2009, മേയ് 17, ഞായറാഴ്‌ച

രാത്രിമഴകള്‍

ഇടിമിന്നലിന്‍റെ പൊട്ടിത്തെറിയൊച്ച
ഭയപ്പെടുത്തിയ പുതപ്പിനുള്ളിലെ ഇരുട്ട് .
ജീവിതത്തിന്‍റെ ഇടുങ്ങിയ
ഇടനാഴികളില്‍ പോലും വിറച്ചിരുന്നു .

പകല്‍വെളിച്ചം മറച്ചമഴക്കാര്‍
ഇന്നും മടവരമ്പ് ചാടിവരുന്ന
മലവെള്ള പാച്ചിലിനെയാണ് ഓര്‍മ്മപ്പെടുത്തുന്നത് .

കറങ്ങിവരുന്ന കര്‍ക്കിടകങ്ങള്‍ പകര്‍ന്നത്
ചോരുന്നപുരയില്‍ അമ്മയുടെ അടക്കിപിടിച്ച തേങ്ങലുകള്‍
കര്‍ക്കിടക കാഴ്ചകളിലെന്നും
നനഞ്ഞ സച്ഞിയില്‍
കുതിര്‍ന്ന അരിയുമായി വരുന്ന
മഴനഞ്ഞ അച്ഛന്‍ ഒരു മുറിവിന്‍റെ കണ്ണിരാണ്

മഴകള്‍ കനക്കുന്ന രാത്രികള്‍
ചോര്‍ച്ചവെള്ളം പകരുന്നപാത്രങ്ങള്‍ കെടുത്തിയത്
അമ്മയുടെ ഉറക്കങ്ങള്‍ .
അങ്ങനെയാണ് അമ്മ രാത്രിമഴകളെ ഭയപ്പെട്ടത് .

43 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ പറഞ്ഞു...

മഴകള്‍ കനക്കുന്ന രാത്രികള്‍
ചോര്‍ച്ചവെള്ളം പകരുന്ന പാത്രങ്ങള്‍ കെടുത്തിയത്
അമ്മയുടെ ഉറക്കങ്ങള്‍ .

P R Reghunath പറഞ്ഞു...

nalla kavitha.

jithusvideo പറഞ്ഞു...

കര്‍ക്കിടക കാഴ്ചകളിലെന്നും
നനഞ്ഞ സച്ഞിയില്‍
കുതിര്‍ന്ന അരിയുമായി വരുന്ന
മഴനഞ്ഞ അച്ഛന്‍ ഒരു മുറിവിന്‍റെ കണ്ണിരാണ്.....മനോഹര കവിത ....വരികളില്‍ അവസാനം മഴ നനഞ്ഞ അച്ഛന്‍ ...എന്നതിന് പകരം അച്ഛന്‍ ഒരു മുറിവിന്‍റെ കണ്ണിരാണ്...എന്ന് മതിയായിരുന്നു ...എന്‍റെ അഭിപ്രായം ആണുട്ടോ .....ഇവടെ കടുത്ത വേനല്‍ ഹൃദയങളില്‍ നനുത്ത മഴ തിമിര്‍ത്തു പെയ്യുന്നുട് ട്ടോ നന്ദി

കണ്ണനുണ്ണി പറഞ്ഞു...

എവിടെയൊക്കെയോ കണ്ടു പരിചയിച്ച ചില ദ്രിശ്യങ്ങള്‍ ഓര്‍മ്മ വരുന്ന്നു.. നന്നായി കവിത

പാവത്താൻ പറഞ്ഞു...

തോരാതെ പെയ്യുന്ന കർക്കിടകമഴയിലും കണ്ണിരിന്റെ ഉപ്പു രസം. നന്നായി മഴവേദനകൾ;മഴയോർമ്മകൾ...

അജ്ഞാതന്‍ പറഞ്ഞു...

കണ്ണ് നനയിക്കുന്നു താങ്കളുടെ വരികള്‍..
ഞാനാണാ വരികളില്‍ നനയുന്നത്..

"പണികഴിഞ്ഞെത്താത്ത അച്ഛനെത്തേടി,
ഓലവാതില്‍ നീക്കി ചിമ്മിനിവെട്ടവുമായി
പ്രേതങ്ങള്‍ മണികിലുക്കിനടക്കുന്ന വഴിയില്‍
അമ്മയോടൊത്ത് പേടിച്ചു നിന്നിട്ടുണ്ട്...
പിന്നെ,
മിന്നലില്‍ കത്തി
ആകാശം ഇടിഞ്ഞുപൊളിഞ്ഞു തലയില്‍ വീണപ്പോള്‍
ചാണകം മെഴുകിയ നിലത്ത്
അച്ഛനെക്കെട്ടിപ്പിടിച്ചു
കിടന്നിട്ടുണ്ട്..."

അച്ഛനെക്കുറിച്ചുള്ള ആര്‍ദ്രമായ ഓര്‍മ്മകളിലേക്ക് താങ്കളെന്നെ..

naakila പറഞ്ഞു...

അമ്മയും മഴയും അനുഭവങ്ങളില്‍ നിറയുന്ന കവിത
ആശംസകള്‍

ജെ പി വെട്ടിയാട്ടില്‍ പറഞ്ഞു...

""കറങ്ങിവരുന്ന കര്‍ക്കിടകങ്ങള്‍ പകര്‍ന്നത്
ചോരുന്നപുരയില്‍ അമ്മയുടെ
അടക്കിപിടിച്ച തേങ്ങലുകള്‍

കര്‍ക്കിടക കാഴ്ചകളിലെന്നും
നനഞ്ഞ സച്ഞിയില്‍
കുതിര്‍ന്ന അരിയുമായി വരുന്ന
മഴനഞ്ഞ അച്ഛന്‍ ഒരു മുറിവിന്‍റെ കണ്ണിരാണ് ""

>>>>>>>>>>>>>>>>>>>>>
വളരെ നന്നായിരിക്കുന്നു വരികള്‍
ഉള്ളടക്കം സാങ്കല്പികമാണല്ലോ?

തൃശ്ശൂരില്‍ നിന്ന് ആശംസകള്‍

shajkumar പറഞ്ഞു...

മഴനഞ്ഞ അച്ഛന്‍ ഒരു മുറിവിന്‍റെ കണ്ണിരാണ്

ദിനേശന്‍ വരിക്കോളി പറഞ്ഞു...

പ്രിയ സുഹ്രുത്തേ മനോഹരമായ കവിത
വര്‍ഷങ്ങളായ ഈ മഴ മനസ്സില്‍കൊണ്ടുനടക്കുന്ന ഒരാളാണു ഞാന്‍
പക്ഷെ കാര്‍മേകഘങ്ങള്‍ മൂടികെട്ടി
ഭയാനകമായ ഒരു കാഴ്ച്ചയായി
അച്ഛനേയും കൊണ്ടുവന്ന വണ്ടിയുടെ സൈറന്‍,
ആ മുഴക്കം...
ഇല്ല സുഹൃത്തേ നിലയ്ക്കാത്ത ഒരു മഴയാണത്...
സസ്നേഹം.

വിജയലക്ഷ്മി പറഞ്ഞു...

നല്ല കവിത ..മനസ്സില്‍ നോവുണ്ടാക്കുന്ന്‍വരികള്‍ ...ഒത്തിരി ഇഷ്ടായി

Junaiths പറഞ്ഞു...

മഴയും കരയുന്നു :(

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

കര്‍ക്കിടക കാഴ്ചകളിലെന്നും
നനഞ്ഞ സച്ഞിയില്‍
കുതിര്‍ന്ന അരിയുമായി വരുന്ന
മഴനഞ്ഞ അച്ഛന്‍ ഒരു മുറിവിന്‍റെ കണ്ണിരാണ്

ഈ വരികള്‍ ഒത്തിരി മനസ്സില്‍ തട്ടി. എന്റെ ഉള്ളിലും ഒരു നോവിന്റെ മഴ പെയ്തൊഴിഞ്ഞു

കല്യാണിക്കുട്ടി പറഞ്ഞു...

കറങ്ങിവരുന്ന കര്‍ക്കിടകങ്ങള്‍ പകര്‍ന്നത്
ചോരുന്നപുരയില്‍ അമ്മയുടെ
അടക്കിപിടിച്ച തേങ്ങലുകള്‍

ammayude aashankayum..raathriyile mazhayum....valare nannaayittundu................

Kasim Sayed പറഞ്ഞു...

തിമിര്‍ത്തു പെയ്യുന്ന കർക്കിടകമഴയിലും അമ്മക്ക് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നുവല്ലോ..

അരുണ്‍ കരിമുട്ടം പറഞ്ഞു...

ഇഷ്ടായിട്ടോ.
നല്ല കവിത തന്നെ

സുദേവ് പറഞ്ഞു...

ഹെന്റമ്മോ.. കമ്പ്ലീറ്റ്‌ പേടിപ്പിക്കണ പരിപാടികള്‍ ആണല്ലോ
എന്തായാലും കൊള്ളാ ട്ടോ

neeraja പറഞ്ഞു...

വീണ്ടുമൊരു മഴക്കാലം കൂടി .
ചോര്‍ന്നു ഒലിക്കാതിരിക്കട്ടെ അമ്മയുടെ
സ്വപ്നങ്ങളെങ്കിലും........

ഷാനവാസ് കൊനാരത്ത് പറഞ്ഞു...

നനഞ്ഞ സച്ഞിയില്‍
കുതിര്‍ന്ന അരിയുമായി വരുന്ന അച്ഛന്‍
മുറിവിന്‍റെ കണ്ണിരാണ്...

സബിതാബാല പറഞ്ഞു...

പെയ്തിറങ്ങിയ ഓരോ മഴമുത്തും എന്റെ മിഴിനീര്‍കണങ്ങളായിരുന്നു...
ഓലവിടവിനുള്ളിലൂടെ ഇഴഞ്ഞെത്തിയ നീര്‍ക്കോലി എന്നെ നോക്കി വെല്ലുവിളിച്ചു...
വാരിയില്‍ ഒളിച്ചിരുന്ന തേളുകള്‍ മഴനനയാതെ തലയിണയ്ക്കുള്ളില്‍ അഭയം തേടി..
കനത്തമഴയില്‍ അതിലേറെ കദനം കൊണ്ട് കനം വന്ന മനവുമായ്
ഞാനും തളര്‍വാതം തള്ളിയിട്ട അമ്മയും...



പാവപ്പെട്ടവന്‍....
ഓര്‍മ്മകളിലേയ്ക്ക് കൊള്ളിയാന്‍ മിന്നുന്നു...എല്ലാ സന്തോഷങ്ങളെയും ചുട്ടെരിക്കാന്‍ പാകത്തിനു....
ഇടനെഞ്ചില്‍ ഇടിവെട്ടുന്നു....

Areekkodan | അരീക്കോടന്‍ പറഞ്ഞു...

നോവുണര്‍ത്തുന്ന ഒരു ചിത്രം തെളിയുന്നു.

പാവപ്പെട്ടവൻ പറഞ്ഞു...

ജെ പി യോട് മാത്രമായി ഒരു കാര്യം ,ഉള്ളടക്കം സാങ്കല്പികമല്ല .അങ്ങനെരു ബാല്യകാലം ഓര്‍മയില്‍ മറഞ്ഞിട്ടില്ല .അമ്മ മരിച്ചിട്ട് ഈ പതിനച്ഞിനു ആറ് മാസം .മക്കള്‍ക്ക്‌ വേണ്ടി ഒരുപാടു കരഞ്ഞൊരമ്മ . ഈ കവിത ലിസ്റ്റില്‍ വന്നിട്ടില്ല എന്നതു മനസ്സിലാകുമല്ലോ .നന്ദി

പാവപ്പെട്ടവൻ പറഞ്ഞു...

അഭിപ്രായം പറഞ്ഞ എല്ലാ നല്ല മനസ്സുകള്‍ക്കും സവിനയം നന്ദി

പി.സി. പ്രദീപ്‌ പറഞ്ഞു...

നന്നായിട്ടുണ്ട്. നല്ല വരികള്‍.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഇവിടെ എത്താന്‍ വൈകിയല്ലോ പാവമേ! വന്നില്ലായിരുന്നെങ്കില്‍ പാവത്തിന്റെ നല്ല വരികള്‍ മിസ്സായേനെ! ഇഷ്ടായി!

lijeesh k പറഞ്ഞു...

"മഴകള്‍ കനക്കുന്ന രാത്രികള്‍
ചോര്‍ച്ചവെള്ളം പകരുന്നപാത്രങ്ങള്‍ കെടുത്തിയത്
അമ്മയുടെ ഉറക്കങ്ങള്‍"

വല്ലാതെ മനസ്സില്‍ തട്ടി......
എനിക്കും അനുഭവമുണ്ടായിട്ടുണ്ട്.
എന്‍റെ അമ്മ ഉറങ്ങാന്‍ തുടങ്ങിയിട്ടിപ്പോള്‍
മൂന്നുനാലു കൊല്ലം മാത്രമായിട്ടേയുള്ളൂ...
ആശംസകള്‍...

പ്രേമന്‍ മാഷ്‌ പറഞ്ഞു...

ജീവിതത്തിന്‍റെ ഇടുങ്ങിയ
ഇടനാഴികളില്‍ പോലും വിറച്ചിരുന്നു .

ഇടനാഴികളില്‍ എന്നാണോ ഇടനാഴികള്‍ എന്നാണോ? (പ്രൂഫ്‌ നോക്കുന്ന ഒരു പഴയ മലയാളം മാഷെ
മഴകള്‍ കനക്കുന്ന രാത്രികള്‍

ചോര്‍ച്ചവെള്ളം പകരുന്നപാത്രങ്ങള്‍ കെടുത്തിയത്
അമ്മയുടെ ഉറക്കങ്ങള്‍ .മണക്കുന്നോ എന്ന് എനിക്ക് തന്നെ സംശയം)

എങ്ങിനെയൊക്കെ പാത്രം അമ്മയുടെ ഉറക്കം കെടുതിയിരിക്കാം എന്ന് ആലോചിച്ചുപോയി . അച്ഛന്‍ കൊണ്ടുവരുന്ന സഞ്ചിയും ഈ പാത്രവും തമ്മിലും ബന്ധമില്ലേ ?
നല്ല കവിത. അഭിനന്ദനങ്ങള്‍.

പ്രേമന്‍ മാഷ്‌ പറഞ്ഞു...

ജീവിതത്തിന്‍റെ ഇടുങ്ങിയ
ഇടനാഴികളില്‍ പോലും വിറച്ചിരുന്നു .

ഇടനാഴികളില്‍ എന്നാണോ ഇടനാഴികള്‍ എന്നാണോ?

(പ്രൂഫ്‌ നോക്കുന്ന ഒരു പഴയ മലയാളം മാഷെ
മണക്കുന്നോ എന്ന് എനിക്ക് തന്നെ സംശയം)

മഴകള്‍ കനക്കുന്ന രാത്രികള്‍
ചോര്‍ച്ചവെള്ളം പകരുന്നപാത്രങ്ങള്‍ കെടുത്തിയത്
അമ്മയുടെ ഉറക്കങ്ങള്‍ .
എങ്ങിനെയൊക്കെ പാത്രം അമ്മയുടെ ഉറക്കം കെടുതിയിരിക്കാം എന്ന് ആലോചിച്ചുപോയി . അച്ഛന്‍ കൊണ്ടുവരുന്ന സഞ്ചിയും ഈ പാത്രവും തമ്മിലും ബന്ധമില്ലേ ?
നല്ല കവിത. അഭിനന്ദനങ്ങള്‍.

raadha പറഞ്ഞു...

മഴയ്ക്ക് ഇങ്ങനെയും ഒരു ഭാവം ഉണ്ടെന്നറിയിക്കുന്ന കവിത..
മഴയിലും കണ്ണീര്‍...!!!

വരവൂരാൻ പറഞ്ഞു...

വായിച്ചിട്ട്‌ ഒരു കണ്ണിർ മഴ.. നെഞ്ചിൽ ‍വെളിച്ചം മറച്ച മഴക്കാര്‍

പാവപ്പെട്ടവൻ പറഞ്ഞു...

ഞാന്‍ നിങ്ങളോട് ഇവിടെ വന്നതിനു നന്ദി പറയുന്നില്ല നന്ദി പറഞ്ഞാനാല്‍ നമ്മള്‍ തമ്മിലുള്ള ഹൃദയ അകലം വര്‍ദ്ധിക്കും

തോമ്മ പറഞ്ഞു...

nannaittund....

Musthafa പറഞ്ഞു...

"മഴകള്‍ കനക്കുന്ന രാത്രികള്‍
ചോര്‍ച്ചവെള്ളം പകരുന്ന പാത്രങ്ങള്‍ കെടുത്തിയത്
അമ്മയുടെ ഉറക്കങ്ങള്‍"

ഇന്റെ ഇമ്മാക്കും മഴ വരുമ്പോള്‍ ഇങ്ങനത്തെ ഇടങ്ങേരും ബേജാരും ഒക്കെ ഉണ്ടാകുമാരുന്നു


(പടച്ചോനെ ഇങ്ങളെ കണ്ടാല്‍ ഒരു പാവപെട്ടോന്‍ ആണെന്ന് തോന്നുനില്ലലോ കാക്കൂ .
ആ മീശയും താടിയും കണ്ടിട്ട് തന്നെ പേടിയാവുന്നു)

Unknown പറഞ്ഞു...

കർക്കിടത്തിലെ മഴ ഇടവത്തിലെ മഴ മേടത്തിലെ മഴ
അങ്ങനെ കഴിഞ്ഞ ഓർമ്മകളീൽ മഴ വേദനയുടെ നനവാണ് ചാലിക്കുന്നത്

ശ്രീഇടമൺ പറഞ്ഞു...

മഴകള്‍ കനക്കുന്ന രാത്രികള്‍
ചോര്‍ച്ചവെള്ളം പകരുന്നപാത്രങ്ങള്‍ കെടുത്തിയത്
അമ്മയുടെ ഉറക്കങ്ങള്‍ .
അങ്ങനെയാണ് അമ്മ രാത്രിമഴകളെ ഭയപ്പെട്ടത് .

ആശയഗംഭീരമായ കവിത...
വരികളില്‍ പെയ്തുതോരാത്ത രാത്രിമഴ നിറയുന്നുണ്ട്...
ആശംസകള്‍...*

ജ്വാല പറഞ്ഞു...

“മഴകള്‍ കനക്കുന്ന രാത്രികള്‍
ചോര്‍ച്ചവെള്ളം പകരുന്നപാത്രങ്ങള്‍ കെടുത്തിയത്
അമ്മയുടെ ഉറക്കങ്ങള്‍ .
അങ്ങനെയാണ് അമ്മ രാത്രിമഴകളെ ഭയപ്പെട്ടത് “.
ഒരു മഴയിലും ഈ നൊമ്പരം ഒഴുകി പോകില്ല.

jayanEvoor പറഞ്ഞു...

nalla varikal....

maTavarampum, mazhavellavum, chOrchappaathrangngaLum.....

valare ishTappettu....

girishvarma balussery... പറഞ്ഞു...

വല്ലാത്ത ഒരു അനുഭവം കാഴ്ചവെക്കുന്ന കവിത. വളരെ പുറകിലോട്ടു പോയി ഞാന്‍. കണ്ണീറനായി ...

ഗോപക്‌ യു ആര്‍ പറഞ്ഞു...

“മഴകള്‍ കനക്കുന്ന രാത്രികള്‍
ചോര്‍ച്ചവെള്ളം പകരുന്നപാത്രങ്ങള്‍ ..“

നിങളെന്റെ ദുഖകരമായ ബാല്യം ഓർമിപ്പിച്ചു....

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! പറഞ്ഞു...

രാത്രി മഴയേക്കാള്‍ റൊമാന്റിക് ആയ എന്തേലുമുണ്ടോ? എനിക്കറിയില്ല....

xjd7410@gmail.com പറഞ്ഞു...

kate spade
toms outlet
polo ralph lauren
ghd hair straighteners
cartier watches
beats by dr dre
nike air max 90
louis vuitton handbags
louis vuitton bags
michael kors outlet
michael kors outlet
michael kors outlet online
adidas uk
oakley sunglasses
giuseppe zanotti
oakley sunglasses wholesale
louis vuitton purses
ralph lauren outlet
nfl jerseys
hollister kids
coach outlet
michael kors outlet
gucci outlet
burberry outlet
kobe 8
jordan retro 4
louis vuitton
louis vuitton outlet online
louis vuitton outlet stores
toms shoes
chenyingying0709

Unknown പറഞ്ഞു...

zhengjx20160811
oakley sunglasses
cheap ray ban sunglasses
the north face outlet
louis vuitton outlet online
ugg boots uk
burberry outlet
oakley canada
canada goose uk
michael kors purses
pandora charms
moncler coat
uggs outlet
kate spade outlet
north face jackets
ray ban sunglasses
michael kors outlet
ghd hair straighteners
cleveland cavaliers jerseys
oklahoma city thunder jerseys
kobe 10
uggs on sale
tommy hilfiger outlet
abercrombie & fitch
louis vuitton borse
ray ban sonnenbrille
mont blanc pens outlet
true religion outlet
polo ralph lauren outlet
fitflops sale
coach outlet store online clearances
coach outlet
cheap jordans
louis vuitton purses
hollister shirts
longchamp sac
ugg boots
juicy couture
michael kors
polo ralph lauren
burberry handbags

Unknown പറഞ്ഞു...

canada goose jackets
adidas nmd
polo outlet
ugg boots for women
pandora bracelet
michael kors outlet
coach outlet
cheap jordans
louboutin chaussures
pandora charms sale
20170215caiyan