2009, ഏപ്രിൽ 15, ബുധനാഴ്‌ച

ഓര്‍മ്മപ്പുറങ്ങള്‍ ഒഴിയുന്നു

നരച്ചവെയില്‍ വെന്തപകലിന്‍റെ
ജീവന്‍മുറിച്ചു കടല്‍കയത്തില്‍
ആഴ്ത്തുമ്പോള്‍ ഒരുയുഗമൊടുങ്ങുന്നു.
പിന്നെ ഓര്‍മ്മപെരുക്കങ്ങള്‍
ശിശിരംപെയ്യുന്ന രാത്രിപോലെ!

മണല്‍കാറ്റുകള്‍ മറച്ച മുനമ്പുകള്‍
മിഴിയടക്കാതെ ഒരു പക്ഷെ കണ്ടേക്കാം എങ്കിലും
ചൂടിന്‍റെ സമസ്യകള്‍ മനപുര്‍വ്വമായി
നമ്മെ ക്ഷണിക്കുന്നത് ഒരേ തുരുത്തിലേക്കാണ്.

തിരമാലകള്‍ ചുംബിക്കുന്ന തീരത്ത്
അത്രമേല്‍ അര്‍ത്ഥപൂര്‍ണമായ
പ്രണയ ചിത്രങ്ങള്‍പോലും
മാഞ്ഞു പോകുന്നതു എത്ര ലാഘവത്തോടാണ്.

പറഞ്ഞു വ്യാഖ്യാനം ഹിമാലയങ്ങള്‍ ആകുമ്പോള്‍
കറുത്തവാവിന്‍റെ മച്ചില്‍ ഒരു നേര്‍ത്ത
തെളിമാനം വിരിഞ്ഞാല്‍ ആശ്ചാര്യം മെന്നുപറയാം .

ഓര്‍മ്മപ്പുറങ്ങള്‍ ഒഴിയുന്നത്
ചെകുത്താന്‍ സഹസഞ്ചാരത്തില്‍
നമുക്കൊപ്പം ചേരുമ്പോളാണ്.
പിന്നെ ശവങ്ങള്‍ പെരുകിയ നഗരയാത്രയിലും.

25 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ പറഞ്ഞു...

ഓര്‍മ്മപ്പുറങ്ങള്‍ ഒഴിച്ചിടനാണ് നമുക്ക് ഇന്നിപ്പോള്‍ കൂടുതലും താല്പര്യം. ഈ പകലും പകര്‍ന്നു തരുന്നത് ഒരു പക്ഷെ ഓര്‍ക്കാന്‍ പറ്റിയ സൌഹാര്‍ദ്ദങ്ങളും ,കാഴ്ചകളും ആയിരിക്കില്ല

കാപ്പിലാന്‍ പറഞ്ഞു...

തല്‍ക്കാലം നമുക്ക് ഓര്‍മ്മപ്പുരങ്ങള്‍ ഒഴിച്ചിടാം .

ശ്രീ പറഞ്ഞു...

കൊള്ളാം മാഷേ...

(ലാഘവം എന്നല്ലേ?)

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഓര്‍മ്മപ്പുറങ്ങള്‍ ഒഴിയുന്നത്
ചെകുത്താന്‍ സഹസഞ്ചാരത്തില്‍
നമുക്കൊപ്പം ചേരുമ്പോളാണ്.
പിന്നെ ശവങ്ങള്‍ പെരുകിയ നഗരയാത്രയിലും


ആശംസകള്‍...

ആർപീയാർ | RPR പറഞ്ഞു...

നല്ല ആശയം.

ആശംസകൾ

പോരാളി പറഞ്ഞു...

“ഓര്‍മ്മപ്പുറങ്ങള്‍ ഒഴിയുന്നത്
ചെകുത്താന്‍ സഹസഞ്ചാരത്തില്‍
നമുക്കൊപ്പം ചേരുമ്പോളാണ്.
പിന്നെ ശവങ്ങള്‍ പെരുകിയ നഗരയാത്രയിലും.“

അങ്ങിനെ തന്നെയോ ? ആശംസകള്‍

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

കലക്കിക്കളഞ്ഞല്ലോ പാവപ്പെട്ടവാ........

Unknown പറഞ്ഞു...

നന്നായിട്ടുണ്ട് :)

ഫൈസൽ പറഞ്ഞു...

dear,
glad to know you from maina's blog. it is found that you have taken initiative to extend our hand to musthafa. i have conveyed the same to my friends' cirle in riyadh and beyond. i am working in yara international school, riyad.
stay at railway road, batha. (signal #1).
cell: 0551160259
if you have any cell/rele. number to connect musthafa please forward it to me asap.
gratitude
love
m. faizal
pleas visit at
amalakhil.blogspot.com

ബഷീർ പറഞ്ഞു...

ഓർമ്മപ്പുറങ്ങൾ ഒഴിഞ്ഞ് പോവാതിരിക്കട്ടെ.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

മണല്‍കാറ്റുകള്‍ മറച്ച മുനമ്പുകള്‍
മിഴിയടക്കാതെ ഒരു പക്ഷെ കണ്ടേക്കാം എങ്കിലും
ചൂടിന്‍റെ സമസ്യകള്‍ മനപുര്‍വ്വമായി
നമ്മെ ക്ഷണിക്കുന്നത് ഒരേ തുരുത്തിലേക്കാണ്.
നന്നായിരിക്കുന്നു വരികളും ചിന്തകളും.. അഭിവാദ്യങ്ങള്‍..

Typist | എഴുത്തുകാരി പറഞ്ഞു...

ഓര്‍ക്കാന്‍ പറ്റിയ സൌഹൃദങ്ങളും എവിടേയെങ്കിലും ഇല്ലാതിരിക്കുമോ!

സമാന്തരന്‍ പറഞ്ഞു...

ഒഴിയാതിരിക്കട്ടെ..ഓര്‍മ്മപ്പുറങ്ങള്‍.

Bindhu Unny പറഞ്ഞു...

ഓര്‍മ്മപ്പുറങ്ങള്‍ ഒഴിയാതിരിക്കാന്‍ ചെകുത്താനെ അകറ്റിനിര്‍ത്താം. :-)

അജ്ഞാതന്‍ പറഞ്ഞു...

nannaayittund

the man to walk with പറഞ്ഞു...

nannayi

അരങ്ങ്‌ പറഞ്ഞു...

തിരമാലകള്‍ ചുംബിക്കുന്ന തീരത്ത്
അത്രമേല്‍ അര്‍ത്ഥപൂര്‍ണമായ
പ്രണയ ചിത്രങ്ങള്‍പോലും
മാഞ്ഞു പോകുന്നതു എത്ര ലാഘവത്തോടാണ്

ഹലോ, ഈ നാലുവരികള്‍ മാത്രമിട്ടിരുന്നാലും ഈ കവിത സുന്ദരമായേനെ. ഒരു മന്ത്രം കണക്കെ ഈ വരികള്‍ അര്‍ത്ഥപൂര്‍ണ്ണമാണ്‌. ലാഘവത്തോടെ പ്രണയ ചിത്രങ്ങള്‍ മായിച്ചു കളയുന്ന ആ കടല്‍ വികാരത്തിന്റെ തിരകളാണെന്ന് എനിക്കു തോന്നുന്നു.

കല്യാണിക്കുട്ടി പറഞ്ഞു...

ഓര്‍മ്മപ്പുറങ്ങള്‍ ഒഴിയുന്നത്
ചെകുത്താന്‍ സഹസഞ്ചാരത്തില്‍
നമുക്കൊപ്പം ചേരുമ്പോളാണ്.
പിന്നെ ശവങ്ങള്‍ പെരുകിയ നഗരയാത്രയിലും.....


sathyamaaya kaaryam..........
valare manoharamaaya kavitha.....gambheera aashayam.........

bhaavukangal............

സബിതാബാല പറഞ്ഞു...

ഒത്തിരി നന്നായി..........

കെ.കെ.എസ് പറഞ്ഞു...

A shake hand for the nice poetry.

Jayesh/ജയേഷ് പറഞ്ഞു...

wht to say ???!!!

അരുണ്‍ കരിമുട്ടം പറഞ്ഞു...

"തിരമാലകള്‍ ചുംബിക്കുന്ന തീരത്ത്
അത്രമേല്‍ അര്‍ത്ഥപൂര്‍ണമായ
പ്രണയ ചിത്രങ്ങള്‍പോലും
മാഞ്ഞു പോകുന്നതു എത്ര ലാഘവത്തോടാണ്."

കൊള്ളാം ഈ വരികള്‍ കോട്ട് ചെയ്യാന്‍ തോന്നുന്നു

P R Reghunath പറഞ്ഞു...

kollaam.

Unknown പറഞ്ഞു...

snehikaan padichaal athava
padippichal ormappurangal
ozhichidan kazhiyilla changathee...
nalla kavitha..aasamsakal...

Unknown പറഞ്ഞു...

ray ban sunglasses
adidas yeezy
michael kors outlet
true religion jeans
toms shoes
ed hardy
louis vuitton outlet
louboutin shoes
cheap nfl jerseys
rolex watches
20172.14wengdongdong