2009, ഏപ്രിൽ 30, വ്യാഴാഴ്‌ച

ശവമുറിക്ക് മുന്നിലെ കാത്തിരുപ്പ്

രാത്രിയില്‍
ശവമുറിക്ക് മുന്നില്‍
അകത്തെ സുഹ്ര്‍ത്തിനു വേണ്ടി
കണ്‍പോളകള്‍ അടയാതെ
കാത്തിരിക്കുമ്പോള്‍
ഭയംതോന്നിയില്ല.

ജനല്‍പഴുതിലൂടെ കാണുമ്പോള്‍
കറുത്ത ഉറുമ്പുകള്‍ ‍അവനെ
വിഴുങ്ങാന്‍ ശ്രമിക്കുന്നു .

നിര്‍ദ്ദയഉറുമ്പിനെ അകറ്റാന്‍
ശബ്ദങ്ങള്‍ക്കായില്ല.

രാത്രിയില്‍
സിരയില്‍ കത്തുന്ന
ചാരായത്തിന്‍റെ ധൈര്യം
പ്രേതങ്ങള്‍ ഭയപ്പെട്ടിരിക്കും.

ഈ ശവമുറിയില്‍ നിന്നും
പലപ്പോഴും പടിയിറങ്ങിയ
ശവശരീരങ്ങള്‍
അനുഭവങ്ങള്‍ ശബ്ദങ്ങളായി അറിയിക്കും.

രാത്രിയില്‍
ജീവനുള്ള പ്രേതങ്ങള്‍ ‍ഉറങ്ങുമ്പോള്‍
ആത്മാവ് നഷ്ടപ്പെട്ട പ്രേതങ്ങള്‍
സഞ്ചരിക്കുന്നത് സമത്വത്തിന്‍റെ പേരിലാണ് .

സ്വാതന്ത്ര്യങ്ങള്‍ക്കു അതിരുകള്‍

പ്രേതങ്ങള്‍ക്കും പാടില്ല .

പുലരുവാന്‍ കിട്ടുന്ന സമയമാണ്
വിശപ്പാറ്റാന്‍ ഉറുമ്പിനും
ആത്മാവറ്റ പ്രേതങ്ങള്‍ക്കും ബാക്കിയുള്ളത്.

ഈ കണിശമായ കാത്തിരുപ്പ്
ഒരു ജീവനെയല്ല മറിച്ചൊരു
ശവത്തിനെ ഏറ്റുവാങ്ങനാണ് .

ഈ കാത്തിരുപ്പിന്‍റെ ഇടയിലേക്കു
കൂട്ടുനില്‍ക്കുന്നത് ,
അവന്‍റെ !
ആത്മഹത്യ ചെയ്തവന്‍റെ
സങ്കല്പങ്ങള്‍
സ്വപ്‌നങ്ങള്‍
പ്രതീക്ഷകളാണ്.

പുലര്‍ന്നാല്‍
വെട്ടിക്കീറപ്പെട്ടശവം
വീട്ടില്‍ ഏറ്റുവാങ്ങുന്നത്
കൂട്ടക്കരച്ചിലുകളാണ്.

കരച്ചിലുകള്‍ ശവക്കുഴിവരെ നീളും
പിന്നെ ഓര്‍മ്മ പെരുന്നാള്‍ .


കുറിപ്പ്

2002 ല്‍ ആത്മഹത്യ ചെയ്ത സുഹ്ര്‍ത്തിന്‍റെ ശവത്തിനു മോര്‍ച്ചറിക്ക് മുന്നില്‍ രാത്രി കു‌ട്ടിരുന്നപ്പോള്‍

23 അഭിപ്രായങ്ങൾ:

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

"..പുലര്‍ന്നാല്‍
വെട്ടിക്കീറപ്പെട്ടശവം
വീട്ടില്‍ ഏറ്റുവാങ്ങുന്നത്
കൂട്ടകരച്ചിലുകളാണ് ..."

നല്ല കവിത..
പലയിടത്തും വരികള്‍ യോജിക്കാതെ പുറത്തേക്ക് മാറി നില്‍ക്കുന്നത് പോലെ തോന്നി..
വരികളുടെ ഇഴയടുപ്പം നഷ്ടപ്പെടാതെ നോക്കുക..
അല്പം കൂടെ നന്നാക്കാം..
ആശംസകള്‍..

ആർപീയാർ | RPR പറഞ്ഞു...

നല്ല ഒരു ആശയമായി തോന്നി...

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

കരച്ചിലുകള്‍ ശവകുഴിവരെ നീളും
പിന്നെ ഓര്‍മ്മ പെരുന്നാള്‍

പലരെയും പലതും ഓര്‍മ്മപ്പെടുത്തും ഈ വരികള്‍! ഇഷ്ടമായി

കാപ്പിലാന്‍ പറഞ്ഞു...

ശവമുറിക്ക് മുന്നിലെ കാത്തിരിപ്പ്‌ ....നന്നായിട്ടുണ്ട് .

P R Reghunath പറഞ്ഞു...

good

ramanika പറഞ്ഞു...

ഈ കണിശമായ കാത്തിരുപ്പ്
ഒരു ജീവനെയല്ല മറിച്ചൊരു
ശവത്തിനെ ഏറ്റുവാങ്ങനാണ്----
ee varikal enne sparsichu
namaal jeevikunathu marikkano
allenkil marikkathathukondu jeevikkunnuvo?

Anil cheleri kumaran പറഞ്ഞു...

നന്നായിട്ടുണ്ട്.
അക്ഷരത്തെറ്റുകൾ‌ ഒഴിവാക്കാൻ‌ ശ്രമിക്കുക.
ദൈര്യം=ധൈര്യം.

ഉറുമ്പ്‌ /ANT പറഞ്ഞു...

പുലരുവാന്‍ കിട്ടുന്ന സമയമാണ്
വിശപ്പാറ്റാന്‍ ഉറുമ്പിനും
ആത്മാവറ്റ പ്രേതങ്ങള്‍ക്കും ബാക്കിയുള്ളത്.

അതെനിക്ക്‌ ക്ഷ. ബോധിച്ചു

Jayesh/ജയേഷ് പറഞ്ഞു...

നല്ലത്...അക്ഷരത്തെറ്റുകള്‍ വായനയെ ബാധിക്കുന്നുണ്ടോ എന്ന് സം ശയം

Typist | എഴുത്തുകാരി പറഞ്ഞു...

വല്ലാത്ത ഒരവസ്ഥയാണില്ലേ ശവമുറിക്കു മുന്നിലെ കാത്തിരുപ്പ്‌?

Unknown പറഞ്ഞു...

ഒപ്പം പഠിച്ചിരുന്ന കൂട്ടുകാരന്‍ ഞങ്ങള്‍ ഒരുമിച്ചു മൈതാനത്തില്‍ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചതും അവന്റെ മൃതദേഹം കിട്ടാനായി ഒരു രാത്രി ഇത് പോലെ കാത്തുനിന്നതും ഓര്‍ക്കുന്നു .
ഇവിടെ വരാറുണ്ട് കവിതകളില്‍ അഭിപ്രായം പറയാന്‍ അറിയാത്തത് കൊണ്ട് പറയാറില്ല
ആത്മാര്‍ത്ഥമായ ആശംസകള്‍

ഹരീഷ് തൊടുപുഴ പറഞ്ഞു...

പേടിയാകുന്നു..

the man to walk with പറഞ്ഞു...

:(

പാവത്താൻ പറഞ്ഞു...

മരണത്തിനു കാവലാളായവന്റെ മനസ്സ്‌. നന്നായി

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കരച്ചിലുകള്‍ ശവക്കുഴിവരെ നീളും
പിന്നെ ഓര്‍മ്മ പെരുന്നാള്‍ .
നന്നായി കൂട്ടുകാരാ..

Unknown പറഞ്ഞു...

theeshnamaaya anubhavathinte
aavishkaaram oru nombaramayi
anubhavapedunnu changaathee.....

naakila പറഞ്ഞു...

തണുത്തുറഞ്ഞു

ജ്വാല പറഞ്ഞു...

മരണത്തിനു കാവല്‍നില്‍ക്കുക..അതൊരു വല്ലാത്ത അനുഭവം തന്നെ

Cm Shakeer പറഞ്ഞു...

കവിതകള്‍ വായിച്ചു നന്നായിരിക്കുന്നു.
Profile photo കണ്ടപ്പോള്‍ ഇത്രയും ഭാവനയുള്ള ഒരു കവിഹൃദയത്തിനുടമയാണന്ന് തീരെ പ്രതീക്ഷിച്ചില്ല!എല്ലാ ഭാവുകങ്ങളും നേരുന്നു.

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

കാത്തിരിപ്പിന്റെ മരവിപ്പ് അനുഭവിപ്പിച്ചു...

Unknown പറഞ്ഞു...

zhengjx20160811
oakley sunglasses
cheap ray ban sunglasses
the north face outlet
louis vuitton outlet online
ugg boots uk
burberry outlet
oakley canada
canada goose uk
michael kors purses
pandora charms
moncler coat
uggs outlet
kate spade outlet
north face jackets
ray ban sunglasses
michael kors outlet
ghd hair straighteners
cleveland cavaliers jerseys
oklahoma city thunder jerseys
kobe 10
uggs on sale
tommy hilfiger outlet
abercrombie & fitch
louis vuitton borse
ray ban sonnenbrille
mont blanc pens outlet
true religion outlet
polo ralph lauren outlet
fitflops sale
coach outlet store online clearances
coach outlet
cheap jordans
louis vuitton purses
hollister shirts
longchamp sac
ugg boots
juicy couture
michael kors
polo ralph lauren
burberry handbags

raybanoutlet001 പറഞ്ഞു...

nike tn pas cher
replica watches
nike huarache
bears jerseys
ed hardy clothing
coach outlet
canada goose
ecco shoes
moncler outlet
miami heat jersey

Unknown പറഞ്ഞു...

ray ban sunglasses
adidas yeezy
michael kors outlet
true religion jeans
toms shoes
ed hardy
louis vuitton outlet
louboutin shoes
cheap nfl jerseys
rolex watches
20172.14wengdongdong