറിയാന്‍ വയ്യാത്ത വിധം....

നല്ല വരികള്‍..ആശംസകള്‍.

പാവപ്പെട്ടവൻ പറഞ്ഞു...

പ്രിയപ്പെട്ടവര്‍ എന്നെ വായിച്ചവര്‍ നിങ്ങള്‍ക്കിതാ എന്‍റെ ആത്മാര്‍ഹമായ നന്ദി ഇവിടെ കുറിക്കുന്നു സ്നേഹപ്പുരസ്സരം പാവപ്പെട്ടവന്‍

Sabu Kottotty പറഞ്ഞു...

കൊള്ളാം മാഷേ...
വളരെ നല്ല കവിത...

യൂനുസ് വെളളികുളങ്ങര പറഞ്ഞു...

45 വരികള്‍ 26 comments

pray for what you want, but work for the things you need,

Faizal Kondotty പറഞ്ഞു...

Nice ...

Sureshkumar Punjhayil പറഞ്ഞു...

പ്രണയം പിന്നെയും ,
പ്രാണനില്‍ പറ്റിപിടിച്ചിരിക്കുന്നു.....
pinne athmavilekkum....!

Manoharam, Ashamsakal...!!!

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

നന്നായി മാഷെ

വയനാടന്‍ പറഞ്ഞു...

'ധൃതിയില്‍ കാലം
കണക്കുചേര്‍ക്കാനായിപ്പാഞ്ഞു "

വാക്കുകൾ പിരിയാൻ പറ്റാത്ത വിധം ഇഴുകി ചേർന്നിരിക്കുന്നു. പ്രണയം പ്രാണനിലെന്ന പോലെ

സായന്തനം പറഞ്ഞു...

പ്രിയ പാവപ്പെട്ടവൻ,

അതിമനോഹരം ഈ വരികൾ..ഒരു പാട്‌ ഇഷ്ടമായി..

cEEsHA പറഞ്ഞു...

പ്രണയം പിന്നെയും ,
പ്രാണനില്‍ പറ്റിപിടിച്ചിരിക്കുന്നു

ഈ കവിതയും.. ആശംസകള്‍..!

ബഷീർ പറഞ്ഞു...

നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ

lekshmi. lachu പറഞ്ഞു...

pranayam pinneyum prananil patti pidichirikkunu....nalla varikal..

Unknown പറഞ്ഞു...

hermes handbags
fit flops
yeezy 350 boost
michael kors uk
coach factory outlet
ghd hair straighteners
adidas shoes
cheap oakley sunglasses
fitflops shoes
steph curry shoes
20170215caiyan