2010 സെപ്റ്റംബർ 4, ശനിയാഴ്‌ച

എന്തിനാണ് മനുഷ്യനു മതവിശ്വാസം..?

മതങ്ങള്‍ മനുഷ്യര്‍ക്ക്‌ മാത്രമാണ് ഉള്ളത് .മനുഷ്യനൊപ്പം ഭൂമിയില്‍ ജീവിക്കുന്ന മൃഗങ്ങള്‍ക്കും മറ്റു ജീവലോകത്തിനും ,പ്രാണിസമൂഹത്തിനും മതങ്ങളില്ല ,ദൈവങ്ങളില്ല, വിശിഷ്ടഗ്രന്ഥങ്ങളില്ല .എന്തുകൊണ്ട് മനുഷ്യനുമാത്രം ദൈവവും പിന്നെ മതവുമുണ്ടായി ? മനുഷ്യന്‍ കരയുകയും, ചിരിക്കുകയും, സന്തോഷിക്കുകയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു .മൃഗങ്ങള്‍ കരയുകയും അവയുടെ സന്തോഷവും സ്നേഹവും പ്രകടിപ്പിക്കുക്കയും ചെയ്യുന്നു . എല്ലാ ജീവജാലകങ്ങളും ചിരിക്കുകയും കരയുകയും ചെയ്യുന്നുണ്ടാവാം . മരങ്ങളും ,ചെടികളും പുല്‍കൊടികളും കാറ്റിലാടിയുല്ലസിക്കുന്നുണ്ട് അത് നമ്മള്‍ക്ക് കാണാന്‍ കഴിയുന്നുണ്ട് . ഇവയ്ക്കൊക്കെ ദൈവങ്ങളുണ്ടോ ? മതങ്ങളുണ്ടോ? ഉണ്ടങ്കില്‍ അത് ഏതു മതമായിരിക്കും ?ഏതു ദൈവമായിരിക്കും . അവര്‍ എന്തുകൊണ്ട് കലഹിക്കുന്നില്ല , പരസ്പരം വെട്ടിയും കുത്തിയും മുറവേല്‍പ്പിക്കുന്നില്ല .

നായ്‌ക്കളെ നമ്മള്‍ വളര്‍ത്തുകയും സ്നേഹിക്കുകയും പലതും പഠിപ്പിക്കുകയും മനുഷ്യന്റെ കള്ളത്തരങ്ങള്‍ മണത്തുപിടിപ്പിക്കാന്‍ പരിശീലിപ്പിക്കു കയും ചെയ്യുന്നു . തത്തയെയും , മൈനകിളിയെയും പിടിച്ചു വയമ്പ് കൊടുത്തു സംസാരിക്കാന്‍ പഠിപ്പിക്കുന്നു ,വീട്ടില്‍ വളരുന്ന പൂച്ച അവയുടെ വീട്ടിലെ ആള്‍ക്കാരെ കണ്ടാല്‍ വാലൊക്കെ പൊക്കി സ്നേഹം പ്രകടിപ്പിക്കുന്നു .ഭീമകരമായ മത്സ്യങ്ങളെ പിടിച്ചു ചുംബിക്കാനും പ്രണയിപ്പിക്കാനും പഠിപ്പിക്കുന്നു. കാട്ടില്‍ കിടക്കുന്ന ഏറ്റവും വലിയ ജീവിയായ ആനയെ നമ്മുടെ ആവിശ്യങ്ങള്‍ക്ക് വേണ്ടി പലതും പഠിപ്പിച്ചു ഉപയോഗിക്കുന്നു .മൃഗരാജനായ സിഹംപോലും മനുഷ്യന്റെ ശിക്ഷണത്തില്‍ പാകപ്പെടുന്നു . മനുഷ്യന്റെകുലമായ ഹോമോ സാപ്പിയന്‍ ജന്തുകുലത്തില്‍ ജനീച്ച കുരങ്ങിനെ നമ്മള്‍ മെരുക്കി എടുക്കുന്നു .ഇവക്കൊന്നും മതങ്ങളില്ലേ ? മനുഷ്യന്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് വളര്ത്തുന്നവന്റെ മതം .ജാതി അനുസരിച്ച് പേരിടാറുണ്ട്‌ .ആ പേരുപറഞ്ഞു വിളിച്ചു പഠിപ്പിക്കാറുണ്ട്,അനുസരിപ്പിക്കാറുണ്ട് . അപ്പോള്‍ ഇതുപോലെയാണ് മതങ്ങളെയും ദൈവങ്ങളെയും മനുഷ്യനുണ്ടാക്കിയതു .

മനുഷ്യന്‍ ആക്രമക്കാരിയായ പെട്ടന്ന് മെരുങ്ങുകയും പിണങ്ങുകയും പകസൂക്ഷികയും ചെയ്യുന്ന ഒരു ജീവിയാണ് . മനുഷ്യന്റെ ഈ സ്വഭാവവൈകൃതം ഒരു പക്ഷെ ആദിപുരാതന കാലത്ത് തിരിച്ചറിവില്ലാതെ കൂടുതല്‍ ക്രൂരമായ അവസ്ഥവിശേഷം ആയിരുന്നിരിക്കാം .ഇലകളും ,കായ്കളും ,പഴങ്ങളും, കിഴങ്ങ് വര്‍ഗ്ഗങ്ങളും മാത്രം ഭക്ഷണങ്ങളായി ഉണ്ടായിരുന്ന കാലത്ത് ആയിരിക്കാം മതങ്ങളും ആചാരങ്ങളും ഉണ്ടായത് .ഫലവൃക്ഷങ്ങളും ധാരളമായി കിഴങ്ങ് വര്‍ഗ്ഗങ്ങളും കിട്ടിയിരുന്ന പ്രദേശങ്ങള്‍ ആരോഗ്യമുള്ളവര്‍ സ്വന്തമാക്കിയതിന്റെ പേരില്‍ ആ പ്രദേശത്തു ഉണ്ടായിട്ടുള്ള കലഹങ്ങളില്‍ നിന്നായിരിക്കും ഒരു ജീവിത ക്രമംരൂപപ്പെട്ടത്. അക്കാലത്ത് അവര്‍ക്കിടയിലെ അല്പംബുദ്ധിയും വിവേഗവും ഉള്ളവാരായിരിക്കാം ആഹാരക്രമങ്ങളിലെ നിര്‍ദേശവും ആളോഹരിയുടെ ഉപയോഗവും സംരക്ഷണവും നിഷ്കര്‍ഷിച്ചിരുന്നത് .വിളയെടുക്കലിനും ,വിളയിറക്കലിനും തീര്‍പ്പാക്കപ്പെട്ട അച്ചടക്ക വ്യവസ്ഥയില്‍ നിന്നായിരിക്കണം ഒരു കൂട്ടം ചേരലും, ഒരു അനുസരണ മനോഭാവം ഉണ്ടായതും ,ഒരു ജീവിത മാര്‍ഗ്ഗ നിര്‍ദ്ദേശമുണ്ടായതും .പിന്നീട് മനുഷ്യന്റെ വളര്‍ച്ചയില്‍ അതിനു ആചാരത്തിന്റെയോ, അനുഷ്ടാനത്തിന്റെയോ ,സംസ്കാരത്തിന്റെയോ ഉള്കരുത്തുകള്‍ ഉണ്ടായത് . ആവിശ്യങ്ങള്‍ക്ക് അനുസരിച്ച മാറ്റങ്ങളിലൂടെ അന്യദേശങ്ങളിലേക്കുള്ള പാലായനത്തിന്റെ അന്തരീഷങ്ങളില്‍ ഒക്കെയും കൂടുതല്‍ കൂടുതല്‍ മാറ്റങ്ങളിലൂടെ തോടുകളില്‍ ഒഴികിനടന്ന പരുക്കനായ വശങ്ങളുള്ള വലിയ കല്ലുകള്‍ ഒഴുകി ഒഴികി നദിയും ,പുഴയും, ആറും, കായലും കഴിഞ്ഞു നല്ല മിനുസമുള്ള മനോഹരമായ ഒരുളന്‍ കല്ലുകള്‍ ആകുന്നതുപോലെ മതങ്ങളും ,വിശ്വാസങ്ങളും , പുത്തന്‍ സംസ്കാരവും മനുഷ്യനില്‍ അടിയുറച്ചു .

നമ്മുടെ അച്ഛന്റെ പേര് നമുക്കറിയാം അച്ഛന്റെച്ഛനെ അറിയാം രണ്ടോ നാലോ തലമുറക്ക് മുന്‍പുണ്ടായിരുന്ന കാരണവരുടെ പേരറിയാം ഒരു പതിനഞ്ചു അല്ലങ്കില്‍ വേണ്ട ഒരു പത്ത് തലമുറയ്ക്ക് മുന്‍പുള്ളവരുടെ പേരോ, ഗോത്രമോ ,അവര്‍ എവിടെ ജീവിച്ചിരുന്നന്നോ, അവരുടെ സംസാര ഭാഷയോ ,സംസ്കാരമോ ,മതമോ ,ദൈവവിശ്വാസമോ ,അവരുടെ ആചാരയനുഷ്ടാനങ്ങളോ നമുക്കറിയില്ല . പിന്നെ എങ്ങനെയാണ് നമ്മള്‍ നമ്മുടെ മതങ്ങളുടെ, വിശ്വാസങ്ങളുടെ അരക്കെട്ടുറപ്പിക്കുന്നത്‌ ? പൂര്‍ണമായി അറിയാത്ത ഒരു വിശ്വാസ പ്രമാണത്തിലല്ലേ നാം മുറുകെ പിടിക്കുന്നതും വാദിക്കുന്നതും , കലഹിക്കുന്നതും ,പരസ്പരം കൊല്ലുന്നതും ?

മതങ്ങള്‍ വലുതായി എന്ന് പറയുന്നത് ജനസഖ്യ വര്‍ദ്ദിക്കുന്നതിനബന്ധമായി വേണം കരുതാന്‍ ,ദൈവങ്ങള്‍ വര്‍ദ്ദിച്ചു എന്ന് പറയുന്നത് അസ്വസ്ഥരായ വിശ്വാസികള്‍ പെരുകുന്നതിന് ആധാരമായി എന്നുവേണം അനുമാനിക്കാന്‍ . അസ്വസ്ഥരായ മനുഷ്യര്‍ തന്റെ ശാന്തതക്കു വേണ്ടി പലവഴികളും ആലോചിക്കുമെന്ന ലളിതമായ ചിന്തയുടെ കുശാഗ്രമായ തിരിച്ചറിവില്‍ നിന്നാണ് ദൈവങ്ങള്‍ പെരുകിയത് . ആള്‍ ദൈവങ്ങള്‍ അങ്ങനെയാണ് നമുക്കിടയില്‍ ചുവടുറപ്പിച്ചത് .ദൈവങ്ങള്‍ക്കും മതങ്ങള്‍ക്കും വളരാന്‍ മനുഷ്യന്‍ ആവിശ്യമാണ് .മനുഷ്യന് അവന്റെ സമാധാനമായ മാനസിക പുരോഗതിക്കു ദൈവംവേണം . ഈ പരസ്പരപൂരകങ്ങളാണ് ഇവരണ്ടിന്റെയും ശക്തമായ വളര്‍ച്ചക്ക് കാരണം .

പ്രചാരത്തില്‍ ഇന്നുള്ളതില്‍ വച്ച് വിശ്വാസികള്‍ അധികമുള്ള മൂന്നു മതങ്ങളാണ് നിലവിലുള്ളത് .എണ്ണത്തില്‍ കൂടുതലുള്ളത് ക്രിസ്തിയന്‍ പിന്നെ മുസ്ലീം മൂന്നാമത് ഹിന്ദു , ഈ മതങ്ങളില്‍ നിന്നൊക്കെ ഇന്ന് അനേകം ശാഖകളും ഉപശാഖകളും ഉണ്ടായിരിക്കുന്നു . ( കാലപ്പാച്ചിലില്‍ ഇനിയും പുതിയ മതങ്ങള്‍ ഉണ്ടായേക്കാം) എല്ലാമതങ്ങളും നന്മയില്‍ അധിഷ്ഠിതമായ ശുഭ്രമായ പ്രകാശം ചൊരിയുന്ന ആത്മശുദ്ധികരണമാണ് ഉദ്ദ്യേശിക്കുന്നെങ്കിലും വേണ്ടുന്ന തരത്തില്‍ വിശ്വാസികളെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ് .അതുകൊണ്ടാണ് മതവിശ്വാസങ്ങള്‍ പല രൂപപകര്ച്ചയിലേക്ക് വഴിമാറി പോകുന്നത് .

എന്തിനാണ് മനുഷ്യന് മതവിശ്വാസം..? അഥവാ ദൈവ വിശ്വാസം ? വിശ്വാസസികള്‍ പറയും ഈ ജീവിതം യാഥാര്‍ത്ഥ്യജീവിതമല്ലന്നും മരിച്ചു കഴിഞ്ഞു മറ്റൊരു ലോകമുണ്ടന്നും അവിടെ താന്‍ചെയ്ത നന്മതിന്മകള്‍ വിചാരണ ചെയ്യപെടുകയും സ്വര്‍ഗ്ഗവും നരകവും എന്നുള്ള രണ്ടു അവസ്ഥകള്‍ വിധിക്കപെടുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു .ഈ അടിസ്ഥാന വാദത്തിന്റെ അറിവ് വന്നവഴി നിലവിലുള്ള മതഗ്രന്ഥത്തില്‍ നിന്നുമാണ് .ഖുറാന്‍ ,ബൈബിള്‍ ,മഹാഭാരതം ഇതെല്ലാം അക്കാലത്ത് ജീവിച്ചിരുന്ന ദീര്ഘദൃക്കുകളായ അനേകങ്ങളായിട്ടുള്ള കാലാക്കാരന്‍മാരുടെ സൃഷ്ടികളാണ് . (ഇതില്‍ ഖുറാന്‍ എഴുതപ്പെട്ടതല്ല ഇറക്കപ്പെട്ടതാണന്നു മുസ്ലിങ്ങളുടെ വാദം) ഇവയെല്ലാം ആചാരങ്ങളില്‍ വ്യത്യസ്തത പുലര്ത്തുന്നുണ്ടങ്കിലും ആദ്യന്തികമായി ഒരുഭയം വളര്‍ത്തുന്നുണ്ട് . ദൈവത്തെ അഥവ മതത്തെ നിഷേധിക്കുകയോ തെള്ളിപറയുകയോ ചെയ്‌താല്‍ അവനു കൊടുംശിക്ഷകള്‍ ദൈവ ഭാഗത്ത് നിന്നുണ്ടാവും എന്ന് ഭയപെടുത്തുന്നു, മാത്രവുമല്ല ദൈവത്തില്‍ ഭയന്നാണ് ജീവിക്കണ്ടത് എന്നും പറഞ്ഞു പഠിപ്പിക്കുന്നു . ആ ഭയപ്പെടുത്തലാണ് മതവിശ്വാസികളായി തുടരാനും വിശ്വാസത്തിലൂന്നിയ "നന്മ" സഹജീവിയോടു പ്രകടിപ്പിക്കാനും ഒരുപരുതിവരെ സഹായകമാകുന്നത് .

ഉപജീവനത്തില്‍ എല്ലാത്തരത്തിലും മനുഷ്യന്‍ എക്കാലത്തും അസ്വസ്ഥനാണ് അവനു കുറച്ചു നേരെമെങ്കിലും സമാധാനംവേണം ,ശാന്തതവേണം അതിനുള്ള നല്ല മാര്‍ഗ്ഗമാണ്‌ മനസിനെയും,ശരീരത്തെയും മറ്റു ചിന്തകളില്‍ നിന്നെല്ലാം അകറ്റി ശാന്തമായി, നിശബ്ദമായി, ഏകാഗ്രമായി നില്‍ക്കുക എന്നത് ഇതൊരു മെഡിറ്റേഷനാണ് . ഇങ്ങനെ നിരന്തരമായി ഒരു നിച്ശിത സമയത്ത് ചെയ്യപ്പെടുകയാണങ്കില്‍ മാനസികമായ ഉന്മേഷം ലഭിക്കും എന്നതില്‍ തര്‍ക്കമില്ല . ഇതിന്റെ അദൃശ്യരൂപിയായ ഉന്നമാണ് ദൈവം. മനസിനെ ഒരേ കേന്ദ്രത്തിലേക്ക് കൊണ്ട് വരിക എന്നത് അനായാസമാണങ്കിലും അസ്വസ്ഥരായ മനുഷ്യന് കഴിയാതെവരും. ഇവിടെ ഉന്നമാണ് ദൈവസങ്കല്പം. തലമുറകള്‍ കൈമാറി കഴിയുമ്പോള്‍ നാളെ ഉണ്ടാകുന്ന മനുഷ്യന്റെ വിശ്വാസപ്പുറത്തേക്ക് വരണ്ടുന്ന ദൈവസങ്കല്‍പ്പം അത്രയേറെ കരുതല്‍ ഉണ്ടാകണം എന്ന് ഇതിന്റെ സൃഷ്ടാക്കള്‍ക്ക് നന്നായി ആറിയാമായിരുന്നു.

ലോകത്തിലുള്ള എല്ലാമനുഷ്യര്‍ക്കും രൂപംഒന്നുതന്നെ നിറത്തിലും ,നീളത്തിലും മൂക്കിന്റെയും, കണ്ണിന്റെയും വ്യത്യാസത്തില്‍ ചെറിയ ഏറ്റകുറച്ചിലുകള്‍ അവിടെത്തെ കാലാവസ്ഥയുടെയും ,അന്തരീഷ സമ്മര്‍ദ്ദത്തിന്റെയും വ്യതിയാനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ മാത്രം .ചോരക്കു ഒരേ നിറം ,വിശപ്പിനു ഒരേ മുഖം ,ചിരിക്കുന്നതും കരയുന്നതും ഒരുപോലെ ,നടക്കുന്നതും, ഉറങ്ങുന്നതും ,ഉണ്ണുന്നതും ഒരേപോലെ.ലൈംഗിക വേഴ്ച നടത്തുന്നതും അത് പ്രകടിപ്പിക്കുന്നതും ഒരുപോലെ , പ്രസവിക്കുകയും കുട്ടിയെ വളര്‍ത്തുന്നതും ഒരുപോലെ ആശയവിനിമയം നടത്തുന്നതും ഒരുപോലെ പക്ഷെ മതവിശാസങ്ങള്‍ ,ദൈവ വിശ്വാസങ്ങള്‍ പലതു എന്താണ് ഈ വൈരുദ്ധ്യം ?

ദൈവവിശ്വാസം മഹനിയമായ ഒരു സന്ദേശമാണ് പറയുന്നത് പക്ഷെ മനുഷ്യന്‍ ഇന്ന് അതിന്റെ പേരിലാണ് കൂടുതല്‍ കൊല്ലപ്പെടുന്നതും രാജ്യങ്ങള്‍ വിഭജിക്കപ്പെടുന്നതും. കൃഷിസംസ്കാരങ്ങളില്‍ നിന്നാണ് മതങ്ങളും ദൈവങ്ങളും ഉണ്ടായത് .അത് മനുഷ്യന്റെ ജീവിത ക്രമങ്ങളില്‍ ഹിംസാത്മകസ്വഭാവം നിരുത്സാഹപ്പെടുത്താന്‍ വേണ്ടി പിറവിക്കൊണ്ടാതാണ്. എന്നാല്‍ ഇന്ന് മനുഷ്യന്റെ നാശത്തിന്റെതന്നെ കറുപ്പായി അത് മയങ്ങി വളര്‍ന്നു . ഇനി തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി നമുക്ക് ഇങ്ങനെ പറയാം ഈ പ്രപഞ്ചത്തിനു ഒരു ശക്തിയുണ്ട് ആ ശക്തിയാണ് ഈ ലോകത്തെ ചലിപ്പിക്കുന്നതും നിലനിര്ത്തുനതും അപ്പോളും ഒരു കുഴപ്പം ദൈവത്തിന്റെ പേരില്‍ ഉണ്ടാവുന്നു .ആ ദൈവം ഏത്
മതത്തിലുള്ളതാണന്നു . മുസ്ലീം ,ക്രിസ്തിയ .ഹിന്ദു എതാണ് യഥാര്‍ത്ഥദൈവം ?


www.pavapettavan.com

2010 ഓഗസ്റ്റ് 22, ഞായറാഴ്‌ച

ഓണഉത്സവം

ഓര്‍മ്മയിലെന്നും ഉത്സവമാണ് ഓണം
ബാല്യംകാത്തിരുന്ന പുത്തനുടുപ്പിന്‍
മണംപൂത്തപൊന്‍ ചിങ്ങനിലാവിന്റെ
ഉറങ്ങാത്ത പൂക്കാലമാണന്റോണം.

കര്ക്കിടകപ്പെരുമഴ പെയ്തുതോര്ത്തിയ
പൂമണമുള്ള മുറ്റത്തെ കുളിരിന്റെ നനവുള്ള
ഓര്‍മയുടെ ഉഞ്ഞാലില്‍ ഉണരുന്ന
നിറവയറുണ്ട കാലമാണ് ഓര്‍മയിലിന്നുമോണം.

ഓലപന്തിന്റെയേറില്‍ ഓടിതളര്‍ന്നൊടുവില്‍
ഉറിയടിമേളത്തിനൊത്താടിയ കളിയുടെ‌
കളത്തിലൊത്ത് പിരിഞ്ഞ ചങ്ങാതിമാരുടെ
ഓണമാണെന്റെ ഓര്‍മയില്‍പൂത്തപൂക്കളം.

ഉച്ചയൂണിന്റെ ഒറ്റനിറവില്‍ പാല്‍പ്പായസം
പഴം,മധുരം,മന്താരംപൂകി ഒരാണ്ടേക്ക്
കൊതിയായി വെച്ചൊരു കാത്തിരുപ്പിന്റെ
വിശപ്പെല്ലാംമകന്ന ഓര്‍മ്മയാണെനിക്കു പൊന്നോണം.

ഓണംകഴിഞ്ഞു പിന്നടുത്തോണത്തിലേക്കോടുന്ന
കയര്‍പ്പുള്ളനാളിന്റെ നിറമറ്റഓട്ടപന്തയത്തിൻ
നിറവാർന്ന സമ്മാനമാണാ....ഓണം
ബാല്യത്തെയെന്നും ഓർക്കാനുള്ളതാണു ഓണം .



www.pavapettavan.com

2010 ഓഗസ്റ്റ് 11, ബുധനാഴ്‌ച

ബ്ലോഗ്ഗ്മീറ്റിനെ കുറിച്ച്


എറണാകുളം ഇടപ്പള്ളിയില്‍ നടന്ന ബ്ലോഗ്ഗ്മീറ്റിനെ കുറിച്ച് ഭൂലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ബോധപൂര്‍വമായ ചിലശ്രമങ്ങളുടെ ഭാഗമായിവന്ന ചിലപോസ്റ്റുകള്‍ വായിക്കാന്‍ ഇടയായി .തൊടുപ്പുഴയില്‍ നിശ്ചയിച്ചിരുന്ന ഈ മീറ്റ്‌ എറണാകുളം ഇടപ്പള്ളിയിലേക്ക് മാറ്റെണ്ടി വന്നപ്പോള്‍നേരിട്ട ബുദ്ധിമുട്ടുകളും അതിന്റെ പിന്നില്‍ വേണ്ടിവന്ന മനുഷ്യഅദ്ധ്വാനത്തെ കുറിച്ചോ സംഘാടകര്‍ ആരോടും ഒന്നും പറഞ്ഞില്ല അതിന്റെ പിന്നില്‍വന്ന സാമ്പത്തികപരമായ ചിലവുകളെ കുറിച്ചോ പറഞ്ഞില്ല.മീറ്റില്‍ വന്നുപോയിട്ടുള്ള മനപൂര്‍വ്വമല്ലാത്ത പിഴവുകളെ ,കുറവുകളെ ദൂരെയിരുന്നു പെരുപ്പിച്ചു കാണിക്കുന്നവര്‍ ദയവായി മനസിലാക്കാതെപോയ കുറെ കാര്യങ്ങളുണ്ട് സാങ്കേദിക പരമായ കാരണങ്ങളാല്‍ ഈ കൂടിചേരല്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതാണ്.എന്നാല്‍ സംഘാടകരുടെ നിശ്ചയദാഢ്യത്തിന്റെ ഒറ്റബലത്തിലാണ് ഈ മീറ്റ് നടന്നത്. ഒപ്പമുണ്ടായിരുന്ന എല്ലാവരും മീറ്റ് ഒഴിവാക്കാം എന്നുപറഞ്ഞപ്പോളും ‌തീരുമാനിച്ച ദിവസം തന്നെ നടത്തും എന്ന് ഞാന്‍ പറഞ്ഞത് ഇപ്പോള്‍ തെറ്റായിപോയി എന്ന് തോന്നുന്നു .സാങ്കേതികത്വത്തിന്റെ കുരുക്കില്‍ നിന്നുകൊണ്ട് മീറ്റ്‌ ഉപേഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഈ ഒരു മീറ്റിനു വേണ്ടി യാത്ര തരപെടുത്തിയ എനിക്ക് ഉണ്ടായിട്ടുള്ള നഷ്ടങ്ങളെ കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു.അതുകൊണ്ടാണ് എനിക്ക് അങ്ങനെ പറയണ്ടി വന്നത്.എല്ലാകാലത്തും എല്ലാമേഖലയിലും ചൊറിനായ്ക്കളെ പോലെയുള്ള ഒന്നോ രണ്ടോ പേരുണ്ടാവും അവരുടെ ഉദ്ദേശ്യം ചൊറിഞ്ഞ്‌ പുണ്ണിന്റെ ദുര്‍ഗന്ധം പരത്തി മറ്റുള്ളവരെ ശ്വാസംമുട്ടിക്കുക എന്നതാണ് . എല്ലാവരും മദ്യപിച്ചിരുന്നു ആരും സ്വബോധത്തോടെ അല്ലായിരുന്നു അവിടെ കൂടി ചേര്‍ന്നത്‌ എന്നൊക്കെ കാടടച്ചു വെടിവെക്കുന്നതാണ് ഈ തന്തയില്ലാത്തവന്‍മാരുടെ പ്രചരണം . അവിടെ ഞാന്‍ മദ്യപിച്ചിരുന്നതായും ഇവര്‍ പറയുന്നു .എന്നാല്‍ അത് അസത്യമാണ് തലേന്ന് രാത്രി കഴിച്ചിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്‌ . കവി മുരുകന്‍ കാട്ടാക്കട എന്തോ മഹാ അപരാധംകാട്ടി എന്നൊക്കെയാണ് മറ്റൊരു അപരാധം. അദ്ദേഹം കവിത ചൊല്ലി കൊണ്ടിരുന്നപ്പോള്‍ അവിടെ ഹോട്ടാല്‍ ജീവനകാരന്‍ പാത്രങ്ങള്‍ ഇട്ടു വലിച്ചു ശബ്ദം ഉണ്ടാക്കിയത് വിലക്കി അതൊരു കുറ്റാമായി പറയപെടുന്നു .പണംകൊടുത്തു പരിപാടി നടത്താന്‍ ഒരു സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ അവിടെ പരിപാടി നടന്നോണ്ടിരിക്കുമ്പോള്‍ അരോചകമായശബ്ദം ഉണ്ടാക്കിയാല്‍ പറയാന്‍ പാടില്ലേ ? പിന്നെ അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം ഇന്റര്‍നെറ്റും ബ്ലോഗ്ഗും നല്ല ഉദ്ദേശ്യത്തോടെ വേണം നമ്മള്‍ ഉപയോഗിക്കണ്ടത് എന്നാണു കാര്യങ്ങളുടെ നല്ല വശങ്ങള്‍ദയവായി പ്രിയപ്പെട്ടവര്‍ മനസിലാക്കണം . മനസുതുറക്കാന്‍ കൂടിയവര്‍ സത്യത്തില്‍ ഒന്ന് മിണ്ടാതെ ഇരുന്ന അവസ്ഥയാണ് അവിടെ ഉണ്ടായത് . ഇങ്ങനെ ഇരിക്കാന്‍ വേണ്ടിയാണങ്കില്‍ പിന്നെ എന്തിനു ഇതുപോലുള്ള മീറ്റുകള്‍ . എന്ത് അഭിപ്രായം ഉണ്ടങ്കിലും അവിടെ പറയാതെ പിന്നീട് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ പടച്ചു വിടുന്നത് തെമ്മാടിത്തരമല്ലേ ? പിന്നെ അദ്ദേഹം മദ്യപിച്ചാണ് എത്തിയത് എന്ന് ചിലര്‍പറഞ്ഞു . തലേന്ന് രാത്രിയില്‍ മദ്യപിച്ചിരുന്നു അതുകൊണ്ട് തൊണ്ടക്ക് കുഴപ്പമുണ്ടാന്നാണ് പറഞ്ഞത് .മീറ്റിന്റെ നടത്തിപ്പിനെ തെറിവിളിക്കുന്നവര്‍ മുന്‍പ് എപ്പോഴെങ്കിലും ഇതുപോലുള്ള ഒരു മീറ്റിന്റെ ചിലവിനെ കുറിച്ചോ അതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചോ അറിഞ്ഞിരിക്കണം . ഒരമരുന്നിന്റെ ഗന്ധം മാറത്ത ചില ചൊറിനായ്ക്കള്‍ ഇത് അവരുടെ ആത്മീയ സംഗമമാണ് എന്ന് തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു .ക്ഷമിക്കണം ബോധാമില്ലാത്തവനെ... ഇത് നാനതുറയില്‍ ഉള്ള എഴുത്തുക്കാര്‍ സംഗമിക്കുന്ന വേദി ആയിരുന്നു.
www.pavapettavan.com

2010 ഓഗസ്റ്റ് 1, ഞായറാഴ്‌ച

മീറ്റ് എറണാകുളത്തേക്ക് മാറ്റുന്നു

പ്രിയപ്പെട്ടവരേ
സാങ്കേതികമായ ചില കാരണങ്ങളാല്‍ തുടുപുഴയില്‍ ആഗാസ്റ്റു 8 നീശ്ചയിച്ചിരുന്ന ബ്ലോഗു മീറ്റ്‌ എറണാകുളത്തേക്ക് മാറ്റുന്നു . എറണാകുളത്തെ ഇടപ്പള്ളിയിലെ "ഹൈവേ ഗാര്‍ഡന്‍ (ഓപ്പോസിറ്റ് ഒബ്രോണ്‍ മാള്‍ ) അവിടെ നമ്മള്‍ ഒത്തു കൂടുന്നത് .എല്ലാ ഭാഗത്ത് നിന്നുള്ള ആള്‍ക്കാര്‍ക്കും വളരെ പെട്ടന്ന് എത്തിച്ചേരാന്‍ കഴിയും എന്ന നിലക്കും , കൂടുതല്‍ സ്ഥലസൌകര്യമുണ്ട് എന്നതിന്നാലും ഹൈവേ ഗാര്‍ഡന്‍ എല്ലാവര്ക്കും സ്വീകാര്യമാകുമെന്ന് പ്രതീക്ഷിക്കുന്നു .
പ്രാവിശ്യത്തെ ബ്ലോഗു മീറ്റ്‌ ആദ്യം എറണാകുളത്താണ് തീരുമാനിച്ചെതെങ്കിലും പിന്നീട് സൌകര്യഅര്‍ത്ഥം തൊടുപുഴയ്ക്ക് മാറ്റുകയായിരുന്നു .എന്നാല്‍ മാറിവന്ന തൊടുപുഴയിലെ സാമൂഹ്യസാഹചര്യങ്ങള്‍ കണക്കിലെടുത്ത് എറണാകുളത്ത് തന്നെ കൂടുന്നതാണ് നല്ലത് എന്ന പലഭാഗത്തു നിന്നുള്ള അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലാണ് ഇവിടേക്ക് മാറ്റുന്നത് സഹകരിക്കുമല്ലോ .....
ഹൈവേ ഗാര്‍ഡനിലേക്ക് എത്താനുള്ള വഴിസൌകര്യങ്ങള്‍ താഴെ കാണുന്നവരുടെ ഫോണില്‍ വിളിച്ചാല്‍ മതിയാകും
പ്രവിണ്‍ ‍ വട്ടപ്പറമ്പത്ത് 9961999455
യുസഫ് 9633557976
മനോരാജ് 9447814972
www.pavapettavan.com

2010 ജൂലൈ 15, വ്യാഴാഴ്‌ച

ജനസാമാന്യത്തിലേക്ക്

വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിന്റെ രവതലങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ പാകമാകാന്‍ പറഞ്ഞു അയക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമാണ് . നാളെ ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ ഭരിക്കുകയും അവിടെ ജീവിക്കുകയും ചെയ്യേണ്ടുന്ന ഒരു തലമുറയെ ജനാധിപത്യ സംവിധാനങ്ങളുടെ ആദ്യ അറിവുകള്‍ പഠിക്കേണ്ടുന്ന വിദ്യാഭ്യാസരാഷ്ട്രിയക്കാലം വേണ്ടാന്നു പറയുന്നവരെ സസൂക്ഷ്മം നിരീക്ഷണവിധേയമാക്കണം. കുട്ടികള്‍ക്ക് രാഷ്ട്രിയ അറിവ് വേണ്ടാന്നുപറയുന്ന ശബ്ദത്തിന്റെ ദിക്ക് നോക്കിയാല്‍ അറിയാം അതിന്റെ ഉദ്ദേശ്യശുദ്ധിയും, അതിലൊളിപ്പിച്ച അജണ്ടയും . വിദ്യാര്‍ത്ഥിരാഷ്ട്രിയത്തെ പടിയടച്ചു പിണ്ഡംവെക്കാന്‍ പറയുന്നത് വളരെ നീണ്ട ഒരു പ്ലാനിങ്ങിന്റെ ഭാഗമാണ് .അത് വേണ്ടുന്ന തരത്തില്‍ ഇവിടെത്തെ ജനസാമാന്യത്തിനെ ബോധ്യപ്പെടുത്തേണ്ടുന്ന മാധ്യമങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം പറ്റിയതുക്കൊണ്ടോ , താല്‍കാലിക ജീവിത സുഖങ്ങളും, സൌകര്യങ്ങളും വെച്ചുനീട്ടിയത് സ്വീകരിച്ചതുകൊണ്ടോ മിണ്ടാന്‍ കഴിയാത്തഗതികേടിലാണിന്നു . അറിയാനുള്ള പൌരന്റെ മൌലികമായ അവകാശം കലര്‍പ്പില്ലാതെ, വൈകാതെ അവന്റെ പൌരബോധത്തിന്റെ മനോമണ്ഡലങ്ങളില്‍ എത്തിക്കുക എന്ന ശ്രേഷ്ടമായ കര്‍മ്മത്തിന്റെ അമരക്കാര്‍ ആകേണ്ടുന്ന മാധ്യമങ്ങള്‍ പിറന്ന മണ്ണിന്റെ ഒറ്റുകാരായ പിന്നാപ്പുറ കഥകളാണ് നിരയിലെ പുതിയ തലമുറയിലേക്കു പകരുവാന്‍ കഴിയുന്നത്‌ . പിഴച്ചപോയ ഉത്തരവാദിത്വത്തിന്റെ പാപഭാരവുമായി സ്വന്തം മനസാക്ഷിക്ക് മുന്നില്‍ സമ്പന്നനായി നിക്കുമ്പോളും സ്വയം വെറക്കപ്പെട്ടവനായ അവനുനേരെ അവന്‍ വഞ്ചിച്ച സ്വന്തം മനസാക്ഷിയുടെ വിരല്‍ പൊള്ളുന്ന ചോദ്യങ്ങളായികൂമ്പിച്ചു ചൂണ്ടിനില്‍ക്കും .ഒരു ജനതയുടെ വിശ്വാസത്തെ കേവലനാണയങ്ങള്‍ക്ക് ഒറ്റുകെടുക്കപ്പെട്ട ലഹരിയുടെ അബോധങ്ങളില്‍ മയങ്ങുന്ന പത്രധര്‍മം രജ്യത്തെ ജനസാമാന്യത്തിന്റെ ജീവിത പ്രതീക്ഷയുടെ നാമ്പിനെയാണ് തല്ലികെടുത്തുന്നത്.പാഠഭാഗങ്ങളില്‍ നിന്ന് പഠിക്കുന്ന അറിവ് ജീവിതത്തിന്റെ സാമൂഹ്യയന്തരീഷത്തില്‍ പ്രായോഗിക ബുദ്ധിയോടെ ജീവിക്കുന്നതിനും പ്രവര്ത്തിയിലൂടെ സമൂഹത്തിന്റെയും ,സംസ്കാരത്തിന്റെയും , ശാസ്ത്രത്തിന്റെയും, രാജ്യത്തിന്റെയും പുരോഗതിയിലേക്ക് വ്യക്തിയെന്ന നിലയിലെ കടമകള്‍ മറക്കാതെ കാത്തു സംരക്ഷിച്ചുജീവിക്കണമെന്ന അടിസ്ഥാനപാഠമാത്രമാണ് തരുന്നത് . ജീവിതം അനേകം പരീക്ഷ്ണങ്ങളിലൂടെ പാകപെടുന്നത് പോലെ രാജ്യത്തിന്റെ പുരോഗതിയും അത്രതന്നെ നിസാരമല്ല . രാജ്യത്തിന്റെ വളര്‍ച്ചക്കും , പുരോഗതിക്കും വ്യക്തികള്‍ ചെയ്യണ്ടുന്നകടമകള്‍ വളരെ വലുതാണ്‌ .അതിനു രാജ്യസ്നേഹത്തിന്റെ നെഞ്ചിലുറച്ച വളരെ സുതാര്യമായ താല്പര്യം ഉണ്ടാകണം . എന്നാല്‍ ഇന്ന് ഇല്ലാണ്ടായതും മറ്റൊന്നല്ല . അതിനു കാരണക്കാര്‍ ഇത്തരം വിദ്യാലയങ്ങള്‍ തന്നെയാണ് . കുട്ടികള്‍ രാഷ്ട്രിയത്തില്‍ ഇടപെടുന്നതും ,വിദ്യാലയ ഭരണത്തിന്റെ വിദ്യാര്‍ത്ഥി പ്രതിനിധി ആകുന്നതും ഏതോ അപകടം പോലെ കാണുകയും ,ഭയപ്പെടുകയും ചെയ്യന്നത് ദൂര വ്യാപകമായ അപകടം ക്ഷണിച്ചു വരുത്തും . ഉരുണ്ടുകൂടുന്നഭയം രാഷ്ട്രിയവാദികളായിട്ടുള്ള ഒരു പുതുതലമുറയെ സൃഷ്ടിക്കാനെകഴിയു .
ഈ ഭയപ്പെടുന്നവരും ,രാഷ്ട്യയത്തെ അറപ്പോടെ കാണുന്നവരും ഒന്നോര്‍ക്കുന്നത് നന്നാണ് ..! രാഷ്ട്യിയമെന്നത് ഒരു ചെറിയ കാര്യമല്ല അതുള്ളത്‌ കൊണ്ടാണ് ഇന്ന് ഇങ്ങനെ സ്വാതന്ത്ര്യമായി അഭിപ്രായപ്രകടനം നടത്താന്‍ കഴിയുന്നത്‌ . ഇന്ന് കാണുന്ന സുഖസകര്യങ്ങള്‍
അനുഭവിക്കുമ്പോള്‍ ഇന്നലെകുളെ കുറിച്ചും നാളയെ കുറിച്ചും അറിയാന്‍ ശ്രമിക്കണം .എല്ലാം തന്റെ കഴിവുകള്‍ കൊണ്ട് നേടിയതല്ലന്നും ,അതിനു വേണ്ടി ജീവന്‍ കൊടുക്കേണ്ടിവന്ന അനേകായിരങ്ങളുടെ ചോരവീണ മണ്ണിലാണ് താന്‍ ചവിട്ടിനില്‍ക്കുന്നതെന്നും ചോരയില്‍ കുതിര്ന്ന മണ്ണിനു മുകളില്‍ നിന്നുകൊണ്ടാണ് പാശ്ചാത്ത്യ സംസ്കാരത്തിന്റെ പുത്തന്‍ അവകാശങ്ങളും,താല്പര്യങ്ങളും വിളിച്ചു പറയുന്നത് എന്ന് മനസിലാക്കണം . അത് അറിയണമെങ്കില്‍ ചരിത്രം പഠിക്കണം, ഭാരതത്തിന്റെ പഴയമുഖം കാണാന്‍ ശ്രമിക്കണം. വിദ്യാഭ്യാസം
സാധാരണക്കാരന് വിലക്കപ്പെട്ട കാലത്തെ കുറിച്ചും , മാറുമറക്കാന്‍ അവകാശം ഇല്ലായിരുന്ന കാലത്തെകുറിച്ചും , മുല വലുതായതിന്റെ പേരില്‍ മുലക്കരം കൊടുക്കേണ്ടിവന്ന രാജ്യത്തെ സ്ത്രീകളുടെ ചരിത്രത്തെ കുറിച്ചും , വഴിനടക്കാന്‍ കാലവും നേരവും തെറ്റിച്ചാല്‍ ചാട്ടവാറടി
ഏല്‍ക്കണ്ടിവന്ന കാലത്തെകുറിച്ചും,ഇന്നത്തെ പോലെ ക്ഷേത്രങ്ങളില്‍ പോയി ആരാധിക്കാന്‍ കഴിയാത്ത കാലമുണ്ടായിരുന്നെന്ന് അറിയണം. പണിയെടുത്താല്‍ കൂലിക്കിട്ടാത്ത കാലത്തെയും കുറിച്ച് അറിയണം .കുറഞ്ഞപക്ഷം അനേകലക്ഷങ്ങളുടെ ജീനനും, ജീവിതവും കൊടുത്തു നേടിയതാണീ സ്വാതന്ത്ര്യമെന്നറിയണം.

ഒരു പ്രഭാതത്തില്‍ തലേന്ന് കണ്ട സ്വപ്നത്തിന്റെ ഭയത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്ന വ്യക്തികള്‍ ,സ്ഥാപനങ്ങള്‍ തിരിച്ചറിയേണ്ടതായിട്ടുള്ള ചില കാര്യങ്ങളുണ്ട് . അറിവിന്റെ തികഞ്ഞ ആക്കങ്ങളിലാണ് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതിവിഗതികളെ തിട്ടപെടുത്തുകയും സുഖസഞ്ചാരത്തിനു ഉന്നമിടുകയും ചെയ്യുന്നത് . അറിവുകള്‍ എന്ന് പറയുമ്പോള്‍ എല്ലാത്തരത്തിലുള്ള അറിവുകളും ആവിശ്യമാണ് ശാസ്ത്രം ,സാഹിത്യം ,സാമ്പത്തികം ,സംസ്കാരം ,കലാ ,കായികം ,സംഗീതം പ്രധാനമായും രാജ്യത്തുണ്ടാകുന്ന മാറ്റങ്ങള്‍ ,നിയമങ്ങള്‍ ,വിലക്കുകള്‍, ഭരണവ്യവഹാരങ്ങള്‍ ,മറ്റുരാജ്യങ്ങളുമായി ഉണ്ടാക്കുന്ന കാരാറകള്‍ എല്ലാം തന്നെ നാളേക്കുള്ള പ്രതിക്ഷയുടെ അറിവാണ് . അറിയാനുള്ള ജനത്തിന്റെ മൌലിക അവകാശത്തെ കളങ്കപ്പെടുത്തുകയും സംരക്ഷിക്കുന്നതിനു ബോധപൂര്‍വ്വമായ നീരസം കാട്ടുകയും ചെയ്യുന്ന ഒരു സാഹചര്യം അറിഞ്ഞോ അറിയാതയോ നിര്‍ഭാഗ്യവശാല്‍ ഭരണതലങ്ങളില്‍ നിലനില്‍ക്കുന്നുണ്ട് . ഈ നീക്കം രാജ്യത്തെ അസ്ഥിരത പെടുത്താനാണ് .ഇന്നിന്റെ ജീവിത തിരക്കില്‍ നെട്ടോട്ടമോടുന്നതിനിടയില്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ നമ്മളില്‍ പലരും മെനകെടാറില്ല ,അതിനു വേണ്ടി സമയം നീക്കിവെക്കാറില്ല. ഇത് രാജ്യത്തെ അശ്രദ്ധരായിട്ടുള്ള ജനവിഭാഗത്തെ വളര്‍ത്തുന്നതിന്റെ ഭാഗമാണ് .രാജ്യത്തിനും ,ഇവിടെത്തെ പൂരിഭക്ഷംവരുന്ന ജനവിഭാഗത്തിനും അപകടം മുണ്ടാക്കുന്ന കരാറുകളും, വ്യവസ്ഥകളും ,നിയമങ്ങളും ഉണ്ടാക്കുമ്പോള്‍ അറിഞ്ഞുകൊണ്ട് മൌനംഭചിക്കുകയും ,വാര്‍ത്തകളെ തിരസ്കരിക്കുകയും എന്നിട്ട് വര്‍ദ്ധിച്ചുവരുന്ന കലാപങ്ങളില്‍ , അക്രമങ്ങളില്‍ എന്തിനേറെ സമൂഹത്തില്‍ ഉണ്ടാകുന്ന ,ഉണ്ടാക്കപ്പെടുന്ന കത്തികുത്തിനും ചെറുകവര്ച്ചകള്‍ക്ക് പോലും ശ്രദ്ധയോടുള്ള ഒരു വാര്‍ത്ത പ്രാധാന്യം കൊടുക്കുന്നത് നിഗൂടമായ ഒരു ലക്ഷ്യത്തിന്റെ ഭാഗമാണ് . ആ സമൂഹത്തില്‍ ജീവിക്കുന്നവനില്‍ നിലവിലുള്ളനിയമ വ്യവസ്ഥിതിയിലും ,നീതിപരിപാലനത്തിലും വിരക്തി ഉണ്ടാക്കുക, നിയമസംവിധങ്ങള്‍ സമൂഹത്തിനു വേണ്ടുന്നസുരക്ഷ നല്‍കുന്നില്ല എന്ന് വരുത്തി തീര്‍ക്കുക ,അത്തരത്തില്‍ നിലവിലുള്ള എല്ലാ വ്യവസ്ഥതകളെയും തെളളിപറയുവാന്‍ പ്രേരിപ്പിക്കുന്ന മനസ് നിരന്തരമായ ശ്രമങ്ങളിലൂടെ സമൂഹത്തില്‍ സൃഷ്ടിക്കാനും അത് വഴി നമ്മുടെ സാമൂഹ്യസംവിധാനങ്ങള്‍ ശരിയല്ല എന്ന് പറയുന്ന വ്യക്തികളെ പാകപെടുത്തുക എന്നതാണ് അതിന്റെ ഉന്നം . സത്യസന്നത വല്ലാണ്ട് മുറിവേല്‍ക്കുകയും അപകട പെടുകയും ചെയ്ത ഒരു വര്‍ത്തമാനത്തിലാണ് നമ്മള്‍ കഴിയുന്നത്‌ . രാജ്യത്തിന്റെ നിയമനിര്‍മാണസഭകളില്‍ വെക്കുന്ന ഉപയകക്ഷി കരാറുകള്‍ പോലും സത്യസന്നമായി ജനങ്ങളെ ബോധ്യപ്പെടുത്താതെ മറ്റാര്‍ക്കോ വേണ്ടി വളച്ചൊടിക്കുകയോ മൂടിവെക്കപ്പെടുകയോ ചെയ്യുന്നത് കരാറുകളുടെ ദൂഷ്യവശങ്ങള്‍ ജനം അറിയണ്ട എന്ന് കരുതി മാത്രമല്ല എതിര്‍പ്പുകള്‍ ഇല്ലാതെ കച്ചവടം ഉറപ്പിക്കുന്നതിനു കൂടിയാണ് . ജനജീവിതത്തിന്റെ സമസ്ത മേഘലയിലേക്കും ഒളിഞ്ഞും, തെളിഞ്ഞും, ചെറുതും ,വലുതുമായ നിലയില്‍ വിദേശ ശക്തികളുടെയോ അവരുടെ ഏജന്ടുമാരുടെയോ ഇടപ്പെടലുകള്‍ ഉണ്ടാകുന്നതു ആരും അറിയാതെയല്ല .രാജ്യത്തെയും ജനതയെയും സംരക്ഷിക്കേണ്ടുന്നവരുടെ അറിവോടയാണ് എന്നതു ഖേദകരം തന്നെ . പ്രതികരണശേഷിയില്ലാത്ത ,അരാഷ്ട്യയവാദികളായിട്ടുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചാല്‍ ഇവിടെയുണ്ടാകാന്‍ ഇടയുള്ള ഒരു സാമൂഹ്യ പ്രശ്നങ്ങളിലും അവരിടപെടില്ല കാര്യങ്ങള്‍ നിസാരം . ഏതുരാജ്യത്തിന്റെയും എത്രനിലവാരം കുറഞ്ഞ ഉല്പ്പന്നമായാലും വളരെ വേഗതയില്‍ വിറ്റഴിക്കാന്‍ പറ്റുന്ന ഏക വിപണിയും ഇന്നിപ്പോള്‍ ഇന്ത്യ തന്നെയാണ് .ഇത് വളരെ കാലങ്ങളായി പരുവപെടുത്തിയെടുത്ത ഒരു പദ്ധതിയാണ് .അതിനൊക്കെ ഇവിടെത്തെ മാധ്യമങ്ങളും ,ചില രാഷ്ടിയക്കാരും ഉയര്‍ന്ന ഉദ്യോഗസ്ഥവൃദ്ധങ്ങളും ആവോളം വിദേശികളെ സഹായിച്ചിട്ടുണ്ട് . കച്ചവട താല്പര്യങ്ങളുടെ അപകടം പറഞ്ഞവരെ പഴഞ്ചന്‍മാരായും ,വികസന വിരോധികളായും അവര്‍ ചിത്രികരിച്ച് ജനത്തെ തെറ്റുധരിപ്പിച്ചു. ഇവിടെത്തെ കോടതികള്‍ അത്തരം സാമൂഹ്യ
പ്രശനങ്ങളില്‍ ഇടപെട്ടില്ല . വിദ്യാര്‍ത്ഥി രാഷ്ട്യയത്തെ രിരോധിക്കാന്‍ കോടതിയിലേക്ക് ചെന്ന സ്വകാര്യപരാതിയിന്‍മേല്‍ കണ്ണുമടച്ചു വിധിപറയുമ്പോള്‍ കോടതികള്‍ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ കുറിച്ച് ആലോചിക്കണമായിരുന്നു . കോടതികള്‍ക്ക് ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശങ്ങളിലും നീതിപൂര്‍വ്വമായി ഇടപെടല്‍ നടത്താന്‍ കുറെ കാലങ്ങളായി ശ്രമിക്കാറില്ല . ജനവിരുദ്ധനയങ്ങള്‍ ഉണ്ടാകുമ്പോള്‍ ജാനകിയ സമരങ്ങള്‍ ഉണ്ടാവുക സ്വഭാവികമാണ് .ആ സമരങ്ങളെ നിരോധിക്കാന്‍ കോടതികള്‍ ഉത്തരവിടുമ്പോള്‍ കോടതികള്‍ ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നത് . എണ്ണിയാല്‍ ഒടുങ്ങാത്ത സമരങ്ങളിലൂടെയും ,അത്രതന്നെ രൂക്ഷമായ പോരാട്ടങ്ങളിലൂടയുമാണ് ഇന്ത്യക്ക് അതിന്റെ സ്വാതന്ത്ര്യ പഥങ്ങളില്‍ എത്താന്‍ കഴിഞ്ഞത് എന്ന ചരിത്രം കോടതികള്‍ മറക്കരുത്.
www.pavapettavan.com