മുല്ലപെരിയാറിന്റെ കാര്യത്തിൽ പുല്ലുവിലയാണ് കേന്ദ്രത്തിനും,സുപ്രിംകോടതിക്കും. രാജ്യമൊരു വലിയ ദുരന്തമുഖത്താണന്നു പലയാവർത്തി വാമൊഴിയാൽ മൊഴിഞ്ഞിട്ടും അച്ചുനിരത്തി പറഞ്ഞിട്ടും തെല്ലും കുലുക്കമില്ലാതെ കേരളത്തെ കൊഞ്ഞനംകുത്തി കാണിക്കുകയാണ് കേന്ദ്രവും,കോടതിയും.സുപ്രിംകോടതിയുടെ അന്യായ മൌനത്തിനും .കേന്ദ്രസർക്കാരിന്റെ പൊട്ടൻ സമീപനത്തിനും കേരളം നൽകണ്ടവരുന്നവില 40ലക്ഷം ജനങ്ങളുടെ ജീവനും ജീവിതവുമാണന്നു ഈ വിഷയമറിയാവുന്ന ആർക്കുമറിയാം.
വൈക്കൊയെപോലുള്ള കുറേ തമിഴർക്ക് സാമന്യബോധവും,വിശേഷബുദ്ധിയില്ലായ്മയും ഉണ്ടാകുന്നത് ആ സംസ്ഥാനത്തിൽ പണ്ടേകണ്ടുവരുന്ന ഒരു പ്രതിഭാസമാണ്. അവർ മുല്ലപെരിയാറിന്റെ കാര്യത്തിൽ അവിടെത്തെ തെരുവുകളീൽ കാണീക്കുന്ന ആഭാസങ്ങളെ അത്തരത്തിൽ കണ്ടാൽമതിയാകും.അവർ പച്ചക്കറിയോ,മറ്റുവിഭവങ്ങളോ തന്നില്ലങ്കിൽ വേണ്ടാന്നുവെക്കാം അതിന്റെ പേരിൽ ആരും പട്ടിണികിടന്നു മരിക്കില്ല .വിലഅല്പംകൂടുതൽ നൽകിയാൽ മറ്റുസംസ്ഥാനങ്ങളിൽ നിന്നത് ഇറക്കുമതിചെയ്യാം.
ഡാമിൽ വിള്ളൽ കണ്ടകാലംമുതൽ നടത്തിയിട്ടുള്ള നൂറുകണക്കിനു പഠനങ്ങളും,അത്രയേറെ നിരീക്ഷണങ്ങളും,സന്ദർശനങ്ങളും കോടതിയുടെയും കേന്ദ്രത്തിന്റെയും മുന്നിലുണ്ടു.എന്നിട്ടും ഉചിതമായ നിലപാടെടുക്കാൻ കഴിയാതെ പോകുന്നത് എന്തിന്റെ പേരിലാണ്. തമിഴനു പുതിയ ഡാം വന്നാലും വെള്ളാം നൽകാം എന്നു പറഞ്ഞിട്ടും അവർ കേൾക്കുന്നില്ല.തമിഴനു വെള്ളനൽകണ്ടത് കേരളത്തിന്റെകൂടി ആവിശ്യമാണ്.എന്നാലെ കേരളത്തിനു സുലഭമായി പച്ചക്കറി ലഭിക്കുകയുള്ളു. അത് മറ്റൊരുയാഥാർത്ഥ്യം.
ഒരു കൊളോണിയൽ ഭരണകാലത്തുണ്ടായ കൊട്ടയിലും കോണാത്തിലും കൊള്ളാത്ത ഒരു കരാറിന്റെ പേരിലാണ് കോടതി ഇക്കാര്യത്തിൽ തീർപ്പ് പറയാത്തത് എന്നോർക്കുമ്പോളാണ് ഭയനകമായ ആ ഭീതിനമ്മേ വരിഞ്ഞുമുറുക്കുന്നുന്നത്. ഈ കോടതിയാണോ 125 കോടിജനങ്ങളുടെ സ്വൈര്യജീവിതം,സ്വത്തും സരക്ഷിക്കുന്നത്? കേട്ടുകേൾവിപോലുമില്ലാത്ത ഒരു കാലയളവ് പറയുന്ന ഒരു കാരാറും ഭൂമിയിൽ ഒരു പക്ഷേ ഇവിടെ മാത്രമെ കാണൂകയുള്ളു.പത്തും,അൻപതും,നൂറും വർഷത്തേക്കുള്ള കരാറുകൾ കണ്ടേക്കാം ഇതു 999 വർഷം.
എത്ര അപ്രയോഗികമാണീകരാർ.കരാർ ഉണ്ടാക്കിയകാലഘട്ടത്തിലെ ഭരണക്രമങ്ങളെ അപ്പാടെ തച്ചുടച്ച് പുതിയ ഭരണഘടനയും ജനാധിപത്യനിയമങ്ങളും നിയമനിർമാണസംവിധാനങ്ങളും നിലവിൽവന്നു. കോടതി ഇപ്പോളും ആയിരംവർഷങ്ങൾക്ക് മുൻപുള്ള ചിതലരിച്ച കരാറിന്റെ പേരിൽ അവാങ്മുഖിയായി നിൽക്കുകയാണു.
സ്വഭാവികമായ മാറ്റങ്ങൾക്ക് എല്ലാവികസനങ്ങളും.നിർമാണപ്രവർത്തനങ്ങളും വിധേയമാകണം. കാലപഴക്കം വരുമ്പോൾ ഇന്നു നമ്മൾ കെട്ടിപടുക്കുന്നതിനും.പടുത്തതിനും മാറ്റങ്ങൾ വരുന്നത് അനിവാര്യതയാണ്.നൂറുവർഷം കാരാറുള്ള ഒരു കെട്ടിടത്തിൽ താമസിച്ചുവരികെ അതിന്റെ മേൽകൂര തകരുവാൻ പാകത്തിൽ നിൽക്കുകയാണങ്കിൽ പുനർനിർമാണം പാടില്ല അതിൽ താമസിക്കുന്നവരുടെ മേലിലേക്കത് പതിക്കണം എന്നുപറയുന്ന ന്യായമാണ് തമിഴ്നാടിന്റേത്. അതിനെ കേവലന്യായബോധത്തിൽ കാണാൻ കോടതിക്കോ സർക്കാരിനൊ കഴിയുന്നില്ല എന്നതാണു നാണിപ്പിക്കുന്ന വിരോധാഭാസം.
ഡാംപ്പൊട്ടി നാലുജില്ലകളിൽ പെടുന്ന ജനങ്ങൾ അറബികടലിലേക്കു ഒഴുകിപോയാലും ഇക്കണക്കിനു കോടതിയും കേന്ദ്രസർക്കാറും അനങ്ങില്ല.അത് സ്വഭാവികമായ ഒരുദുരന്തം മാത്രം. അന്നും തമിഴ്നാട് കേരളത്തിൽനിന്നും കരാർ പ്രകാരം കിട്ടാനുള്ള വെള്ളത്തിനായി സുപ്രിംകോടതിയിൽ കേസുകൊടുക്കുമായിരിക്കും. ഡാം പൊട്ടുന്നതൊ ജനങ്ങൾ ചത്തൊടുങ്ങുന്നതോ ലാഭകരമായ കച്ചവടമല്ലാത്തത്കൊണ്ട് കോടതിയും നിലപാടുസ്വീകരിക്കണ്ട കേന്ദ്രസർക്കാരും കേരളം കുറ്റകരമായ അനാസ്ഥകാട്ടിയെന്നു പറയും..
2011, നവംബർ 29, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
27 അഭിപ്രായങ്ങൾ:
സുപ്രിംകോടതിയുടെ അന്യായ മൌനത്തിനും .കേന്ദ്രസർക്കാരിന്റെ പൊട്ടൻ സമീപനത്തിനും കേരളം നൽകണ്ടവരുന്നവില 40ലക്ഷം ജനങ്ങളുടെ ജീവനും ജീവിതവുമാണന്നു
ആപത്തുകള്‍ ഉണ്ടായതിനു ശേഷം മാത്രം കണ്ണു തുറക്കുന്ന ഭരണാധികാരികള്‍ ഉള്ള നാട്ടില്‍ വേറെ എന്താണ് പ്രതീക്ഷിക്കേണ്ടത്....?
ലേഖനം നന്നായി...
എനിക്ക് തോന്നുന്നത് പ്രവാസികള്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഏറെ രോഷം കൊള്ളുന്നത് ,,നാട്ടിലുള്ള പ്രിയപ്പെട്ടവരേ കുറിച്ചുള്ള ആശങ്കയാണ് ഇതിനു കാരണം .
നാട്ടില്‍ ഇതിനെതിരെ എന്തെങ്കിലും ചെയ്യാന്‍ കഴിവുള്ളവര്‍ കാട്ടുപിടിച്ച പാറക്കെട്ട് പോലെ നില്‍ക്കുകയാണ് ...
:(
ജനാധിപത്യം എന്നത് ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ്
ഭൂരിപക്ഷം എന്നത് ആള്‍ക്കൂട്ടമാണ്
ആള്‍ക്കൂട്ടത്തിന് തലകള്‍ മാത്രമേയുള്ളൂ...
തലച്ചോറു ഉണ്ടായിക്കൊള്ളണം എന്നില്ല.
അതുകൊണ്ടാണ് നമ്മുടെ ഭരണാധികാരികള്‍ ഇങ്ങനെയായത് !!
അതുകൊണ്ടാണ് നമ്മുടെ മൊബൈല്‍ ഫോണില്‍ പുതുതായി 'മന്‍മോഹന്‍സിങ് മോഡ് ' ഉണ്ടായത് !!
ഇപ്പൊള്‍ നമുക്ക് വേണ്ടത് ' പവര്‍ മോഡ് ' ആണ് .
ശരത് പവാര്‍ മോഡ് !!!
അധികാരികള്‍ കരുതിയിരിക്കുക.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഞങ്ങളെക്കൊണ്ട് ഈ മോഡ് പ്രവര്‍ത്തിപ്പിക്കരുത് !!
ഡാമിനെന്തെങ്കിലും സംഭവിച്ച് ഇവിടെ വലിയ നാശ നഷ്ട്ടങ്ങളുണ്ടായാൽ ഇന്ത്യൻ യൂണിയൻ വീണ്ടും വിഭജിക്കുന്ന ഒരു സങ്കീർണ്ണതയിലേക്ക് മലയാളിയും എത്തിയേക്കാം....
‘സ്വഭാവികമായ മാറ്റങ്ങൾക്ക് എല്ലാവികസനങ്ങളും.നിർമാണപ്രവർത്തനങ്ങളും വിധേയമാകണം. കാലപഴക്കം വരുമ്പോൾ ഇന്നു നമ്മൾ കെട്ടിപടുക്കുന്നതിനും.പടുത്തതിനും മാറ്റങ്ങൾ വരുന്നത് അനിവാര്യതയാണ്.നൂറുവർഷം കാരാറുള്ള ഒരു കെട്ടിടത്തിൽ താമസിച്ചുവരികെ അതിന്റെ മേൽകൂര തകരുവാൻ പാകത്തിൽ നിൽക്കുകയാണങ്കിൽ പുനർനിർമാണം പാടില്ല അതിൽ താമസിക്കുന്നവരുടെ മേലിലേക്കത് പതിക്കണം എന്നുപറയുന്ന ന്യായമാണ് തമിഴ്നാടിന്റേത്. അതിനെ കേവലന്യായബോധത്തിൽ കാണാൻ കോടതിക്കോ സർക്കാരിനൊ കഴിയുന്നില്ല എന്നതാണു നാണിപ്പിക്കുന്ന വിരോധാഭാസം.‘
വിരോധാഭാസമല്ല മാഷെ തനി ആഭാസങ്ങളാണിതൊക്കെ...
save mullapperiyaaaaaaaaar
ഇതിനെ അനാസ്ഥയെന്നതിനേക്കാള് തെമ്മാടിത്തരം എന്ന് വിളിക്കണമെന്ന് തോന്നുന്നു.
ചര്‍ച്ച നടക്കട്ടെ.. ട്രാക്ക് ചെയ്യുന്നു.
അമ്പത് കൊല്ലം, പണിതവര്‍ തന്നെ ആയുസ്സ് പറഞ്ഞ ഡാം 999 കൊല്ലത്തേക്ക് അതിലെ വെള്ളത്തിനു കരാര്‍ കൊടുക്കുന്നതിലെ യുക്തിയാണ് എത്ര ആലോചിട്ടും മനസ്സിലാവാത്തത്. കോടതി ജനങ്ങള്‍ക്ക് വേണ്ടിയല്ലെന്നത് അവര്‍ തന്നെ തുടരെ കാണിച്ചു തരുന്നു. മനുഷ്യത്വം തീരെ ഇല്ലാത്തവരാണോ ഈ കോടതികളില്‍ കുടിയിരിക്കുന്നവര്‍? ഇത്രയും ഭീതി നിറഞ്ഞ ഒരന്തരീക്ഷത്തില്‍ ഈ പ്രശ്നം അല്ലാതെ വേറെ ഏതു പ്രശ്നമാണ് കോടതിക്ക് അടിയന്തിരമായി പരിഗണിക്കാനുള്ളത്???
"ഒരാളൊരാളെ കൊല്ലുന്നതിനു അഥവാ കായികമായി പ്രതികരിക്കുന്നതിനു കാരണം ഭയമല്ലാതെ മറ്റൊന്നുമല്ല".
അതിജീവനം അസാധ്യമാകുന്നൊരു ഘട്ടം അത് സ്വാഭാവികമായും സംഭവിക്കുന്നു. ഇവിടെ, ഒരു കൂട്ടമാളുകള്‍ ഭീതിതമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് ഓരോ നിമിഷവും തള്ളിനീക്കിക്കൊണ്ടിരിക്കുന്നു.
അപ്പോഴും,സംരക്ഷണത്തിനെത്തുമെന്ന് വിശ്വസിക്കുന്ന {വിശ്വസിപ്പിക്കുന്ന }ഒരു സംവിധാനങ്ങളും അതാതിതിന്റെ ഉത്തരവാദിത്വം നേരാംവണ്ണം നിര്‍വ്വഹിക്കുന്നില്ലാ എങ്കില്‍, പിന്നീടുള്ള വഴിയും ഒരുപക്ഷെ മേല്പറഞ്ഞ കലാപം തന്നെയാണ്. ജീവിതത്തിന്റെ വരണ്ട വേനലുകളില്‍ വിണ്ട കാലുകള്‍ക്ക് രക്ഷയെന്നപോല്‍ ധരിക്കുന്ന 'ചെരുപ്പുകള്‍' ഇനിയും മിച്ചമുണ്ടെന്ന്, ചുവന്നു തുടുത്ത കവിളുകള്‍ക്ക് ഉടമകളായവര്‍ ഓര്‍ക്കുന്നത് എന്തുകൊണ്ടും നന്ന്. "ജനത തെരുവില്‍ നേരിടുന്ന കാലം വിദൂരമല്ല" എന്നീ വെള്ളാനകള്‍ മനസ്സിലാക്കുക. ഇക്കൂട്ടര്‍, സ്വന്തമെന്നഹങ്കരിച്ചു'വശായി വെച്ചനുഭവിക്കുന്ന ജനതിതിയുടെ 'ഔദാര്യ' സംരക്ഷണത്തിനും ഈയൊരോര്‍മ്മ ഉപകരിക്കും. ഇത്തരം പ്രതികരണങ്ങള്‍ അതിരൂക്ഷമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അറിവുള്ള ഉത്തരവാദിത്തപ്പെട്ട ഭരണകൂട സ്ഥാപനങ്ങള്‍.. മതിയായ പരിഹാരം കാണാതിരിക്കെ..
അവരെ 'ബഹുമാന്യ ഘാതകരെ'ന്നു നാളെ ചരിത്രത്താല്‍ വായിക്കപ്പെടും. തീര്‍ച്ച..!!!
നന്ദി പ്രിയപ്പെട്ടവർക്ക്
അതെ കുഞ്ഞൂസേ ദുരന്തത്തെ നമുക്കിനി എങ്ങനെ നേരിടാം എന്നു ചിന്തിക്കാം
രമേശ് അരൂര്‍ : ശരിയാണു പ്രിറന്നമണ്ണിൽ ശേഷിക്കുന്നവർക്ക് പൊറുക്കനാവാതെ വരുന്ന സാഹചര്യം.
ഇസ്മായില്‍ കുറുമ്പടി (തണല്‍): ന്യൂനപക്ഷം വരുന്ന ഒരു ചെറിയ സമ്പന്ന വിഭാഗം ഭൂരിപക്ഷംവരുന്ന സാധാരണക്കാരെ ഭരിക്കുന്നു.അങ്ങനെ വരുമ്പോൾ സാധാരണക്കാന്റെ പ്രശ്നങ്ങൾ ഭരണവർഗ്ഗത്തിനു കാണാൻ കഴിയാതെവരും.
പടാര്‍ബ്ലോഗ്, റിജോ: കേരളത്തിൽ അങ്ങനെ സംഭവിക്കും എന്നുപറയാൻ കഴിയുമോ..?
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം: അതെ..അതുതന്നെയാണ്.
ഷാജു അത്താണിക്കല്‍: നമ്മുടെ ഉൾവിളി ആരുകേൾക്കാൻ .
മനോരാജ് : ശുദ്ധതെമ്മാടിത്തരം എന്നു പറയണം .
പട്ടേപ്പാടം റാംജി :പ്രസക്തമായ ചോദ്യം പക്ഷേ നമുക്ക് ആരോടാണ് ഇതു ചോദിക്കാൻ കഴിയുക.
നാമൂസ്:വിലയേറിയ വിലയിരുത്തലുകളാണ് നമൂസ് ഇവിടെ പങ്കുവെച്ചത്.
ദയാനന്ദൻ
8:57 PM (14 hours ago)
to me
തികച്ചും പ്രസക്തമായ നിരീക്ഷണങ്ങള്നല്ല ഭാഷയില്‍ കോറിയിട്ടിരിക്കുന്നു.
വല്ലപ്പോഴുമെങ്കിലും വാല്മീകത്തില് നിന്നും താങ്കള്‍ പുറത്തുവരുന്നു
എന്നതില്‍ സന്തോഷം.
P K POKKER
9:39 PM (14 hours ago)
to me
വല്ലഭനു പുല്ലുമായുധം
പി കെ പി
--
Dr. P.K.POKKER
Professor,
Dept.of Philosophy,
University of Calicut,
Kerala.
Residence
SAROVARAM, NALLALAM.PO, CALICUT,673027
www.pkpokker.com
shaj kumar.T.N
7:59 AM (3 hours ago)
to me
കോണോത്തില് കൊള്ളാത്ത കൊട്ട...അങ്ങു മദിരാശീല് ഒരു ഡാമുമായി വിരാജിക്കുന്നു ..എന്റെ പാവപ്പെട്ടോനെ..
പ്രതികരണം അസ്സലായി.
veekay ashok
11:01 AM (51 minutes ago)
to me
തമിഴ്നാടായാലും കേന്ദ്രമായാലും കോടതിയായാലും നമ്മുടെ കരച്ചിൽ വെറുതെയാണ്. നമ്മുടെ നാടിന്റെ അപകടം മുൻകൂട്ടിക്കണ്ട് ഡാം പിടിച്ചെടുത്ത് നിർവ്വിര്യമാക്കി (അതാണ് ആദ്യം വേണ്ടത്), പുതിയത് ചങ്കൂറ്റത്തോടെ പണിയണം. തമിഴ് നാടിന് ആവശ്യമായ വെള്ളം കൊടുക്കണം. അവരും നമ്മുടെ സഹോദരങ്ങൾ തന്നെ, അവരങ്ങനെ കരുതുന്നില്ലെങ്കിലും. നമ്മൂടെ ഭാവി തലമുറക്ക് ഇതുപോലുള്ള തലവേദനകൾ ഉണ്ടാകാത്ത വിധം പുതിയ കരാറുണ്ടാക്കി ആവശ്യമായ വെള്ളം കൊടുക്കണം. ഇനിയും കാത്തിരിക്കണത് മണ്ടത്തരമായിരിക്കും. അശോക്.
ഇവിടെ മെയിൽ വഴി അഭിപ്രായം അറിയിച്ച എല്ലാ സമാനദുഖിതർക്കും ഹൃദയഭാഷയിൽ സലൂട്ട്
ഇത്ര ലക്ഷം ജനങ്ങളുടെ ജീവിതത്തെ മുന്നിൽ നിർത്തിക്കൊണ്ട് ഇങ്ങനെ നിഷ്ക്രിയരായിരിക്കാൻ എങ്ങിനെ സാധിക്കുന്നു നമ്മുടെ രാഷ്ട്രീയ മേലാളന്മാർക്കും, കോടതിക്കുമൊക്കെ. ജയലളിത വീണ്ടും പറഞ്ഞിരിക്കുന്നു ഡാം സ്ട്രോങ്ങാണെന്നും ഒരുകാലത്തും പൊട്ടുകയില്ലെന്നും.
നമുക്കു് ഇവരുടെയൊക്കെ കരുണ കാത്തിരിക്കലല്ലാതെ വേറെ ഒരു മാർഗ്ഗവുമില്ല അല്ലേ.
kureeppuzhasreekumar kureeppuzhasrekumar
10:47 PM (13 hours ago)
to me
എല്ലാവരും മുല്ലപ്പെരിയാര്‍ ഭീതിയില്‍ ആണ്.
ഈ പ്രതികരണം മലയാളി മനസ്സ് അനാവരണം ചെയ്യുന്നത് ആണ്.
ശ്രീ.
അതിജീവനത്തിനായി പോരുതുന്നവരോട് കഷിരാഷ്ട്രീയത്തിനതീതമായി കൈകോര്‍ക്കാം...
നല്ല ലേഖനം.
രമേശേട്ടന് പറഞ്ഞത് ശരിയാണെന്നു എനിക്കും തോന്നണു ... പ്രവാസികള്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഏറെ രോഷം കൊള്ളുന്നത് ..പ്രിയപ്പെട്ടവരേ കുറിച്ചുള്ള ആശങ്കയാണ് എന്നത് ഒരു പക്ഷം ....അതെ പോലെ തന്നെ വെറുതെ പറയുന്നവരും കാണും...അങ്ങനെ പറഞ്ഞവരെ അറിയാവുന്നത് കൊണ്ട് പറഞ്ഞതാണ് ട്ടോ ?
kollam.. asamsakal..
veendum varam..
ലേഖനം നന്നായി...
ചിന്തിക്കല്‍ മാത്രം നടക്കുന്നു. എന്ത് ചെയ്തു എന്ന് ചിന്തിക്കുമ്പോഴോ?
ചിന്തിക്കല്‍ മാത്രം നടക്കുന്നു. എന്ത് ചെയ്തു എന്ന് ചിന്തിക്കുമ്പോഴോ?
സ്വന്തം ഭൂമിയും വെള്ളവും പോരാ, ജന ലക്ഷങ്ങളുടെ ജീവനും കൂടി തമിഴർക്ക് തട്ടിയെടുക്കാൻ മാത്രം ശക്തമാണ് നമ്മുടെ സ്വതന്ത്ര്യം.
zhengjx20160811
polo ralph lauren
moncler coats
michael kors outlet
louis vuitton bags
polo shirts
lebron 13
coach outlet canada
coach factory outlet online
rolex watches
coach factory outlet online
coach outlet online
longchamp outlet
christian louboutin outlet
uggs for men
canada goose pas cher
christian louboutin shoes
louis vuitton outlet
michael kors
celine handbags
michael kors outlet online
christian louboutin shoes
uggs on sale
ugg outlet
replica rolex watches
uggs sale
nike air max uk
uggs for women
hermes birkin handbags
rolex watches outlet
tory burch outlet online
coach factory outlet
michael kors outlet
coach outlet
gucci outlet
adidas nmd
discount jordans
jordan 6s
adidas originals store
louis vuitton purses
ray ban outlet
20160920 junda
tory burch outlet
coach outlet canada
the north face jackets
cheap nhl jerseys
coach outlet
michael kors outlet online
michael kors outlet
adidas nmd
fitflop clearance
polo ralph lauren
omega replica watches
coach outlet
louis vuitton outlet
beats by dr dre
ralph lauren outlet online
nike air max
canada goose jackets
christian louboutin outlet
pandora jewelry
oakley sunglasses
20170215caiyan
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ