2010 മേയ് 19, ബുധനാഴ്‌ച

കവി മുരുകന്‍ കാട്ടക്കട പങ്കെടുക്കും


തൊടുപുഴ ബ്ലോഗ്ഗ് മീറ്റില്‍ കേരളത്തിന്‍റെ ജനകിയനായ കവി എന്‍റെ സുഹൃത്തുകൂടിയായ മുരുകന്‍ കാട്ടക്കടയെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കും. അദ്ദേഹവും ഒരു ബ്ലോഗ്ഗറാണ്....അത് മീറ്റിനു നല്ല ഒരു കാവ്യാനുഭവം പകരും. ഒരു പക്ഷേ മുരുകന്‍ കാട്ടക്കടയുടെ കണ്ണട എന്ന കവിതയും, ബാഗ്ദാടും, ഒരു കര്‍ഷകന്‍റെ ആത്മാഹത്യകുറിപ്പും ,രക്തസാക്ഷിയും ഒക്കെ നിങ്ങള്‍ക്ക് സുപരിചിതമായിരിക്കും എന്നാലും ഈ കവിയെ ഒന്ന് നേരില്‍ കാണാനും .ഈ കവിതകള്‍ നേരില്‍ ഒന്ന് ചൊല്ലി കേള്‍ക്കാനും ആഗ്രഹിക്കാത്തവരായി ആരും കാണാതിരിക്കില്ല .അവര്‍ക്ക് ഈ അവസരം പ്രയോചനപ്രദമാകും .

www.pavapettavan.com

2010 മേയ് 16, ഞായറാഴ്‌ച

അപ്പോള്‍ ആഗസ്റ്റ് 8തൊടുപുഴ

അപ്പോള്‍ പ്രിയപ്പെട്ടവരേ ആഗസ്റ്റ് 8 നു ഞായറാഴ്ച തൊടുപുഴ വെച്ചാണ് ഈ വര്‍ഷത്തെ നമ്മുടെ കൂടിച്ചേരല്‍ നടക്കുന്നത് ....മീറ്റിന്‍റെ സുഖകരമായ നടത്തിപ്പിന് വേണ്ടുന്ന പിന്തുണ ഹരീഷ് തൊടുപുഴ ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ ഒരുക്കങ്ങള്‍ക്ക് തുടക്കമായി എന്ന് അറിയിക്കട്ടെ ...

തൊടുപുഴക്കടുത്ത് ഹരീഷിന്റെ വീടിനടുത്തുള്ള ‘ജ്യോതിസ്’ എന്ന ഹാളിലായിരിക്കും (2 കിമീ ഫ്രം തൊടുപുഴ ടൌണ്‍) ഈ സൌഹൃദ സമ്മേളനം നടത്തപ്പെടുക. ടൌണില്‍ നിന്നും ഈ ആഡിറ്റോറിയത്തിലെത്തിപ്പെടുവാനുള്ള സൌകര്യങ്ങള്‍ അറേഞ്ച് ചെയ്യുന്നതാണു. കൂടുതള്‍ വിശദാംശങ്ങള്‍ മീറ്റിനോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ അറിയിക്കുന്നതായിരിക്കും. തലേദിവസം എത്തിച്ചേരാനുദ്ദേശിക്കുന്നവര്‍ക്ക് റൂം ബുക്ക് ചെയ്യണമെങ്കില്‍ നേരത്തെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ടി മീറ്റില്‍ സംബന്ധിക്കുവാന്‍ ഉറപ്പു നല്‍കിയിയിരിക്കുന്നവരും, വരമ്പത്തു നില്‍ക്കുന്നവരും..:)
1. മനോരാജ്
2. ജയരാജ്
3. ജോ
4. സജി മാര്‍ക്കോസ് (ഹിമാലയച്ചായന്‍ !!)
5. ചാണക്യന്‍
6. അനില്‍ ബ്ലോഗ്
7. ലതികാ സുഭാഷ്
8. സതീഷ് പൊറാടത്ത്
9. ഹരീഷ് തൊടുപുഴ
10. പാവപ്പെട്ടവന്‍
11. പാവത്താന്‍
12. ശിവാ
13. സരിജ
14. കൂതറ ഹാഷിം
15. ഹൻല്ലലത്ത്
16. സുനിൽ കൃഷ്ണൻ
17. പ്രയാൺ
18. എഴുത്തുകാരി
19. കാന്താരിക്കുട്ടി
20. നന്ദകുമാർ
21. പൊങ്ങുമ്മൂടൻ
22. അപ്പൂട്ടൻ
23. മിക്കി മാത്യൂ
24. നാട്ടുകാരൻ
25. കൊട്ടോട്ടിക്കാരൻ
26. എൻ.ബി.സുരേഷ്
27. മുരളിക
28. ശങ്കെർ
29. നാസ്
30. ഡോക്ടർ
31. ലെക്ഷ്മി ലെച്ചു
32. യൂസുഫ്പാ
33. സോജന്‍
34. ഷെറീഫ്ഫ് കൊട്ടാരക്കര
35. നിരക്ഷരൻ (?)
36. ശ്രീ (?)
37. കുമാരൻ (?)
38. ജിക്കു (?)
39. ബോൺസ് (?)
40. ജയൻ ഏവൂർ (?)
41. വേദ വ്യാസൻ (?)
42. ചിത്രകാരൻ (?)
43. സന്ദീപ് സലിം (?)
44. നൌഷാദ് വടക്കേൽ (?)
45. ഷിജു (?)
46. ചാണ്ടിക്കുഞ്ഞ്
47. ധനേഷ്
48. തണല്‍(ഇസ്മായില്‍ കുറുമ്പടി) (?)
(ആരുടെയെങ്കിലും പേരു വിട്ടു പോയിട്ടുണ്ടെങ്കിൽ കമന്റായി അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു)

www.pavapettavan.com

2010 മേയ് 5, ബുധനാഴ്‌ച

തൊടുപ്പുഴ സ്വീകാര്യമാകുമോ ...?

ഇവിടെ ഒരു അപ്ഡേഷന്‍ വരാന്‍ ഒരു ചെറിയതാമസം ഉണ്ടായി .കൂട്ടുക്കാരെ നിങ്ങള്‍ കുറെ പേരെങ്കിലും സംശയിച്ചു..... മീറ്റ് ഉണ്ടാകുമോ...? എന്നൊക്കെ ഒരു സംശയവുംവേണ്ടാ നമ്മള്‍ ഒത്തു കൂടിയിരിക്കും . വിവരങ്ങള്‍ അറിയിക്കാന്‍ വൈകിയതിന്റെ കാരണം പലതാണ് .അതില്‍ പ്രധാനമായിയിട്ടുള്ളത് നമ്മുടെ മീറ്റ്‌ നടത്താനുള്ള സ്ഥലത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ടതാണ് ... ആകെയുള്ള അഭിപ്രായം പറയുകയാണേല്‍ കുറെപേര്‍ ആലപ്പുഴ, കുറെപേര്‍ എറണാകുളം ,കുറെപേര്‍ ചേര്‍ത്തല ..ഇങ്ങനെ ഒക്കെ പറയുമ്പോള്‍ തന്നെ ഇതിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു ഒരു സഹായത്തിനും ആരെയും കിട്ടാത്ത ഒരു സ്ഥിതി വിശേഷം നിലനില്‍ക്കുന്നു .മീറ്റിന്റെ ദിവസങ്ങള്‍ കുറഞ്ഞു വരികെ ഒരു അസ്വസ്ഥമായ സാഹചര്യം ഉണ്ട് എന്നത് സത്യം. അങ്ങനെ വന്നപ്പോള്‍ ...ബ്ലോഗ്ഗ് മീറ്റുകളുടെ കാരണവരായ ഹരീഷ് തൊടുപ്പുഴയോടു സഹായം അഭ്യര്ത്ഥിച്ച്‌ ...പുള്ളിക്കാരന്റെ വാചകത്തില്‍ പറഞ്ഞാല്‍ " പ്രിയ പാവപ്പെട്ടവനെ തൊടുപ്പുഴവച്ച് നടത്തുക ആണങ്കില്‍ എല്ലാ സഹായങ്ങളും ചെയ്തു തരാം മറ്റു എവിടെയെങ്കിലും വെച്ചാണങ്കില്‍ സഹായം ഒന്നും ഉണ്ടാവില്ല ഞാന്‍ പങ്കെടുക്കും അത്ര തന്നെ " ഇക്കാര്യത്തില്‍ ഇനി നിങ്ങള്‍ ഓരോരുത്തരുടെയും അഭിപ്രായമാണ് പ്രധാനം .തൊടുപ്പുഴ സ്വീകാര്യമാകുമോ ...? അറിയിക്കുക ....ഹാജര്‍ നിലവ്യക്തമാക്കുക .
www.pavapettavan.com

2010 ഏപ്രിൽ 7, ബുധനാഴ്‌ച

കാപ്പില്‍ മീറ്റിന്‍റെ പ്രസക്തിയെകുറിച്ച്

പ്രിയപ്പെട്ടവരേ
ആഗസ്റ്റ് മാസം എട്ടാം തിയതി എറണാകുളത്ത് വച്ച് നമ്മള്‍ മീറ്റാന്‍ തീരുമാനിച്ചപ്പോള്‍ അതിനു നല്ല പ്രതികരണമാണ് ലഭിച്ചത് .അതുമായി ബന്ധപ്പെട്ടു ഏറെ നമ്മള്‍ മുന്നോട്ടു പോകുകയും ചെയ്തു .അപ്പോളാണ് .ആഗസ്റ്റ് എഴാംതിയതി കാപ്പില്‍ മീറ്റ്‌ എന്ന് പറഞ്ഞു ഒരു പോസ്റ്റ്‌ കാണാന്‍ ഇടയായത് http://www.boolokamonline.com/?p=4608#comment-2330.മീറ്റുകള്‍ എന്നാല്‍ സൗഹാര്‍ദ്ദ കൂട്ടായ്മയും ,
അതിലുപരി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടങ്കില്‍ തന്നെ ഒരേ തരത്തില്‍ ചിന്തിക്കന്നുവര്‍ മാനസികമായി അടുപ്പമുള്ളവര്‍ അങ്ങനെയൊക്കെ ഉള്ള ഒരു ഒത്തു ചേരലാണ് .അവിടെ ചേരികള്‍ തിരിഞ്ഞു കൂട്ടം കൂടുന്നതിന്റെ പൊരുള്‍ മനസിലാകുന്നില്ല .എന്താണ് കാപ്പില്‍ മീറ്റ്‌ ...? അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ...? സൌഹാര്‍ദ്ദമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ എന്തിന് കാപ്പില്‍ മീറ്റ്‌ ...?എറണാകുളം മീറ്റില്‍ ചേര്‍ന്നുകൂടേ.....ഒരു ദിവസത്തെ വ്യത്യാസമല്ലേ വരുന്നുള്ളൂ ..പിടിവാശികള്‍ ആര്‍ക്കും നന്നല്ല .അതല്ല കഴിഞ്ഞ ചെറായി മീറ്റിന്‍റെ കാര്യവുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന ആരോഗ്യകരമല്ലാത്ത വിവാദങ്ങള്‍ ഉണ്ടാക്കുകയാണോ ലക്‌ഷ്യം .ഒരു കാര്യം ഞാന്‍ തറപ്പിച്ചുപറയാം ...ഇത് വേണ്ടുന്ന കരുതലുകള്‍ എടുത്താണ്
നടത്താന്‍ തീരുമാനിച്ചിട്ടുള്ളത് .കഴിഞ്ഞ പ്രാവിശ്യത്തെ പോലെ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാം എന്ന് കരുതിയെങ്കില്‍ തെറ്റി .ഓര്‍ക്കുക ഈ വെള്ളത്തില്‍ നെഞ്ച് (വിഷകായ്‌) കലക്കിയിട്ടുണ്ട് . ജീവനും ജീവിതവും വലുതാണ്‌ ഉദ്ദേശ്യം നന്നെങ്കില്‍

2010 മാർച്ച് 18, വ്യാഴാഴ്‌ച

വിലാപങ്ങള്‍ക്കപ്പുറം


വിശക്കുന്ന ഒരു നിറംമങ്ങിയ
ബാല്യത്തിന്‍റെ കണ്ണുകള്‍
എന്നെ തുറിച്ചുനോക്കുന്നു ദൈന്യമായി.
ഒന്നുറക്കെ കരയാനാകാതെ
പൊടിഞ്ഞ വേദനയുടെ മിഴിനീര്‍
എന്നിലെ മനുഷ്യനെയാണ്‌ അന്വേഷിക്കുന്നത് .
ഞാന്‍ വളര്‍ന്നമണ്ണ് പകയ്ക്കുന്നവിലാപങ്ങളാല്‍
മുഖരിതമായ ഒരുചുടുപകലിലാണന്ന്
ഞാന്‍ പിന്നെയും തിരിച്ചറിയുന്നു.
ഒരുനിലവിളിപോലുമുയരാതെ
അത്രയേറെ നിര്‍വികാരമായി എന്നെ
വരിഞ്ഞു മുറുക്കുന്നു,
ഇവന്‍റെ വിളറിയ മിഴികള്‍.
ഇന്നലെ നിറച്ചുണ്ടുഞാന്‍
ഉപേക്ഷിച്ചയാ അന്നം
ഈ കുഞ്ഞിന്‍റെ വകയായിരുന്നു.
വൈകിയ തിരിച്ചറിവിലേറെയിനി
മനസ്സുപിടഞ്ഞിട്ടെന്തു കാര്യം..?
എന്നിട്ടും നാളേക്ക് ഒരു കുഞ്ഞിന്‍റെ
വിശപ്പിനുപകരാന്‍
ഒന്നുംകരുതാന്‍ പാകമാകുന്നില്ലിന്നുകള്‍ .
വീണ്ടും ഇതുപോലൊരു
വിശക്കുന്നബാല്യം ദൈന്യമായി
തുറിച്ചു നോക്കുമ്പോള്‍
ഞാന്‍ ഇന്നലയിലേക്ക്‌ യാത്രയാകും
വിറച്ചൊരു വാക്ക് : കുഞ്ഞേ എന്‍റെ നെഞ്ചുപിളര്‍ന്നിറ്റ് ചുടുരക്തം
കണ്ണീരായി നിന്‍റെ അനാഥത്വത്തിനെ ഓര്‍ത്ത്
ഞാനീ മണ്ണിലിറ്റിക്കുന്നു എന്‍റെ വംശപാപത്തിനായി