ഇന്ത്യയില്‍ ആര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട് അത് ഭരണഘടന അനുശാസിക്കുന്നവിധം ആകണമെന്ന് മാത്രം . ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും പരമാധികാരവും കാത്തുസൂക്ഷിക്കാന്‍ ഓരോ ഇന്ത്യന്‍ പൗരനും ബാധ്യസ്ഥനാണ് .അത് ഇന്ത്യയില്‍ താമസിക്കുമ്പോള്‍ ആണങ്കിലും ,വിദേശത്ത് താമസിക്കുമ്പോള്‍ ആണങ്കിലും ..മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടി തരാംതാണ പ്രസ്താവനകളും, പ്രസംഗങ്ങളും നടത്തുന്നവര്‍ തുറന്ന വാഹനത്തില്‍ സഞ്ചരിച്ച് നൂറ്റിപത്തുകോടി ജനങ്ങളെ ആക്ഷേപിച്ചിട്ടും നടപടി സ്വീകരിക്കണ്ടവര്‍ മൌനം പാലിക്കുന്നു .നമുക്ക് ആര്‍ജവമുള്ള ഒരു ഭരണസംവിധാനം ഇവിടെ ഇല്ലാതാവുന്നു .
കോണ്‍ഫറന്‍സ് നേതാവ് ഗിലാനിയും അരുന്ധതിയും നക്സല്‍ അനുകൂല നേതാവ് വരവര റാവുമൊക്കെ രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു . അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശിക്കുന്നത് കൊണ്ട് അന്തര്‍ദേശീയ മാധ്യമ ശ്രദ്ധയിലേക്ക് അരുന്ധതിയെന്ന വലിയ ദൈവങ്ങളുടെ തമ്പുരാട്ടിയെ ഉയര്ത്തണ്ട എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു. ദേശവിരുദ്ധ പ്രസ്താവനയോടും .ഭരണഘടനവിരുദ്ധ സമീപനങ്ങളോടും കേന്ദ്ര സര്‍ക്കാരിനും കോണ്‍ഗ്രസിനും മൃദുസമീപനം വരുന്നത് നിസാരകാര്യമാണ് . കാരണം സ്വന്തം രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രത്തില്‍ ഇരിക്കുമ്പോളും അമേരിക്കന്‍ പ്രേമത്തിന്റെ മുചൂടുംമുടിച്ച വിധേയത്വത്തിലാണ് നമ്മളെ ഭരിക്കുന്നവര്‍ വസിക്കുന്നത് . ബരാക് ഒബാമയുടെ ശ്രദ്ധയിലേക്ക് കശ്മീര്‍ വിഷയം പരോക്ഷ പരാമര്‍ശത്തിനെങ്കിലും വിഷയമാവരുത് എന്ന് കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും ആശിക്കുന്നു . നൂറ്റി പത്തുകോടി ജനത്തിന്റെ രാജ്യതാല്പര്യം എവിടെ കിടക്കുന്നു
അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയോടുള്ള ഭയമോ ,മമതയോ എവിടെ കിടക്കുന്നു ? ഹേ...എന്ത് ജീവിതം അല്ലേ ...?
www.pavapettavan.com
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
13 അഭിപ്രായങ്ങൾ:
the dog of small things
അതെ, ബലവാന്മാരുടെ പക്കല്‍ നിന്നും നീതി ഇരന്നു വാങ്ങേണ്ട ഗതികേടിലേക്ക് നാം വഴുതി വഴുതി പോകുന്നു...എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു ; ചെയ്യാനുള്ളത് ചെയ്തു എന്ന ദുര്‍ബലന്റെ രീതി ഇവിടെ അപര്യാപ്തമാവുകയാണ്..കാലിക പ്രസക്തം താങ്കളുടെ പോസ്റ്റ്.
ഇതാ ഒബാമ വരുന്നു വ്യവസായ പ്രമുഖരുമായി.നമ്മെയും നമ്മുടെ പൈതൃകങ്ങളെയും വിറ്റ് കാശാക്കാൻ മന്മോഹൻജിയും തയ്യാറായി കാത്തിരിപ്പുണ്ട്.എന്താ പ്രതികരണശേഷി നഷ്ടപ്പെട്ടോ..കൂട്ടരേ?”.
she born with an extra bone
എന്ത് ജീവിതം അല്ലേ ...?
സത്യം..!
പോളണ്ടിനെ പറ്റി പറയരുത്:) (ഒരു ശ്രീനിവാസന്‍ സ്റ്റൈലില്‍)
ഓഫ് : സുഖമല്ലേ മാഷേ?
പാവപ്പെട്ടവാ പറഞ്ഞത് കാര്യമാ....
എന്ത് ജീവിതം
Paavamaaa!
അന്ധമായ അമേരിക്കന്‍ വിധേയത്വത്തിന്റെയോ/ വിരോധത്തിന്റേയോ പാതകളില്‍ നിന്നു വ്യതിചലിക്കാമല്ലോ നമുക്ക് . ആര്‍ക്കും ബുദ്ധിയും ചിന്തായും പണയം വയ്ക്കാതെ കഴിഞ്ഞുകൂടാന്‍ ശ്രമിക്കാമല്ലോ.
ഗുഡ് തോട്ട്... അപ്പൊ ആളിവിടെയൊക്കെ തന്നെയുണ്ടല്ലേ..?
എന്ത് ജീവിതം
ralph lauren uk
ugg boots
louis vuitton outlet
fitflop shoes
ralph lauren polo
nhl jerseys
pandora uk
tory burch handbags
coach outlet
toms wedges
20172.14wengdongdong
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ