2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

എയ്ഡ്സ് വന്നവഴികള്‍

കാലഘട്ടത്തിന്റെ അനിവാര്യതപ്പോലെ അത്യാധുനിക ലോകത്തിന്റെ വളര്‍ച്ചക്കൊപ്പം മനുഷ്യനു സമ്മാനമായി കിട്ടിയതാണു എയ്ഡ്സ്. ഗൗരവതരമായ ജീവിതത്തിന്റെ ഇടനാഴികളില്‍ മനുഷ്യന്‍ പ്രകൃതിവിരുദ്ധ ജീവിത രീതീകള്‍ തന്റെ ആസക്തിയുടെ മുറിയില്‍ മുറയില്ലാതെ ആവര്‍ത്തിച്ചപ്പോള്‍ സ്വഭാവിക പരിണാമം എന്നപോലെ അവനിലേക്കു ക്ഷണിക്കപ്പെട്ടതാണു HIVഎന്ന വൈറ്സ്.മനുഷ്യനിലെ അറിവില്ലായികയുടെ ഇരുട്ടിലല്ല മറിച്ച് തൃപ്തിയടയാത്ത സുഖാന്വേഷണത്തിന്റെ അലക്ഷ്യമായ അബോധവേനലില്‍ പിഴച്ചുപ്പോയ തിരിച്ചറിവിന്റെ ശിക്ഷയാണു ഈ രോഗം.

മനുഷ്യന്‍ അവന്റെ കണ്ണുകാണാത്ത കാമാസക്തിയില്‍ വ്യത്യസ്ത സുഖാനുഭവങ്ങള്‍തേടി മൃഗങ്ങളെ ലൈംഗിക ആവിശ്യത്തിന് വേണ്ടി ഉപയോഗിക്കാന്‍ ശ്രമിച്ചിടത്താണ് മാനവരാശിക്ക് ആകമാനം വിനാശകരമായ ഈ ദുരന്തം സഭവിച്ചത്‌ . അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമാണു മൃഗങ്ങളെ ലൈംഗിക ആവിശ്യത്തിനുവേണ്ടി അധികമായി ഉപയോഗിക്കുന്നതു. അതുകൊണ്ട് തന്നെ ഈ രോഗം അവിടെന്നാണ് പിറവികൊണ്ടതും. ചേരാത്തത് ചേര്‍ന്നാല്‍ വിഷമാകുന്നത് പോലെ ഈ വിഷവും അവിടെന്നാണ് പകര്‍ന്നത് . മൃഗത്തെ ഭോഗിച്ച മനുഷ്യന്‍ പിന്നെയും മനുഷ്യനെ ഭോഗിക്കണ്ടി വന്നിടത്താണ് രോഗം ഉണ്ടാകാന്‍ ഇടയായത് .

മൃഗങ്ങളെ ലൈഗിക ആവിശ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന വികൃതമായ മനസ് രൂപപ്പെടുന്നത് രോഗതുല്യമായ അമിത ലൈഗിക ആസക്തി മനസ്സില്‍ സൂക്ഷിക്കന്നതും കൊണ്ടും, കൂട്ടിനായി വളര്‍ത്തു മൃഗങ്ങള്‍ മാത്രമുള്ള സ്വന്തം വീട്ടില്‍ ഒറ്റപ്പെട്ടുപോകുന്നത്‌ കൊണ്ടുമാണ് ,അമിതമായ ലൈഗിക ആസക്തിയാല്‍ സ്വന്തംഇണയില്‍ നിന്ന് ലഭിക്കുന്ന സഹകരണങ്ങള്‍ വേണ്ടുന്നപോലെ തൃപ്തിയടയാത്തതുകൊണ്ട് പുതിയ മാര്‍ഗ്ഗങ്ങള്‍തേടി എത്തിപ്പെടുന്നതുമാകാം. അമേരിക്കയിലും ,യൂറോപ്യന്‍ രാജ്യങ്ങളിലും ലൈഗികകാര്യങ്ങളില്‍ ഇന്ത്യാരാജ്യത്തുള്ളതുപോലെ വലിയ സദാചാര കീഴ്‌വഴക്കങ്ങള്‍ ഒന്നുമില്ല.ആവിശ്യങ്ങള്‍ സ്ത്രീക്കും പുരുഷനും ഒരുപോലാണ് കാര്യങ്ങള്‍ തുറന്നു പറയാന്‍ കഴിയുമെങ്കില്‍ മറ്റൊന്നും അവിടെ തടസമായി വരുന്നില്ല . ഒരുസ്ത്രീയോ ഒരുപുരുഷനോ ഒരാള്‍ തമ്മില്‍ മാത്രമേ ലൈഗിക വ്യവഹാരങ്ങള്‍ നടത്താന്‍ പാടുള്ളൂ എന്നു അവര്‍ക്കിടയില്‍ നിര്‍ബന്ധിക്കപ്പെടുന്നില്ല പരസ്പരമുള്ള ഇഷ്ടവും താല്പര്യവുമാണ് പ്രധാനം .

സ്വവര്‍ഗ്ഗരതിയെ ഗവണ്‍മെന്റു തലത്തില്‍ പ്രോത്സാഹിപ്പിക്കുകയും ,പ്രേരിപ്പിക്കുകയും ചെയ്യുന്ന നിയമം ഉള്ള രാജ്യമാണ് അമേരിക്ക . അതായത് പ്രകൃതിവിരുദ്ധ ജീവിതരീതികളെ തെറ്റായികാണാനോ അവയെ തിരുത്തുവാനോ ശ്രമിക്കുന്ന മനസ്സ് സമൂഹത്തിനു ഉണ്ടാക്കുന്നതിനു പകരം അവയ്ക്ക് വേണ്ടുന്ന തരത്തില്‍ അംഗികാരവും പരിരക്ഷയും നല്കുന്ന വ്യവസ്ഥകള്‍ ഗവണ്‍മെന്റു മുന്‍പോട്ടു വെക്കുന്നു എന്ന് സാരം . സെക്സ് ജീവിതത്തിന്റെ അതിപ്രധാനമായ കാര്യമാണങ്കിലും നിയന്ത്രണങ്ങളും വേണ്ടുന്ന മര്യാതയും പാലിക്കേണ്ടുന്ന ഒന്നാണ് അത് .സെക്സ് എങ്ങനെ ? ആരോട്..?, ഏതുതരത്തില്‍ എന്നുള്ള സംസ്കാരം പാലിക്കപ്പെടേണ്ടാതായിയുണ്ടന്നു പറഞ്ഞാല്‍ തെറ്റാവില്ല . ജീവിതത്തിന്റെ സര്‍വ്വമുഖമായ എല്ലാ പ്രശ്നങ്ങളെയും മാനസികമായി ഒരു പരിധിവരെയും കാര്യമായി സ്വാദിനിക്കുകയും നിയന്ത്രണ വിധേയമാക്കുകയും ചെയ്യുന്നതില്‍ സെക്സിനുള്ളപങ്ക്‌ ചെറുതല്ലന്നു ആ മേഖലയിലെ വിദഗ്ദ്ധന്‍മാര്‍ പറയുന്നു.

മൃഗങ്ങളുടെ ജീവിതരീതിയും അവയുടെ ലൈംഗിക നിറവേറ്റലും നിരീക്ഷിച്ചാല്‍ ഇക്കാര്യത്തില്‍ മൃഗങ്ങള്‍ പുലര്‍ത്തുന്ന മര്യാദയുടെ സുതാര്യത മനസിലാക്കാന്‍ കഴിയും. ആണാട് പെണ്ണാടിനെ ഭോഗിക്കാറൂള്ള് ,കാള പശുവിനെ ,പോത്ത് എരുമയെ ,ആണ്‍സിഹം പെണ്‍സിഹംത്തെ, പിടിയാന കൊമ്പനാന തമ്മില്‍ ,ആണ്‍പട്ടിയും പെണ്‍പട്ടിയും തമ്മില്‍ ,പിടകോഴിയെ പൂവന്‍കോഴിയും ,പെണ്‍കിളികള്‍ ആണ്‍കിളികള്‍ തമ്മില്‍ ഭൂമിയിലെ എല്ലാ തിരിച്ചറിവില്ലാത്ത ജീവി-ജന്തുലോകവും അവയുടെ വര്‍ഗ്ഗത്തിലെ ആണ്‍പെണ്‍ ഇനങ്ങള്‍ തമ്മിലെ ഇണചേരാറൂള്ള് .അതാണ്‌ പ്രകൃതിനിയമം അങ്ങനെ പാടുള്ളൂ .അതുകൊണ്ടാണ് എല്ലാജീവലോത്തിനും ആണ്‍ പെണ്‍ വര്ഗ്ഗമുണ്ടായത് .

വിവേഗവും തിരിച്ചറിവുമുള്ള മനുഷ്യന്‍മാത്രമേ തീവ്രമായ അവന്റെ കാമാവേശത്തിനു മൃഗങ്ങളെ ലൈംഗികമായി ഉപയോഗിക്കാറൂള്ളൂ. ഒരേ വര്‍ഗ്ഗത്തില്‍ പെടുന്നത് തമ്മില്‍ എത്രതവണ ഇണചേര്‍ന്നാലും ഒരു രോഗവും വരില്ല. ഒരു സ്വഭാവ വ്യവസ്ഥയുണ്ടാകണം എന്നുമാത്രം. കോഴികളെ കണ്ടിട്ടില്ലേ ? പിടയെ കണ്ടാല്‍ അപ്പോള്‍ തന്നെ ഭോഗിക്കും ,പട്ടികളെ നോക്ക് , ഈച്ചയും ,പൂച്ചയും, പന്നികളും ,പശുക്കളും ആനയും ,മയിലും ,ഒട്ടകവും മത്സ്യവും ഒക്കെ അതുപോലാണ് .ഇവയൊന്നും അവരുടെ ലൈംഗികനിര്‍വൃതിക്ക് വേണ്ടി മറ്റു വര്‍ഗ്ഗത്തില്‍ പെട്ടതുമായി ഭോഗത്തില്‍ ഏര്‍പ്പെടില്ല .എന്നാല്‍ മനുഷ്യന്‍ അവന്റെ വര്ഗ്ഗത്തിനെ ദ്രോഹിക്കുന്നപ്പോലെ മറ്റു വര്‍ഗ്ഗത്തെയും ദ്രോഹിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു . വളര്‍ത്തു മൃഗങ്ങളെ സെക്സിനായി കൂടുതലായും ഉപയോഗിക്കുന്നത് സ്ത്രീകളാണ് . പുരുഷന്‍മാരും ചിലനാടുകളില്‍ മൃഗങ്ങളെ സെക്സിനായി ഉപയോഗിക്കുന്നുണ്ട് . മനുഷ്യന്റെയും മറ്റു ജന്തു-ജീവിസമൂഹത്തിന്റെയും ലൈംഗിക സദാചാരം എത്ര വ്യത്യസ്തമാണ് .

ലൈംഗിക കാര്യങ്ങളില്‍ മനുഷ്യനു സ്വാതന്ത്ര്യം നല്‍കുന്നത് അപകടമാണന്നു പറയാന്‍ ആകില്ല .പക്ഷെ അത് ആണുംപെണ്ണും പരസ്പര ഇഷ്ടത്തോടും താലപര്യത്തോടും വ്യവസ്ഥകളോടും കൂടി പാലിക്കാന്‍ തയ്യാറായാല്‍ മതിയാകും . ഇണചേരുക എന്ന് പറയുന്നത് ഇഷ്ടമുള്ള ആണിനെ ഒരു ആണ് ഭോഗിക്കുയോ, പെണ്ണിനെ പെണ്ണ് സെക്സിനായി ഉപയോഗിക്കുകയോ ചെയ്യുക എന്ന അര്‍ത്ഥത്തില്‍ കാണാന്‍ കഴിയുമോ ? . ഇതൊക്കെ മനുഷ്യന്‍ മൃഗങ്ങളെ കണ്ടു പഠിക്കണം .അവര്‍ അവരുടെ ഇനത്തില്‍പ്പെട്ട ആണ്‍പെണ്‍ വര്‍ഗ്ഗങ്ങള്‍ തമ്മില്‍മാത്രമേ സെക്സില്‍ ഏര്‍പെടുകയുള്ളൂ. മനുഷ്യര്‍ മാത്രമേ അക്കാര്യത്തില്‍ വിപരീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാറുള്ള്.

ഇവിടെ നമ്മുടെ സുഖാന്വേഷണത്തിന്റെ താല്‍പര്യങ്ങളില്‍ പ്രശ്നാധിഷ്ഠിതമായ കുഴപ്പങ്ങള്‍ കടന്നു കൂടുന്നത് ഇണയെ വേണ്ടുന്ന പോലെ ലഭ്യമല്ലാത്തത് കൊണ്ടല്ല മറിച്ചു കാമവൈകല്യമുള്ള മനസ്സുള്ളതുകൊണ്ടാണ്.തിരിച്ചറിവിനുമേല്‍ പരന്ന കരിമേഘങ്ങളെ മറയാക്കി മാനുഷികങ്ങളെ മറക്കുന്നത് കൊണ്ടാണ് . പേരിനുപോലും മര്യാദവഴങ്ങാത്ത സംസ്കാരങ്ങള്‍ ദുരന്തങ്ങള്‍ അറിയാതെ സ്വന്തംതാല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യപ്പെടുമ്പോള്‍ നിരപരാധികളുടെ കണ്ണീര്‍ ചാലുകള്‍ ഇവിടെ ഇങ്ങനെ വലുതായി കൊണ്ടിരിക്കും .അത്തരം ക്രൂരമായ സംസ്കാരത്തെ സമുന്നമെന്നു നാം വാഴ്ത്തും . രോഗം വന്നാല്‍ മരണം ഉറപ്പിക്കാവുന്ന ഇതിനു ഒരു മറുമരുന്നു ഇന്നുമില്ല്ല.നാളെ ഒരുപക്ഷേ ഉണ്ടായേക്കാം,ഉണ്ടാകട്ടെ! ഒരുകൂട്ടരോ,ഒരുത്തനോ ചെയ്യന്ന കുരുത്തക്കേടിന്റെ ശിക്ഷ എല്ലാവരും ചേര്‍ന്ന് അനുഭവിക്കണമെന്ന പ്രപഞ്ചനിയമം ഇവിടെയും തെറ്റുന്നില്ല .
ഡിസംബര്‍ ഒന്ന് നമുക്ക് വ്യഥമാനസരായി ആചരിക്കാം

www.pavapettavan.com

41 അഭിപ്രായങ്ങൾ:

ഹംസ പറഞ്ഞു...

രോഗം വന്നാല്‍ മരണം ഉറപ്പിക്കാവുന്ന ഇതിനു ഒരു മറുമരുന്നു ഇന്നുമില്ല്ല.നാളെ ഒരുപക്ഷേ ഉണ്ടായേക്കാം,ഉണ്ടാകട്ടെ! ഒരുകൂട്ടരോ,ഒരുത്തനോ ചെയ്യന്ന കുരുത്തക്കേടിന്റെ ശിക്ഷ എല്ലാവരും ചേര്‍ന്ന് അനുഭവിക്കണമെന്ന പ്രപഞ്ചനിയമം ഇവിടെയും തെറ്റുന്നില്ല .

പ്രസക്തമായ പോസ്റ്റ് .
വഴിവിട്ട ജീവിതത്തിലൂടെ മൃഗതുല്യരായ മനുഷ്യര്‍ വരുത്തിവെച്ച മാരകമായ രോഗങ്ങള്‍ മനുഷ്യരാശി ഒന്നടങ്കം അനുഭവിക്കേണ്ടി വരുന്നു.

വീകെ പറഞ്ഞു...

എയ്ഡ്സിന്റെ പിറവിയെക്കുറിച്ച് അത്ര പിടിയില്ല.
പടരുന്നതിന്റെ കാരണങ്ങൾ അറിയാം. ഈ പുതിയ അറിവിന് വളരെ നന്ദി.

ആശംസകൾ...

വീകെ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വിപിൻ. എസ്സ് പറഞ്ഞു...

പ്രസക്തമായ പോസ്റ്റ് ....

lekshmi. lachu പറഞ്ഞു...

മനുഷ്യനിലെ അറിവില്ലായികയുടെ ഇരുട്ടിലല്ല മറിച്ച് തൃപ്തിയടയാത്ത സുഖാന്വേഷണത്തിന്റെ അലക്ഷ്യമായ അബോധവേനലില്‍ പിഴച്ചുപ്പോയ തിരിച്ചറിവിന്റെ ശിക്ഷയാണു ഈ രോഗം...
ഇന്നത്തെ കാലഘട്ടത്തില്‍ മനുഷ്യന്‍ എല്ലാം മറന്നു
ഓരോ നിമിഷവും ആഘോഷിക്കുകയാണ് ..അതിനിടയില്‍
സ്വയം തിരിച്ചറിവും ,വിവേകവും ഉണ്ടായാല്‍ നല്ലത്..
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.. നല്ല പോസ്റ്റ്‌

Sureshkumar Punjhayil പറഞ്ഞു...

Punarjaniyilekku...!

Manoharam, Ashamsakal...!!!

KPM.SADIQ VAZHAKKAD പറഞ്ഞു...

Aids karanathe kurich Puthiyorarivu. Nannayittund, Prasakthamaya posting.
ABHIVADYANGAL

ബഷീർ പറഞ്ഞു...

ഇത്തരം വിഷയങ്ങൾ പറയുന്നവരെ കപട സദാചാരത്തിന്റെ അപ്പോസ്തലന്മാരെന്ന് വിളിച്ച് പരിഹസിക്കുന്നതാണ് ഇന്നത്തെ ഒരു ട്രെൻഡ്..
മനുഷ്യന്റെ ശരിരത്തിന്റെ അവശ്യമായ സെക്സ്സിനു പരിതിയും പരിമിതിയും വേലിക്കെട്ടുകളും തീർക്കുന്നത് അവന്റെ സ്വാതന്ത്യത്തെ ഹനിക്കലാണെന്നും, ഒരു പുരുഷനിൽ നിന്ന് കിട്ടുന്നതിനേക്കാൾ സുഖം സ്ത്രീക്ക് സ്ത്രീയിൽ നിന്ന് ലഭിക്കുമെന്നും സ്വവർഗാനുരാഗത്തെ മഹത്വവത്കരിക്കുന്നവരും, വിഹാഹമെന്ന പ്രക്രിയയെ പരിഹസിക്കുന്നവരുമെല്ലാമായി അരങ്ങ വാഴുമ്പോൾ ഇനിയെന്ത് ശിക്ഷയാണ് മനുഷ്യനെ കാത്തിരികുന്നത് ആർക്കറിയാം


@ഹംസ
മൃഗ തുല്യർ എന്ന് വിശേഷിപ്പിച്ചാൽ മൃഗങ്ങൾ നാളെ നിങ്ങൾക്കെതിരെ കേസ് കൊടുക്കാൻ വഴിയുണ്ട്

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നല്ലൊരു ബോധവൽക്കരണം...

Dr. Prasanth Krishna പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Dr. Prasanth Krishna പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Dr. Prasanth Krishna പറഞ്ഞു...

അബദ്ധ ജഡിലവും യാതാർഥ്യങ്ങൾക്ക് നിരക്കാത്തതുമായ ഒരു പോസ്റ്റ് എന്ന് പറയാതെ തരമില്ല.

എയിഡ്സ് ഉടലെടുത്തതിനെപറ്റി ശാസ്ത്രീയമായ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്

"The Hunter theory",

(Wolfe, ND; Switzer, WM; Carr, JK; et al. (20 March 2004) "Naturally acquired simian retrovirus infections in Central African Hunters." The Lancet, Vol. 363, p. 932),

"The oral polio vaccine (OPV) theory",

(Hooper, Edward The river : a journey to the source of HIV and AIDS Boston, MA : Little, Brown and Co ISBN 0-316-37261-7 9780316372619),

"The contaminated needle theory",

(Carlsen W. Quest for the origin of AIDS. Controversial book spurs search for how the worldwide search for the scourge of HIV began. San Francisco Chronicle, Sunday January 14th 2001: p. A1, A14-5.),

"The colonialism theory",

Chitnis, A.; Rawls, D. & Moore, J. (January 2000) "Origin of HIV Type 1 in Colonial French Equatorial Africa?" AIDS Research and Human Retroviruses, Vol. 16 No. 1, p. 5-8),

"The conspiracy theory"

(Fears, D. (25 January 2005) "Study: Many Blacks Cite AIDS Conspiracy", The Washington Post.)

എന്നീ അഞ്ച് തിയറികളാണ്‌. ഇവയിൽ ഒരിടത്തും മനുഷ്യൻ മ്യഗങ്ങളെ ഭോഗിച്ചത്തിന്റെ പരിണിത ഫലമാണ്‌ എഡിസ് എന്നോ പാവപ്പെട്ടവൻ തന്റെ ബ്ളോഗിൽ പറഞ്ഞിരിക്കുന്നതുപോലെ മനുഷ്യൻ മ്യഗങ്ങളുമായ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിലൂടയാണ്‌ എയിഡ്സ് മനുഷ്യനിലേക്ക് പകർന്നതന്നോ പറഞ്ഞിട്ടില്ല.

രസകരമായ ഒരു സംഭവം ഞാൻ ഓർക്കുന്നു. പണ്ട് സുനാമി നാശം വിതച്ചപ്പോൾ ഇന്ത്യൻ എകപ്രസ്സിൽ വന്ന ഒരു വാർത്തയിൽ "Mangroves" ഉണ്ടായിരുന്ന ഭാഗങ്ങളിൽ സുനാമി ദുർബലമായിരുന്നു എന്ന് റിപ്പോർട്ട് ചെയ്തു. ഇതുകണ്ട മലയാളത്തിനെ പ്രമുഖപത്രങ്ങൾ പദാനുപദ തർജ്ജമനടത്തി ഭാവനയിൽ നെയ്ത് എടുത്ത് അടുത്ത ഏഡിഷനിൽ എഴുതി "മാവിൻ തോട്ടങ്ങളുണ്ടായിരുന്ന ഭാഗങ്ങളിൽ" സുനാമി ദുർബലമായിരുന്നു എന്ന്. അതുപോലെ Zoonosis/Zoonotic എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കാതെ പാവപ്പെട്ടവൻ ഭാവനയിൽ മെനഞ്ഞെടുത്ത ഒരു യക്ഷികഥയായി വേണം ഇതിനെ കാണുവാൻ. മനുഷ്യനിൽ കണ്ടെത്തിയിട്ടുള്ള ആയിരത്തി അഞ്ഞൂറോളം രോഗാണുക്കളിൽ 61 ശതമാനവും Zoonotic ആണ്‌.

ശാസ്ത്രീയ അടിസ്ഥാനമില്ലാതെ/ യാഥാർത്ഥ്യങ്ങൾക്ക് വിരുദ്ധമായ് ഭാവനയിൽ വളച്ചൊടിച്ചെഴുതുന്ന ഇത്തരം ലേഖനങ്ങൾ വായനക്കാരനെ വഴിതെറ്റിക്കുക എന്നു മാത്രമല്ല അത് ശാസ്ത്രത്തോടും മനുഷ്യ രാശിയോടും ചെയ്യുന്ന വഞ്ചനയാണ്‌.

Dr. Prasanth Krishna പറഞ്ഞു...

ഭൂമിയിലെ എല്ലാ തിരിച്ചറിവില്ലാത്ത ജീവി-ജന്തുലോകവും അവയുടെ വര്‍ഗ്ഗത്തിലെ ആണ്‍പെണ്‍ ഇനങ്ങള്‍ തമ്മിലെ ഇണചേരാറൂള്ള്.അതാണ്‌ പ്രകൃതിനിയമം അങ്ങനെ പാടുള്ളൂ .

ഇവിടെ നോക്കൂ

റഫറൻസ് വേണമങ്കിൽ തരാം.

ശാസ്ത്രീയമായ കണ്ടെത്തലുകൾക്ക് ഘടകവിരുദ്ധമായുള്ള പ്രസ്ഥാവനയാണിത്. ആധികാരികമായ് തെളിയിക്കപ്പെട്ടിട്ടുള്ള ശാസ്ത്രീയ തത്വങ്ങൾക്ക് (Biological Behavior) കാറ്റിൽ പറത്തുന്ന ഇത്തരം എഴുത്തുകൾക്ക് പ്രേരിപ്പിക്കുന്ന ഘടകം എന്താണ്‌ എന്ന് മനസ്സിലാകുന്നില്ല.

Anees Hassan പറഞ്ഞു...

മികച്ച വായനാനുഭവം

ശ്രീ പറഞ്ഞു...

ഇങ്ങനെ ഒരു പോസ്റ്റ് നന്നായി മാഷേ

പാവപ്പെട്ടവൻ പറഞ്ഞു...

Prasanth Krishna :
അടിസ്ഥാനപരമായും ഇവിടെ വാദിക്കപെടുന്നത് എയ്ഡ്സ് വന്ന വഴികള്‍ ആണ് .അതു മനുഷ്യന്റെ പ്രകൃതിവിരുദ്ധ ലൈംഗിക ഭോഗത്തില്‍ നിന്നാണ് ഉണ്ടായത് ,ലൈംഗിക സദാചാരത്തിന്റെ സര്‍വ്വസീമകളും വെടിഞ്ഞു മനുഷ്യന്‍ ഒരേ സമയം മൃഗങ്ങളെയും മനുഷ്യനെയും ഭോഗിക്കുന്നത് കൊണ്ടാണ് . താങ്കള്‍ പറയുന്ന ശാസ്ത്രീയ പഠനങ്ങള്‍ പലതും വസ്തുകള്‍ മറച്ചു വെക്കുന്നു സുനാമിയുടെ കാലത്തെ കഥ പറഞ്ഞത് വിവരമില്ലായിക ആണന്നു എല്ലാവര്ക്കും അറിയാം .നാം ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് എയ്ഡ്സ് വന്ന വഴികളാണ് .ഈ ഒരു രോഗം ഒരു ദിവസം കാറ്റില്‍ നിന്ന് പറന്നു വന്നതൊന്നും അല്ലല്ലോ ? ഇത് നമ്മളെപോലുള്ള ആള്‍ക്കാര്‍ അവരുടെ കാമാശ്വാസത്തിനു നിരന്തരം പ്രകൃതിവിരുദ്ധ ലൈഗികനിര്‍വൃതി നടത്തിയതിന്റെ പരിണിത ഭലമാണ് .താങ്കള്‍ ചൂണ്ടി കാണിക്കുന്ന മൃഗങ്ങളുടെ സ്വവര്‍ഗ്ഗരതി കണ്ടേക്കാം ചില മൃഗങ്ങളില്‍ അപൂര്‍വ്വമായി അത്തരം ലൈംഗികചേഷ്ട രേഖ പ്പെടുത്തിയിട്ടുണ്ട് .അതൊന്നും എയ്ഡ്സിന് എതിര്‍രൂപകമായ വഴികളായി കണക്കാക്കാന്‍ കഴിയില്ല;

Dr. Prasanth Krishna പറഞ്ഞു...

ശാസ്ത്രം/ശാസ്ത്രീയ പഠനങ്ങൾ സത്യങ്ങളെ മൂടിവയ്ക്കുന്നു എന്നു പറയുന്നത് ഒട്ടും സ്വീകാര്യമല്ല. ശാസ്ത്രീയമായ പഠനങ്ങൾ ഏതൊരു സയൻസ് ജേർണലിലും (ശാസ്ത്രീയമായിരിക്കണം) പ്രസിദ്ധീകരിക്കാവുന്നതാണ്‌. അതിനെ നിയന്ത്രിക്കുന്ന ഒരു ഏജൻസികളും നിലവിലില്ല.

"അടിസ്ഥാനപരമായും ഇവിടെ വാദിക്കപെടുന്നത് എയ്ഡ്സ് വന്ന വഴികള്‍ ആണ് .അതു മനുഷ്യന്റെ പ്രകൃതിവിരുദ്ധ ലൈംഗിക ഭോഗത്തില്‍ നിന്നാണ് ഉണ്ടായത് ,ലൈംഗിക സദാചാരത്തിന്റെ സര്‍വ്വസീമകളും വെടിഞ്ഞു മനുഷ്യന്‍ ഒരേ സമയം മൃഗങ്ങളെയും മനുഷ്യനെയും ഭോഗിക്കുന്നത് കൊണ്ടാണ്."

ഇതിനെ സാധൂകരിക്കുന്ന ഏതങ്കിലും ഒരു ആധികാരികമായ റഫറൻസ് നൽകൂ. അതുവരെ ഈ വിഷയത്തിൽ കമന്റിടുന്നതല്ലായിരിക്കും.

Vishnupriya.A.R പറഞ്ഞു...

ഇത് പോലെ ഒരു ആര്‍ട്ടിക്കിള്‍ മനോരമയില്‍ വായിച്ചത് ഓര്‍ക്കുന്നു

Vishnupriya.A.R പറഞ്ഞു...

എയ്ഡ്സ് വന്നവഴി ഇത് അല്ല ..ഏതോ ലാബില്‍ നിന്ന എന്നാ ഞാന്‍ കേട്ടത് ...
വേറെ ഉള്ള കാര്യം പറയാന്‍ വേണ്ടി എയ്ഡ്സിനെ കൂട്ട് പിടിക്കല്ലേ

naakila പറഞ്ഞു...

പ്രസക്തം

പാവപ്പെട്ടവൻ പറഞ്ഞു...

പ്രിയ പ്രശാന്ത്
നമ്മള്‍ ഒരു വാര്‍ത്ത കേള്‍ക്കുമ്പോള്‍, വായിക്കുമ്പോള്‍ വാര്ത്തയുടെ ശുദ്ധാശം പലപ്പൊഴും തിരയാറുണ്ട് . അത് നമ്മുടെ സാമാന്യബുദ്ധിയുടെ വ്യവഹാരങ്ങളില്‍ പൊരുത്തക്കേടുകള്‍ വരുത്തുന്നത് കൊണ്ടാണ്‌ . ഒരു വിഷയത്തെ കുറിച്ച് പഠിക്കുന്നതിനു അനേകങ്ങളായിട്ടുള്ള
ഗ്രന്ഥങ്ങള്‍ നമുക്ക് ലഭ്യമാണ് , നമ്മള്‍ അതിനെ ആശ്രയിക്കാറുമുണ്ട് . ചിലതൊക്കെ അവിശ്വസിനിയവും ,വികലവുമായ അറിവുകള്‍ പകരുകയും നമ്മളെ തെറ്റുധരിപ്പിക്കുകയും ചെയ്യപ്പെടുന്നു .ഉദാഹരണം നമ്മുടെ ഇന്ത്യാചരിത്രം തന്നെ വളച്ചൊടിക്കപ്പെട്ടതാണന്നു പറഞ്ഞാല്‍ നിങ്ങള്‍ എതിര്‍ക്കില്ല .ഇത് മനസിലാകുന്നത് ബന്ധപ്പെട്ട മറ്റു ഗ്രന്ഥങ്ങള്‍ വായിക്കുമ്പോളാണ് . അതിനര്ത്ഥം എഴുതപ്പെടുന്നവന്റെ മനസിക താല്‍പര്യത്തിന്റെവിശകലനം അവനെ സ്വാദിനിക്കുന്നു എന്നല്ലേ ?.കളവുചെയ്തവന്‍ കട്ടന്നു വിളിച്ചുപറയാറില്ല . എയ്ഡ്സിനെ കുറിച്ച് പറയപ്പെടുന്ന ഗ്രന്ഥങ്ങളില്‍ രാജ്യസ്നേഹത്തിന്റെ ,രാജ്യതാല്പര്യത്തിന്റെ ഒളിച്ചുവെച്ചവെക്കപ്പെടേണ്ട ചില നാണങ്ങളുണ്ട് .ചില ഗ്രന്ഥങ്ങളില്‍ നിന്ന് കിട്ടുന്ന അറിവുകള്‍ അങ്ങനെയാണ് പൂര്‍ണമായി നമുക്ക് പഠിച്ചുധരിക്കുവാന്‍ കഴിയില്ല . ഒരു സമൂഹത്തിനു പിടിപ്പെട്ട രോഗത്തെ അവരുടെ സംസ്കാരങ്ങള്‍ വഴി നമുക്ക് മനസിലാക്കാന്‍ കാഴിയും .അതിനു ആധികാരികമായ ഗ്രന്ഥസഹായംവേണ്ട മറിച്ച്‌ ചിന്താവ്യായാമത്തിലുടെയും ഉണര്‍ന്ന അന്വേഷണത്വരയുള്ള മനസുണ്ടായാല്‍ മതിയാകും ചുവടെ ചേര്‍ക്കുന്ന ഭാഗം വിക്കിപീടികയില്‍ നിന്ന് കോപ്പി ചെയ്തതാണ്
((എച്ച്.ഐ.വി വൈറസിന്റെ ഉത്ഭവത്തെപ്പറ്റി പല സിദ്ധാന്തങ്ങളും നിലവിലുണ്ട്. സർ.ഫ്രെഡ് ബോയിലിയുടെ(Sir.Fred Boyle)അഭിപ്രായത്തിൽ വൈറസ് പരീക്ഷണശാലയിൽ ജന്മം പ്രാപിച്ച ഒരു ജാരസന്തതിയാണ് .[3] പരീക്ഷണശാലകളിൽ നിന്നും രക്ഷപ്പെട്ട കുരങ്ങിൽ നിന്നും മനുഷ്യരിലേക്കോ മറ്റു മൃഗങളിലേയ്ക്കൊ അവിടെ നിന്ന് മനുഷ്യരിലേയ്ക്കൊ പടർന്നതാവാം എന്നതാണ് മറ്റൊരു പഠനം. 70-കളിൽ ഈ രോഗം ആഫ്രിക്കാ ഭൂഖണ്ഡത്തിൽ ഉണ്ടായിരുന്നതായിരുന്നതായി പറയുന്നു.അവിടെ നിന്നും അൻലാൻറ്റിക്ക് സമുദ്രം കടന്ന് ഹൈറ്റസിനെ ബാധിച്ച രോഗം അമേരിക്കയിലേക്കും അവിടെ നിന്ന് ലോകം മുഴുവൻ പകർന്നു പിടിച്ചതായി പറയുന്നു. ))
ഇതില്‍ പറയുന്ന തരത്തില്‍ ആണോ കാര്യങ്ങള്‍ ?

Dr. Prasanth Krishna പറഞ്ഞു...

ഞാൻ എന്താ പറയേണ്ടത്? ഞാൻ ആദ്യമിട്ട കമന്റിൽ എയിഡ്സിന്റെ ഉൽഭവത്തെ പറ്റിയുള്ള അഞ്ചു തിയറികളെകുറിച്ച് പറഞ്ഞിട്ടുണ്ട്. അതിലെ ഒരു തിയറിയായ "The oral polio vaccine (OPV) theory", മലയാളത്തിലേക്ക് തർജ്ജമ ചെയ്തപ്പോൾ ഇത്രത്തോളം വികലമായി പോയല്ലോ എന്നോർത്ത് സഹതപിക്കയാണ്‌. Sir.Fred Boyle ഞാൻ അറിഞ്ഞിടത്തോളം ഒരു തിയോളജിക്കൽ എവല്യൂഷണലിസ്റ്റ് മാത്രമാണ്‌‌. വിക്കിപീഡിയ ആധികാരികമായ ഒരു റഫറൻസായി എവിടയും അംഗീകരിച്ചിട്ടില്ല. കാരണം വിക്കി ഒരു ബ്ളാക് ബോർഡുപോലയാണ്‌ പേജുകൾ ആർക്കും എപ്പോൾ വേണമങ്കിലും തിരുത്തി എഴുതാവുന്നതാണ്‌. താങ്കളുടെ പോസ്റ്റു വായിക്കുന്ന ഒരാൾ നാളെ ഇത് റഫറൻസായി ഇതുപോലെ ഒരു അവസരത്തിൽ പ്രയോഗിച്ചന്നു വരാം. അങ്ങനെ വന്നാൽ അതിനെ റഫറൻസായി അംഗീകരിക്കാൻ കഴിയുമോ?

ലോകത്തുള്ള എല്ലാ ബുക്കുകളും ആർട്ടിക്കിളുകളും റഫറൻസായി അംഗീകരിച്ചിട്ടില്ല. കാശുണ്ടങ്കിൽ താങ്കളുടെ ഈ പോസ്റ്റും ഒന്നുകൂടി വിപുലീകരിച്ച് കുറേ ഭാവനകളും സംങ്കല്പങ്ങളും കോർത്തിണക്കി കഥകൾ മെനഞ്ഞ് ബുക്കായി അച്ചടിച്ചിറക്കാം. അത് ഒരു റഫറൻസ് ബുക്കായിരിക്കില്ല. ഒരു ബുക്കോ ഒരു ആർട്ടിക്കിളോ റഫറൻസാകണമങ്കിൽ അതിന്‌ മിനിമം ചില കടമ്പകളുണ്ട്. അതൊക്കെ താങ്കൾക്ക് വിശദമാക്കി തരാതെതന്നെ അറിവുണ്ടാകുമന്നാണ്‌ എന്റെ വിശ്വാസം. അതുപോലെ ചരിത്രത്തെ വളച്ചൊടിക്കുമ്പോലെ വളച്ചൊടിക്കാവുന്ന ഒന്നല്ല സയൻസ്. സയൻസ് എന്നു പേര്‌ വന്നതും അതുകൊണ്ടുതന്നയാണ്‌.

താങ്കൾ വിക്കിയിൽനിന്നും കോപ്പി ചെയ്ത ഭാഗം വായിക്കുന്ന ഒരു കുട്ടിക്കുപോലും മനസ്സിലാകും എത്ര പമ്പര വിഡ്ഡിത്തമാണ്‌ എഴുതി പിടിപ്പിച്ചിരിക്കുന്നതന്ന്. അതിൽ താങ്കൾക്കും എതിരഭിപ്രായമില്ലന്ന് താങ്കളുടെ കമന്റിൽ തന്നെ സമ്മതിക്കുന്നു. അതിൽ ഒരു റഫറൻസ് നൽകിയിട്ടുണ്ട്. ആ റഫറൻസ് ഇതാണ്‌. Illustrated Human Encyclopedia (Malyalam) first Edition 1993 Published by Knowledge Publishers, Thiruvananthapuram. ഇങ്ങനെ ഒരു എൻസൈക്ളോപീഡിയ ഉണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരു മലയാളം എൻസൈക്ളോപീഡിയക്ക് ഇംഗ്ളീഷിൽ പേരിടുമോ?

"Illustrated Encyclopedia of the Human" by Robert Winston, A winner of the Royal Society's prestigious Michael Faraday Gold Award, he was made a life peer in 1995. He is Consultant in Reproductive Medicine at Hammersmith Hospital and Professor of Fertility Studies at Imperial College, London.

Encyclopedia ISBN: 9781405332699, Publication date: 01 Jul 2008 Publisher: Dorling Kindersley.

ഒരുപക്ഷേ ഈ മലയാളം എൻസൈക്ളോപീഡിയ എന്നു വിക്കിപീഡിയയിൽ പറഞ്ഞിരിക്കുന്നത് ഇതായിരിക്കാം.

അതിൽ വിക്കിയിൽ പറഞ്ഞിരിക്കുന്നപോലെ Sir.Fred Boyle ന്റെ അഭിപ്രായം പോലെ HIV വൈറസ് പരീക്ഷണശാലയിൽ ജന്മം പ്രാപിച്ച ഒരു ജാരസന്തതിയാണ് എന്ന് പറഞ്ഞുകാണുന്നില്ല.

അമേരിക്കയാണ്‌ സയൻസിൽ എല്ലാം നിയന്ത്രിക്കുന്നതങ്കിൽ എയിഡ്സിന്‌ കാരണമായ HIV വൈറസിനെ കണ്ടെത്തിയതിനുള്ള നോബൽ പ്രൈസ് Dr. Luc Montagnier എന്ന ഫ്രൻഞ്ച് സയിന്റിസ്റ്റിനായിരുന്നില്ല പകരം വൈറസിനെ ആദ്യമായി കണ്ടെത്തിയന്നു അവകാശമുന്നയിച്ച University of Maryland-ലെ The Institute of Human Virology യുടെ director ആയ Dr. Robert Gallo എന്ന അമേരിക്കൻ സയിന്റിസ്റ്റിനു പോകുമായിരുന്നു. ഏറ്റവും കുറഞ്ഞ പക്ഷം Dr. Luc Montagnier-നൊപ്പം Dr. Robert Gallo നോബൽ പ്രൈസ് പങ്കിടുകയങ്കിലും ചെയ്യുമായിരുന്നു.

ഒരു റഫറൻസോ ആധികാരികതയോ ഒന്നും ഇല്ലാതെ താങ്കൾ പറഞ്ഞതുപോലെ താങ്കളുടെ ചിന്താ വ്യായാമം കൊണ്ട് താങ്കൾ സമർദ്ധിക്കുന്നു, നാം ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് എയ്ഡ്സ് വന്ന വഴികളാണ് .ഈ ഒരു രോഗം ഒരു ദിവസം കാറ്റില്‍ നിന്ന് പറന്നു വന്നതൊന്നും അല്ലല്ലോ ? ഇത് നമ്മളെപോലുള്ള ആള്‍ക്കാര്‍ അവരുടെ കാമാശ്വാസത്തിനു നിരന്തരം പ്രകൃതിവിരുദ്ധ ലൈഗികനിര്‍വൃതി നടത്തിയതിന്റെ പരിണിത ഭലമാണ്.

അങ്ങനെയങ്കിൽ താങ്കളോട് ഒരു സംശയം H1N1 Pandemic (Swine Flu) മനുഷ്യൻ പന്നികളുമായി ലൈംഗികബന്ധം നടത്തിയതു വഴി പടർന്നു പിടിച്ചതായിരിക്കും അല്ലേ?

ഇത് ഇവിടെ എന്റെ അവസാന കമന്റാണ്‌. ഈ വിഷയത്തിൽ ഇനി ഇവിടെ കമന്റിടാനില്ല.

പാവപ്പെട്ടവൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പാവപ്പെട്ടവൻ പറഞ്ഞു...

പ്രിയ പ്രശാന്ത് ;
ഞാന്‍ ഇവിടെ പറയാന്‍ ശ്രമിച്ചത്‌ എന്റെ സാമാന്യബുദ്ധിയുടെ ബോധങ്ങളിലൂടെ എയ്ഡ്സിന്റെ പിറവിയെ കുറിച്ചുള്ള ഒരു അനേഷണംമാത്രം ശാസ്ത്രിയ വശങ്ങളുടെ വാക്ക് തോരണികള്‍ ഒരു ആധികാരിക പഠനങ്ങള്‍ക്ക് നന്നാണ് പക്ഷെ ഒരു കഥയുടെ രത്നച്ചുരുക്കം പോലെ തുറന്ന ഒരു പറച്ചിലാണ് ഞാന്‍ ഇവിടെ നടത്തിയത് .ഇതുപോലുള്ള ചിലകാര്യങ്ങള്‍ പറയാന്‍ കനപ്പെട്ടഭാഷപരമായ മേമ്പടിയോ ,ശാസ്ത്രിയമായ ഭയപ്പെടുത്തലോ ഇല്ലാതെ പറഞ്ഞാല്‍ ഒരു പക്ഷെ സാദാരണക്കാരന്റെ ബോധങ്ങളിലേക്ക് കാര്യങ്ങളെ അനായാസമായി എത്തിക്കാന്‍ കഴിയും .
താങ്കള്‍ പറഞ്ഞ തിയറിയും സയന്‍സും ഒന്നും തെറ്റാണ് എന്നല്ല ഞാന്‍ പറഞ്ഞത് . അതൊക്കെ മാര്‍ക്ക് വേടിക്കാന്‍ നമുക്ക് പഠിക്കാന്‍ കഴിയും .രാത്രിയില്‍ കൃഷിഇടത്തില്‍ പയറുതിന്നാന്‍ വരുന്ന പശുവിനെ മര്‍മ്മം പഠിച്ച കൃഷിക്കാരന് അടിച്ചോടിക്കാന്‍ കഴിയാത്തത് കൃഷിക്കാരന്‍ അടിക്കാന്‍ ശ്രമിക്കുന്ന പശുവിന്റെ ശരീരഭാഗങ്ങളില്‍ എല്ലാം മര്‍മ്മമാണ് .കണ്ടു നിന്ന അയല്‍ക്കാരന്‍ പശുവിനെ അടിച്ചോടിച്ചു എന്ന് പറയുന്നത് പോലാണു.

എന്‍.ബി.സുരേഷ് പറഞ്ഞു...

രോഗം ഒരു കുറ്റമല്ല എന്ന ഒരു കാഴ്ചപ്പാട് പണ്ട് നമുക്ക് ഉണ്ടായിരുന്നു. എന്നാൽ രോഗമ ഒരു കുറ്റമാണ് പലപ്പോഴും. എന്നാൽ ബൈബിളിൽ ചോദിക്കുമ്പോലെ കുട്ടികൾ എന്തുകൊണ്ടാണ് മരിച്ചുപോകുന്നത് എന്നും നമുക്ക് ചോദിക്കാം. അടിസ്ഥാനപരമായി സുഖം എന്നാൽ ശരീരസുഖം എന്ന ഒരു ചിന്ത പൊതുവെ സമൂഹത്തിൽ ഉണ്ട്. അതിന്റെ പരിണത ഫലമാണ് ഇത്തരമ ക്രൈസിസ് ഒക്കെ വരുന്നത്. അവനവന് എന്താണ് വേണ്ടത് എന്ന് സ്വയം അറിയുകയേ മാർഗ്ഗമുള്ളൂ.

Jishad Cronic പറഞ്ഞു...

പുതിയ അറിവിനെകുരിച്ചുള്ള പോസ്റ്റ് നന്നായി

Jithin Raaj പറഞ്ഞു...

മാഷെ നല്ല പാവപ്പെട്ട പോസ്റ്റ്

അഭിനന്ദനങ്ങള്‍

http://www.tkjithinraj.co.cc

orumich പറഞ്ഞു...

eththaram charchakal nadakkatte

വിരോധാഭാസന്‍ പറഞ്ഞു...

താങ്കളുടെ വാദഗതികളില്‍ എതിരഭിപ്രായം ഇല്ല.

എന്നാല്‍ മൃഗങ്ങളിലും ഇത്തരം രതി (വൈകൃതങ്ങള്‍)ഉണ്ടെന്നാണ് വായിച്ചിട്ടുള്ളത്..!
ഉദാഹരണങ്ങള്‍ പലതും ഉണ്ട്

പോസ്റ്റിനും താങ്കള്‍ക്കും ആശംസകള്‍..!

Jithin Raaj പറഞ്ഞു...

എയ്ഡ്സ് സൂപ്പര്‍

എന്റെ പുതിയ പോസ്റ്റ് ഒന്നു നോക്കുമോ

http://www.tkjithinraj.co.cc/2010/10/blog-post.html

Akbar പറഞ്ഞു...

നല്ല ചിന്തകള്‍ക്ക് അഭിനന്ദനങ്ങള്‍

Pranavam Ravikumar പറഞ്ഞു...

നല്ലൊരു ലേഖനം...

SUJITH KAYYUR പറഞ്ഞു...

അഗാധ ചിന്താഗതി നല്ലത്. നന്മയുടെ പക്ഷം ചേര്‍ന്നുകൊണ്ട്

K@nn(())raan*خلي ولي പറഞ്ഞു...

നല്ല പോസ്റ്റ്‌. ദൈവം നമ്മെ രക്ഷിക്കട്ടെ.

Unknown പറഞ്ഞു...

തര്‍ക്കം എന്തായാലും വഴിവിട്ട ജീവിതങ്ങള്‍ വരുത്തുന്ന വിനകള്‍ ആണ് ഇത്തരം രോഗങ്ങള്‍. ഇപ്പറഞ്ഞ വിവരങ്ങള്‍ മുന്‍പ്‌ വായിച്ചറിഞ്ഞിട്ടുണ്ട്.

അജേഷ് ചന്ദ്രന്‍ ബി സി പറഞ്ഞു...

സൂക്ഷിച്ചാല്‍ ഒരു പരിധി വരെ ദുഖിയ്ക്കാതിരിയ്ക്കാം...
ഇരുട്ടിന്റെ മറവില്‍ തീയറ്ററിന്റെ സുഖ ശീതളിമയില്‍ സിനിമയിലാസ്വദിച്ചീരിയ്ക്കുമ്പോഴും മറ്റും നമുക്ക് നേരെ വരുന്ന സൂചിമുനകളെ നമുക്ക് തടഞ്ഞ് നിര്‍ത്താനാകില്ലല്ലോ..
എയ്ഡ്സ് ശരീരത്തിനു മാത്രമല്ല മനസ്സിലേക്കും കൂടി പകരുന്ന ഒരു രോഗമാണ്‌..
ഒരിയ്ക്കല്‍ പിടിപെട്ട് കഴിഞ്ഞാന്‍ സമൂഹത്തില്‍ തങ്ങള്‍ക്കുണ്ടാകുന്ന അവഗണനയില്‍ ഒരു തരം സാഡിസ്റ്റിക്
സ്വഭാവം ഉടലെടുക്കുന്നു..പിന്നെ തന്റെ അസുഖം മറ്റുള്ളവര്‍ക്കും ഉണ്ടാകണമെന്നുള്ള ഇച്ഛയുമുണ്ടാകും.
അവര്‍ നമ്മുടെ അനുവാദമില്ലാതെ നമ്മളെ ആ അസുഖത്തിലേക്കെത്തിയ്ക്കാന്‍ നിരന്തരം ശ്രമിച്ച് കൊണ്ടേയിരിയ്ക്കും..
ഞാന്‍ ഒരു കഥ കേട്ടിട്ടുണ്ട്..
വിദേശത്ത് വച്ച് ഒരു വിദേശ വനിതയുമായി പ്രണയത്തിലായ ഒരു വ്യക്തി അവളുമായി ബന്ധം പുലര്‍ത്തുന്നു..
അവസാനം അവള്‍ പോകാന്‍ നേരത്ത് അവന്റെ കാതുകളുല്‍ സ്നേഹത്തോടെ മന്ത്രിയ്ക്കുന്നു..
" വെല്‍കം ടു ദ വേള്‍ഡ് ഓഫ് എയ്ഡ്സ് "
....................................
നല്ല ലേഖനം പവപ്പെട്ടവനേ.....

നിഷ........ പറഞ്ഞു...

വികാരം വിചാരത്തിന് അടിമപ്പെട്ട ഒരു സമൂഹമാനിപ്പോള്‍ ...അത് മാറുമായിരിക്കാം ....
അല്ലെങ്കില്‍ കാട്ടിലെക്കയിരിക്കാം മനുഷ്യന്റെ യാത്ര............

HAMZA ALUNGAL പറഞ്ഞു...

എച്ച്‌ ഐ വി ബാധിതരായ 200ലേറെ ആളുകളെ നേരില്‍ പരിചയമുള്ളയാളാണ്‌ ഞാന്‍.അവരോടൊപ്പം ഒരുമിച്ച്‌ ഉണ്ണുകയും ഉറങ്ങുകയുമൊക്കെ ചെയ്യാറുണ്ട്‌. അവരുടെ അനുഭവങ്ങളും എയ്‌ഡ്‌സ്‌ ചികിത്സാ രംഗത്തെ ചൂഷണങ്ങളേയും കുറിച്ച്‌ ഒരു പുസ്‌തകവും പുറത്തിറക്കിയിട്ടുണ്ട്‌. മുറിവേറ്റുവീണവരുടെ സാക്ഷിമൊഴികള്‍.
സത്യത്തില്‍ എയ്‌ഡ്‌സ്‌ ഇന്ന്‌ സ്വവര്‍ഗാനുരാഗികളുടെയോ അപഥസഞ്ചാരക്കാരുടെയോ മാത്രം രോഗമല്ല. നിരപരാധികളായ വീട്ടമ്മമാരുടെയും ഒന്നുമറിഞ്ഞുകൂടാത്ത പിഞ്ചുകുഞ്ഞുങ്ങളുടെയും കൂടി രോഗമാണ്‌. അവര്‍ക്കെങ്ങനെ ഈരോഗം വന്നുവെന്നാവും. അത്‌ വേലിചാട്ടക്കാരായ ഭര്‍ത്താക്കന്‍മാരിലൂടെയാവാം. അല്ലാതെയുമാവാം. ഒരിക്കല്‍ മാത്രം വഴിത്തെറ്റിപോകുന്നതിലൂടെയും രക്തം സ്വീകരിക്കുന്നതിലൂടെയുമൊക്കെ വരാമല്ലോ.
എന്നാല്‍ ഇത്തരം പോസ്റ്റുകള്‍ ചെറിയ രീതിയിലെങ്കിലും തെറ്റിദ്ധാരണ പരത്തും. പഴയ അവസ്ഥയൊക്കെ മാറി. ഈ അവജ്ഞ എച്ച്‌ ഐ വി ബാധിതരെ അകറ്റി നിര്‍ത്തുന്നതിനും ഒറ്റപ്പെടുത്തുന്നതിനും കാരണമായേക്കാം....
രോഗം ഒരുശിക്ഷമാത്രമല്ല. പരീക്ഷണം കൂടിയാണ്‌. എയ്‌ഡ്‌സ്‌ ഒരുമഹാരോഗമാണ്‌. അത്‌ വരാതിരിക്കാന്‍ കരുതിയിരിക്കുക. വന്നവരെ ഒറ്റപ്പെടുത്താതിരിക്കുക. കാരണം എയ്‌ഡ്‌സ്‌ ബാധിതനും ഒരു മനുഷ്യനാണ്‌. രോഗം രോഗിക്കുമാത്രമല്ല സമൂഹത്തിനുകൂടിയുള്ള പാഠമാണ്‌.

Mukesh പറഞ്ഞു...

Dr. പ്രശാന്ത് കൃഷ്ണയുടെ വാദങ്ങളോട് തീര്‍ച്ചയായും യോജിക്കുന്നു. എത്ര scientifically ആണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. എന്നിട്ട് പോലും താങ്കള്‍ അത് മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ലല്ലോ! താങ്കളുടേത് ഒരു അല്പജ്ഞാനിയുടെ ഭാവനകളില്‍ നിന്ന് ഉടലെടുത്ത വെറും പ്രസ്താവനകള്‍ ആണ്. വളരെ ശോചനീയം..

xjd7410@gmail.com പറഞ്ഞു...

kate spade
toms outlet
polo ralph lauren
ghd hair straighteners
cartier watches
beats by dr dre
nike air max 90
louis vuitton handbags
louis vuitton bags
michael kors outlet
michael kors outlet
michael kors outlet online
adidas uk
oakley sunglasses
giuseppe zanotti
oakley sunglasses wholesale
louis vuitton purses
ralph lauren outlet
nfl jerseys
hollister kids
coach outlet
michael kors outlet
gucci outlet
burberry outlet
kobe 8
jordan retro 4
louis vuitton
louis vuitton outlet online
louis vuitton outlet stores
toms shoes
chenyingying0709

jobnewsbd24.com പറഞ്ഞു...

National University nu vaccine registration from all students protection has been published by the authority at www.nu.ac.bd. Now, students can (Covid-19) Vaccine Registration online as well our website - jobnewsbd24.com every information found.