2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

എന്തിനാണ് മനുഷ്യനു മതവിശ്വാസം..?

മതങ്ങള്‍ മനുഷ്യര്‍ക്ക്‌ മാത്രമാണ് ഉള്ളത് .മനുഷ്യനൊപ്പം ഭൂമിയില്‍ ജീവിക്കുന്ന മൃഗങ്ങള്‍ക്കും മറ്റു ജീവലോകത്തിനും ,പ്രാണിസമൂഹത്തിനും മതങ്ങളില്ല ,ദൈവങ്ങളില്ല, വിശിഷ്ടഗ്രന്ഥങ്ങളില്ല .എന്തുകൊണ്ട് മനുഷ്യനുമാത്രം ദൈവവും പിന്നെ മതവുമുണ്ടായി ? മനുഷ്യന്‍ കരയുകയും, ചിരിക്കുകയും, സന്തോഷിക്കുകയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു .മൃഗങ്ങള്‍ കരയുകയും അവയുടെ സന്തോഷവും സ്നേഹവും പ്രകടിപ്പിക്കുക്കയും ചെയ്യുന്നു . എല്ലാ ജീവജാലകങ്ങളും ചിരിക്കുകയും കരയുകയും ചെയ്യുന്നുണ്ടാവാം . മരങ്ങളും ,ചെടികളും പുല്‍കൊടികളും കാറ്റിലാടിയുല്ലസിക്കുന്നുണ്ട് അത് നമ്മള്‍ക്ക് കാണാന്‍ കഴിയുന്നുണ്ട് . ഇവയ്ക്കൊക്കെ ദൈവങ്ങളുണ്ടോ ? മതങ്ങളുണ്ടോ? ഉണ്ടങ്കില്‍ അത് ഏതു മതമായിരിക്കും ?ഏതു ദൈവമായിരിക്കും . അവര്‍ എന്തുകൊണ്ട് കലഹിക്കുന്നില്ല , പരസ്പരം വെട്ടിയും കുത്തിയും മുറവേല്‍പ്പിക്കുന്നില്ല .

നായ്‌ക്കളെ നമ്മള്‍ വളര്‍ത്തുകയും സ്നേഹിക്കുകയും പലതും പഠിപ്പിക്കുകയും മനുഷ്യന്റെ കള്ളത്തരങ്ങള്‍ മണത്തുപിടിപ്പിക്കാന്‍ പരിശീലിപ്പിക്കു കയും ചെയ്യുന്നു . തത്തയെയും , മൈനകിളിയെയും പിടിച്ചു വയമ്പ് കൊടുത്തു സംസാരിക്കാന്‍ പഠിപ്പിക്കുന്നു ,വീട്ടില്‍ വളരുന്ന പൂച്ച അവയുടെ വീട്ടിലെ ആള്‍ക്കാരെ കണ്ടാല്‍ വാലൊക്കെ പൊക്കി സ്നേഹം പ്രകടിപ്പിക്കുന്നു .ഭീമകരമായ മത്സ്യങ്ങളെ പിടിച്ചു ചുംബിക്കാനും പ്രണയിപ്പിക്കാനും പഠിപ്പിക്കുന്നു. കാട്ടില്‍ കിടക്കുന്ന ഏറ്റവും വലിയ ജീവിയായ ആനയെ നമ്മുടെ ആവിശ്യങ്ങള്‍ക്ക് വേണ്ടി പലതും പഠിപ്പിച്ചു ഉപയോഗിക്കുന്നു .മൃഗരാജനായ സിഹംപോലും മനുഷ്യന്റെ ശിക്ഷണത്തില്‍ പാകപ്പെടുന്നു . മനുഷ്യന്റെകുലമായ ഹോമോ സാപ്പിയന്‍ ജന്തുകുലത്തില്‍ ജനീച്ച കുരങ്ങിനെ നമ്മള്‍ മെരുക്കി എടുക്കുന്നു .ഇവക്കൊന്നും മതങ്ങളില്ലേ ? മനുഷ്യന്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് വളര്ത്തുന്നവന്റെ മതം .ജാതി അനുസരിച്ച് പേരിടാറുണ്ട്‌ .ആ പേരുപറഞ്ഞു വിളിച്ചു പഠിപ്പിക്കാറുണ്ട്,അനുസരിപ്പിക്കാറുണ്ട് . അപ്പോള്‍ ഇതുപോലെയാണ് മതങ്ങളെയും ദൈവങ്ങളെയും മനുഷ്യനുണ്ടാക്കിയതു .

മനുഷ്യന്‍ ആക്രമക്കാരിയായ പെട്ടന്ന് മെരുങ്ങുകയും പിണങ്ങുകയും പകസൂക്ഷികയും ചെയ്യുന്ന ഒരു ജീവിയാണ് . മനുഷ്യന്റെ ഈ സ്വഭാവവൈകൃതം ഒരു പക്ഷെ ആദിപുരാതന കാലത്ത് തിരിച്ചറിവില്ലാതെ കൂടുതല്‍ ക്രൂരമായ അവസ്ഥവിശേഷം ആയിരുന്നിരിക്കാം .ഇലകളും ,കായ്കളും ,പഴങ്ങളും, കിഴങ്ങ് വര്‍ഗ്ഗങ്ങളും മാത്രം ഭക്ഷണങ്ങളായി ഉണ്ടായിരുന്ന കാലത്ത് ആയിരിക്കാം മതങ്ങളും ആചാരങ്ങളും ഉണ്ടായത് .ഫലവൃക്ഷങ്ങളും ധാരളമായി കിഴങ്ങ് വര്‍ഗ്ഗങ്ങളും കിട്ടിയിരുന്ന പ്രദേശങ്ങള്‍ ആരോഗ്യമുള്ളവര്‍ സ്വന്തമാക്കിയതിന്റെ പേരില്‍ ആ പ്രദേശത്തു ഉണ്ടായിട്ടുള്ള കലഹങ്ങളില്‍ നിന്നായിരിക്കും ഒരു ജീവിത ക്രമംരൂപപ്പെട്ടത്. അക്കാലത്ത് അവര്‍ക്കിടയിലെ അല്പംബുദ്ധിയും വിവേഗവും ഉള്ളവാരായിരിക്കാം ആഹാരക്രമങ്ങളിലെ നിര്‍ദേശവും ആളോഹരിയുടെ ഉപയോഗവും സംരക്ഷണവും നിഷ്കര്‍ഷിച്ചിരുന്നത് .വിളയെടുക്കലിനും ,വിളയിറക്കലിനും തീര്‍പ്പാക്കപ്പെട്ട അച്ചടക്ക വ്യവസ്ഥയില്‍ നിന്നായിരിക്കണം ഒരു കൂട്ടം ചേരലും, ഒരു അനുസരണ മനോഭാവം ഉണ്ടായതും ,ഒരു ജീവിത മാര്‍ഗ്ഗ നിര്‍ദ്ദേശമുണ്ടായതും .പിന്നീട് മനുഷ്യന്റെ വളര്‍ച്ചയില്‍ അതിനു ആചാരത്തിന്റെയോ, അനുഷ്ടാനത്തിന്റെയോ ,സംസ്കാരത്തിന്റെയോ ഉള്കരുത്തുകള്‍ ഉണ്ടായത് . ആവിശ്യങ്ങള്‍ക്ക് അനുസരിച്ച മാറ്റങ്ങളിലൂടെ അന്യദേശങ്ങളിലേക്കുള്ള പാലായനത്തിന്റെ അന്തരീഷങ്ങളില്‍ ഒക്കെയും കൂടുതല്‍ കൂടുതല്‍ മാറ്റങ്ങളിലൂടെ തോടുകളില്‍ ഒഴികിനടന്ന പരുക്കനായ വശങ്ങളുള്ള വലിയ കല്ലുകള്‍ ഒഴുകി ഒഴികി നദിയും ,പുഴയും, ആറും, കായലും കഴിഞ്ഞു നല്ല മിനുസമുള്ള മനോഹരമായ ഒരുളന്‍ കല്ലുകള്‍ ആകുന്നതുപോലെ മതങ്ങളും ,വിശ്വാസങ്ങളും , പുത്തന്‍ സംസ്കാരവും മനുഷ്യനില്‍ അടിയുറച്ചു .

നമ്മുടെ അച്ഛന്റെ പേര് നമുക്കറിയാം അച്ഛന്റെച്ഛനെ അറിയാം രണ്ടോ നാലോ തലമുറക്ക് മുന്‍പുണ്ടായിരുന്ന കാരണവരുടെ പേരറിയാം ഒരു പതിനഞ്ചു അല്ലങ്കില്‍ വേണ്ട ഒരു പത്ത് തലമുറയ്ക്ക് മുന്‍പുള്ളവരുടെ പേരോ, ഗോത്രമോ ,അവര്‍ എവിടെ ജീവിച്ചിരുന്നന്നോ, അവരുടെ സംസാര ഭാഷയോ ,സംസ്കാരമോ ,മതമോ ,ദൈവവിശ്വാസമോ ,അവരുടെ ആചാരയനുഷ്ടാനങ്ങളോ നമുക്കറിയില്ല . പിന്നെ എങ്ങനെയാണ് നമ്മള്‍ നമ്മുടെ മതങ്ങളുടെ, വിശ്വാസങ്ങളുടെ അരക്കെട്ടുറപ്പിക്കുന്നത്‌ ? പൂര്‍ണമായി അറിയാത്ത ഒരു വിശ്വാസ പ്രമാണത്തിലല്ലേ നാം മുറുകെ പിടിക്കുന്നതും വാദിക്കുന്നതും , കലഹിക്കുന്നതും ,പരസ്പരം കൊല്ലുന്നതും ?

മതങ്ങള്‍ വലുതായി എന്ന് പറയുന്നത് ജനസഖ്യ വര്‍ദ്ദിക്കുന്നതിനബന്ധമായി വേണം കരുതാന്‍ ,ദൈവങ്ങള്‍ വര്‍ദ്ദിച്ചു എന്ന് പറയുന്നത് അസ്വസ്ഥരായ വിശ്വാസികള്‍ പെരുകുന്നതിന് ആധാരമായി എന്നുവേണം അനുമാനിക്കാന്‍ . അസ്വസ്ഥരായ മനുഷ്യര്‍ തന്റെ ശാന്തതക്കു വേണ്ടി പലവഴികളും ആലോചിക്കുമെന്ന ലളിതമായ ചിന്തയുടെ കുശാഗ്രമായ തിരിച്ചറിവില്‍ നിന്നാണ് ദൈവങ്ങള്‍ പെരുകിയത് . ആള്‍ ദൈവങ്ങള്‍ അങ്ങനെയാണ് നമുക്കിടയില്‍ ചുവടുറപ്പിച്ചത് .ദൈവങ്ങള്‍ക്കും മതങ്ങള്‍ക്കും വളരാന്‍ മനുഷ്യന്‍ ആവിശ്യമാണ് .മനുഷ്യന് അവന്റെ സമാധാനമായ മാനസിക പുരോഗതിക്കു ദൈവംവേണം . ഈ പരസ്പരപൂരകങ്ങളാണ് ഇവരണ്ടിന്റെയും ശക്തമായ വളര്‍ച്ചക്ക് കാരണം .

പ്രചാരത്തില്‍ ഇന്നുള്ളതില്‍ വച്ച് വിശ്വാസികള്‍ അധികമുള്ള മൂന്നു മതങ്ങളാണ് നിലവിലുള്ളത് .എണ്ണത്തില്‍ കൂടുതലുള്ളത് ക്രിസ്തിയന്‍ പിന്നെ മുസ്ലീം മൂന്നാമത് ഹിന്ദു , ഈ മതങ്ങളില്‍ നിന്നൊക്കെ ഇന്ന് അനേകം ശാഖകളും ഉപശാഖകളും ഉണ്ടായിരിക്കുന്നു . ( കാലപ്പാച്ചിലില്‍ ഇനിയും പുതിയ മതങ്ങള്‍ ഉണ്ടായേക്കാം) എല്ലാമതങ്ങളും നന്മയില്‍ അധിഷ്ഠിതമായ ശുഭ്രമായ പ്രകാശം ചൊരിയുന്ന ആത്മശുദ്ധികരണമാണ് ഉദ്ദ്യേശിക്കുന്നെങ്കിലും വേണ്ടുന്ന തരത്തില്‍ വിശ്വാസികളെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ് .അതുകൊണ്ടാണ് മതവിശ്വാസങ്ങള്‍ പല രൂപപകര്ച്ചയിലേക്ക് വഴിമാറി പോകുന്നത് .

എന്തിനാണ് മനുഷ്യന് മതവിശ്വാസം..? അഥവാ ദൈവ വിശ്വാസം ? വിശ്വാസസികള്‍ പറയും ഈ ജീവിതം യാഥാര്‍ത്ഥ്യജീവിതമല്ലന്നും മരിച്ചു കഴിഞ്ഞു മറ്റൊരു ലോകമുണ്ടന്നും അവിടെ താന്‍ചെയ്ത നന്മതിന്മകള്‍ വിചാരണ ചെയ്യപെടുകയും സ്വര്‍ഗ്ഗവും നരകവും എന്നുള്ള രണ്ടു അവസ്ഥകള്‍ വിധിക്കപെടുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു .ഈ അടിസ്ഥാന വാദത്തിന്റെ അറിവ് വന്നവഴി നിലവിലുള്ള മതഗ്രന്ഥത്തില്‍ നിന്നുമാണ് .ഖുറാന്‍ ,ബൈബിള്‍ ,മഹാഭാരതം ഇതെല്ലാം അക്കാലത്ത് ജീവിച്ചിരുന്ന ദീര്ഘദൃക്കുകളായ അനേകങ്ങളായിട്ടുള്ള കാലാക്കാരന്‍മാരുടെ സൃഷ്ടികളാണ് . (ഇതില്‍ ഖുറാന്‍ എഴുതപ്പെട്ടതല്ല ഇറക്കപ്പെട്ടതാണന്നു മുസ്ലിങ്ങളുടെ വാദം) ഇവയെല്ലാം ആചാരങ്ങളില്‍ വ്യത്യസ്തത പുലര്ത്തുന്നുണ്ടങ്കിലും ആദ്യന്തികമായി ഒരുഭയം വളര്‍ത്തുന്നുണ്ട് . ദൈവത്തെ അഥവ മതത്തെ നിഷേധിക്കുകയോ തെള്ളിപറയുകയോ ചെയ്‌താല്‍ അവനു കൊടുംശിക്ഷകള്‍ ദൈവ ഭാഗത്ത് നിന്നുണ്ടാവും എന്ന് ഭയപെടുത്തുന്നു, മാത്രവുമല്ല ദൈവത്തില്‍ ഭയന്നാണ് ജീവിക്കണ്ടത് എന്നും പറഞ്ഞു പഠിപ്പിക്കുന്നു . ആ ഭയപ്പെടുത്തലാണ് മതവിശ്വാസികളായി തുടരാനും വിശ്വാസത്തിലൂന്നിയ "നന്മ" സഹജീവിയോടു പ്രകടിപ്പിക്കാനും ഒരുപരുതിവരെ സഹായകമാകുന്നത് .

ഉപജീവനത്തില്‍ എല്ലാത്തരത്തിലും മനുഷ്യന്‍ എക്കാലത്തും അസ്വസ്ഥനാണ് അവനു കുറച്ചു നേരെമെങ്കിലും സമാധാനംവേണം ,ശാന്തതവേണം അതിനുള്ള നല്ല മാര്‍ഗ്ഗമാണ്‌ മനസിനെയും,ശരീരത്തെയും മറ്റു ചിന്തകളില്‍ നിന്നെല്ലാം അകറ്റി ശാന്തമായി, നിശബ്ദമായി, ഏകാഗ്രമായി നില്‍ക്കുക എന്നത് ഇതൊരു മെഡിറ്റേഷനാണ് . ഇങ്ങനെ നിരന്തരമായി ഒരു നിച്ശിത സമയത്ത് ചെയ്യപ്പെടുകയാണങ്കില്‍ മാനസികമായ ഉന്മേഷം ലഭിക്കും എന്നതില്‍ തര്‍ക്കമില്ല . ഇതിന്റെ അദൃശ്യരൂപിയായ ഉന്നമാണ് ദൈവം. മനസിനെ ഒരേ കേന്ദ്രത്തിലേക്ക് കൊണ്ട് വരിക എന്നത് അനായാസമാണങ്കിലും അസ്വസ്ഥരായ മനുഷ്യന് കഴിയാതെവരും. ഇവിടെ ഉന്നമാണ് ദൈവസങ്കല്പം. തലമുറകള്‍ കൈമാറി കഴിയുമ്പോള്‍ നാളെ ഉണ്ടാകുന്ന മനുഷ്യന്റെ വിശ്വാസപ്പുറത്തേക്ക് വരണ്ടുന്ന ദൈവസങ്കല്‍പ്പം അത്രയേറെ കരുതല്‍ ഉണ്ടാകണം എന്ന് ഇതിന്റെ സൃഷ്ടാക്കള്‍ക്ക് നന്നായി ആറിയാമായിരുന്നു.

ലോകത്തിലുള്ള എല്ലാമനുഷ്യര്‍ക്കും രൂപംഒന്നുതന്നെ നിറത്തിലും ,നീളത്തിലും മൂക്കിന്റെയും, കണ്ണിന്റെയും വ്യത്യാസത്തില്‍ ചെറിയ ഏറ്റകുറച്ചിലുകള്‍ അവിടെത്തെ കാലാവസ്ഥയുടെയും ,അന്തരീഷ സമ്മര്‍ദ്ദത്തിന്റെയും വ്യതിയാനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ മാത്രം .ചോരക്കു ഒരേ നിറം ,വിശപ്പിനു ഒരേ മുഖം ,ചിരിക്കുന്നതും കരയുന്നതും ഒരുപോലെ ,നടക്കുന്നതും, ഉറങ്ങുന്നതും ,ഉണ്ണുന്നതും ഒരേപോലെ.ലൈംഗിക വേഴ്ച നടത്തുന്നതും അത് പ്രകടിപ്പിക്കുന്നതും ഒരുപോലെ , പ്രസവിക്കുകയും കുട്ടിയെ വളര്‍ത്തുന്നതും ഒരുപോലെ ആശയവിനിമയം നടത്തുന്നതും ഒരുപോലെ പക്ഷെ മതവിശാസങ്ങള്‍ ,ദൈവ വിശ്വാസങ്ങള്‍ പലതു എന്താണ് ഈ വൈരുദ്ധ്യം ?

ദൈവവിശ്വാസം മഹനിയമായ ഒരു സന്ദേശമാണ് പറയുന്നത് പക്ഷെ മനുഷ്യന്‍ ഇന്ന് അതിന്റെ പേരിലാണ് കൂടുതല്‍ കൊല്ലപ്പെടുന്നതും രാജ്യങ്ങള്‍ വിഭജിക്കപ്പെടുന്നതും. കൃഷിസംസ്കാരങ്ങളില്‍ നിന്നാണ് മതങ്ങളും ദൈവങ്ങളും ഉണ്ടായത് .അത് മനുഷ്യന്റെ ജീവിത ക്രമങ്ങളില്‍ ഹിംസാത്മകസ്വഭാവം നിരുത്സാഹപ്പെടുത്താന്‍ വേണ്ടി പിറവിക്കൊണ്ടാതാണ്. എന്നാല്‍ ഇന്ന് മനുഷ്യന്റെ നാശത്തിന്റെതന്നെ കറുപ്പായി അത് മയങ്ങി വളര്‍ന്നു . ഇനി തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി നമുക്ക് ഇങ്ങനെ പറയാം ഈ പ്രപഞ്ചത്തിനു ഒരു ശക്തിയുണ്ട് ആ ശക്തിയാണ് ഈ ലോകത്തെ ചലിപ്പിക്കുന്നതും നിലനിര്ത്തുനതും അപ്പോളും ഒരു കുഴപ്പം ദൈവത്തിന്റെ പേരില്‍ ഉണ്ടാവുന്നു .ആ ദൈവം ഏത്
മതത്തിലുള്ളതാണന്നു . മുസ്ലീം ,ക്രിസ്തിയ .ഹിന്ദു എതാണ് യഥാര്‍ത്ഥദൈവം ?


www.pavapettavan.com

43 അഭിപ്രായങ്ങൾ:

Gopakumar V S (ഗോപന്‍ ) പറഞ്ഞു...

അതെ, വളരെ ശരിയാണ്, കണ്ണുള്ളവർ കാണട്ടേ... ആശംസകൾ ...

വിചാരം പറഞ്ഞു...

ആരോടിതൊക്കെ പറയാന്‍ .. മനുഷ്യന് ബുദ്ധി വികസിച്ചൂന്നൊക്കെ പറയുന്നത് ചുമ്മാ, ഇല്ലാത്തൊരു ദൈവത്തിന് വേണ്ടി തുള്ളുന്നു ചിലര്‍, പാടുന്നു ചിലര്‍, ആടുന്നു ചിലര്‍, പട്ടിണി കിടക്കുന്നു ചിലര്‍ സ്വന്ത് ശരീരത്തില്‍ ചങ്ങലകൊണ്ടടിയ്ക്കുന്നു, കത്തികൊണ്ട് കുത്തിയിറയ്ക്കുന്നു, മറ്റുള്ളവരെ കൊല്ലുന്നു അങ്ങനെ എന്തല്ലാം വട്ടുകള്‍ എന്നിട്ട് പറയുന്നു മനുഷ്യനാണ് എല്ലാവരേക്കാളും പുത്തിയുള്ളവനെന്ന്... കഷ്ടം അല്ലാണ്ടെതാ പറയുക

മുകിൽ പറഞ്ഞു...

നല്ലൊരു പോസ്റ്റ്.

നീര്‍വിളാകന്‍ പറഞ്ഞു...

ചെറിയ തിരുത്ത്.... ലോകത്തിലെ ഏറ്റവും അംഗ സംഗ്യയുള്ള മതം ബുദ്ധമതമാണ്. പിന്നെ മുസ്ലീം, അതു കഴിഞ്ഞ് കൃസ്ത്യന്‍, നാലാം സ്ഥാനം മാത്രമേ ഹിന്ദു മതത്തിനുള്ളു. നല്ല ലേഖനം. ചിനതനീയം

Junaiths പറഞ്ഞു...

അനല്‍ ഹഖ്...
അവനവന്‍ ദൈവം..അവനവന്റെ ആവശ്യം..
നല്ല ലേഖനം..ചിന്തനീയം..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഒരു പത്ത് തലമുറയ്ക്ക് മുന്‍പുള്ളവരുടെ പേരോ, ഗോത്രമോ ,അവര്‍ എവിടെ ജീവിച്ചിരുന്നന്നോ, അവരുടെ സംസാര ഭാഷയോ ,സംസ്കാരമോ ,മതമോ ,ദൈവവിശ്വാസമോ ,അവരുടെ ആചാരയനുഷ്ടാനങ്ങളോ നമുക്കറിയില്ല . പിന്നെ എങ്ങനെയാണ് നമ്മള്‍ നമ്മുടെ മതങ്ങളുടെ, വിശ്വാസങ്ങളുടെ അരക്കെട്ടുറപ്പിക്കുന്നത്‌ ? പൂര്‍ണമായി അറിയാത്ത ഒരു വിശ്വാസ പ്രമാണത്തിലല്ലേ നാം മുറുകെ പിടിക്കുന്നതും വാദിക്കുന്നതും , കലഹിക്കുന്നതും ,പരസ്പരം കൊല്ലുന്നതും ?
അതെ മതം ഒരു ബല്ലാത്ത ലഹരിയാണ്....

Manoj മനോജ് പറഞ്ഞു...

മതത്തെ വ്യാഖ്യാനിച്ച് പിഴച്ച് പോകുന്ന മത പുരോഹിതരാണ് മതം മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളില്‍ വിഷം ചേര്‍ക്കുന്നത്. അവര്‍ക്ക് ജീവിച്ച് പോകണമെങ്കില്‍ അത് ആവശ്യവുമാണ്.

മത പുരോഹിതരുടെ ഈ തട്ടിപ്പ് മനസ്സിലാക്കുന്നതിനാലാണ് മതത്തിലോ ദൈവത്തിലോ വിശ്വാസമില്ലാത്തവരുടെ എണ്ണം ക്രിസ്ത്യാനികള്‍ക്കും മുസ്ലീമുകള്‍ക്കും തൊട്ടടുത്തായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

ശ്രീനാഥന്‍ പറഞ്ഞു...

ദൈവത്തെ ഭയന്നിട്ടായാലെങ്കിലും മനുഷ്യൻ നന്മ ചെയ്യുമെങ്കിൽ വളരെ നന്നായിരുന്നു, വേണ്ടാ, തിന്മ ചെയ്തില്ലെങ്കിൽ നന്നായിരുന്നു. അതുപോലുള്ള ഒരു ദൈവവിശ്വാസം പോലുമില്ലല്ലോ, മനുഷ്യനിപ്പോൾ! പള്ളിക്കെന്തിനാ പൊന്നിങ്കുരിശ്, അമ്പലത്തിലെന്തിനാ സ്വർണ്ണക്കൊടിമരം, എന്നൊക്കെ ഇപ്പോഴും മനസ്സിലാക്കാനുള്ള ആത്മീയജ്ഞാനം എനിക്ക് ഇതുവരെ കൈവന്നിട്ടില്ല താനും! നല്ല ചിന്തകളുണർത്തുന്ന പോസ്റ്റ്!

shajkumar പറഞ്ഞു...

നല്ല ചിന്തകളുണർത്തുന്ന പോസ്റ്റ്

Umesh Pilicode പറഞ്ഞു...

കൊള്ളാം

HAINA പറഞ്ഞു...

നായ്‌ക്കളെ നമ്മള്‍ വളര്‍ത്തുകയും സ്നേഹിക്കുകയും പലതും പഠിപ്പിക്കുകയും മനുഷ്യന്റെ കള്ളത്തരങ്ങള്‍ മണത്തുപിടിപ്പിക്കാന്‍ പരിശീലിപ്പിക്കു കയും ചെയ്യുന്നു . തത്തയെയും , മൈനകിളിയെയും പിടിച്ചു വയമ്പ് കൊടുത്തു സംസാരിക്കാന്‍ പഠിപ്പിക്കുന്നു ,വീട്ടില്‍ വളരുന്ന പൂച്ച അവയുടെ വീട്ടിലെ ആള്‍ക്കാരെ കണ്ടാല്‍ വാലൊക്കെ പൊക്കി സ്നേഹം പ്രകടിപ്പിക്കുന്നു .ഭീമകരമായ മത്സ്യങ്ങളെ പിടിച്ചു ചുംബിക്കാനും പ്രണയിപ്പിക്കാനും പഠിപ്പിക്കുന്നു. കാട്ടില്‍ കിടക്കുന്ന ഏറ്റവും വലിയ ജീവിയായ ആനയെ നമ്മുടെ ആവിശ്യങ്ങള്‍ക്ക് വേണ്ടി പലതും പഠിപ്പിച്ചു ഉപയോഗിക്കുന്നു .മൃഗരാജനായ സിഹംപോലും മനുഷ്യന്റെ ശിക്ഷണത്തില്‍ പാകപ്പെടുന്നു . മനുഷ്യന്റെകുലമായ ഹോമോ സാപ്പിയന്‍ ജന്തുകുലത്തില്‍ ജനീച്ച കുരങ്ങിനെ നമ്മള്‍ മെരുക്കി എടുക്കുന്നു .ഇവക്കൊന്നും മതങ്ങളില്ലേ ?.. നമ്മുക്ക് അതിനെ പറ്റി ഒന്ന് പഠിക്കാം

പാവപ്പെട്ടവൻ പറഞ്ഞു...

നീര്‍വിളാകന്‍ മാഷേ :ശരിയായിരിക്കാം പക്ഷെ
ബുദ്ധമതവും ഹിന്ദുമത തുല്യമല്ലേ ? ബുദ്ധന്‍ ഗംഗാ നദിക്കു സമീപം ഏതാണ്ട് ബി .സി 568 - 483 ശുദ്ധേനന്‍ എന്ന ഗോത്രതലവന്റെ മകനായി ജനിച്ചത്‌ കൊണ്ടാണ് ഹിന്ദുമത സാമ്യമുള്ള പ്രത്യേക മതചടങ്ങുകള്‍ ബുദ്ധമത ത്തിനുണ്ടായത് . ഹൈന്ദവതയില്‍ ശ്രീബുദ്ധന്‍
വിഷ്ണുവിന്റെ പത്താം അവതാരമാണന്നു സങ്കല്‍പം.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ കൂടിയപങ്കും ഈ മതത്തിന്റെ സംഭാവനയാണ്‌.
ബുദ്ധമതത്തിന്റെയും ഹൈന്ദവമതത്തിന്റെയും പൂജയും ആചാരങ്ങളും വേര്‍തിരിച്ചു കാണാന്‍ കഴിയില്ല ദൈവങ്ങളില്‍ മാത്രമേയുള്ളൂ മാറ്റം . എഴുന്നള്ളിപ്പ്, കെട്ടുകാഴ്ച, രഥോത്സവങ്ങൾ, ശാലയോട്ടം, കുത്തിയോട്ടം, താലപ്പൊലി, അന്നംകെട്ട്, മരമടി എന്നീ ചടങ്ങുകളും പുണ്യദിനങ്ങളില്‍ സസ്യാഹരം, മഞ്ഞമുണ്ടുടുക്കല്‍, മഴക്കാലത്തെ ഭജനം തുടങ്ങിയ ആചാരങ്ങളും ബുദ്ധമതത്തിലും ഹൈന്ദവമതത്തിലും കാണാന്‍ കഴിയും .‌

Unknown പറഞ്ഞു...

മതമേതായാലും മനുഷ്യൻ നന്നായാൽ മതി

Unknown പറഞ്ഞു...

നല്ല ചിന്തകളുണർത്തുന്ന പോസ്റ്റ്

lekshmi. lachu പറഞ്ഞു...

nalla post

Jishad Cronic പറഞ്ഞു...

എന്ത് മതം ? നമ്മളെല്ലാം മനുഷ്യരല്ലേ ? ആണ്... പക്ഷെ ചെന്നായകളുടെ സ്വഭാവവും.... നന്നായിരിക്കുന്നു ചേട്ടാ..

ഒഴാക്കന്‍. പറഞ്ഞു...

വിട്ടുകള.. :)

സുരേഷ് ബാബു വവ്വാക്കാവ് പറഞ്ഞു...

മതം തട്ടിപ്പുകാരുടെ ചക്കരക്കുടം

Unknown പറഞ്ഞു...

ഇത് ഒക്കെ ചിന്തിക്കാന്‍ ഉള്ള കഴിവ് മനുഷ്യന് ഉള്ളത് കൊണ്ട് ദൈവങ്ങള്‍ ഉണ്ടായതും മതങ്ങള്‍ ഉണ്ടായതും ............

വീകെ പറഞ്ഞു...

നല്ല ചിന്തകൾ...
നല്ലതു വരട്ടെ....
വിഷയം‘മത’മായതു കൊണ്ട് ഇവിടെ നിറുത്തുന്നു....

ആശംസകൾ...

Faizal Kondotty പറഞ്ഞു...

നല്ല പോസ്റ്റ്‌ ..! ചിന്തോദ്ധീപകം ..!

മതം എന്നത് ഒരു ആദര്‍ശം കൂടിയല്ലേ ? ഒരു ജീവിത പദ്ധതി ? പലരും അതിനെ ദുരുപയോഗം ചെയ്യുന്നു എന്നത് കൊണ്ട് ഒന്നിന്റെ മഹത്വം ഇല്ലാതാകുന്നില്ല .. വിവിധ മതങ്ങളിലെ നന്മകള്‍ ഉള്‍ക്കൊണ്ടു ജീവിക്കുന്നവര്‍ അപൂര്‍വ്വമായെങ്കിലും നമ്മുടെ ചുറ്റും ഉണ്ട് താനും .. , മദര്‍ തെരേസയും മറ്റും സന്നദ്ധ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത് അവരുടെ മത ബോധം തന്നെ ആയിരിക്കുമല്ലോ ..പിന്നെ ദൈവ വിശ്വാസികള്‍ അല്ലാത്തവരും നന്മ ചെയ്യുന്നില്ലേ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ടാകാം, പക്ഷെ അവരെ അതിനു പ്രേരിപ്പിക്കുന്നത് അവരുടെ ഇസം (മതം ) ആണ്

എന്തിനാണ് ഇസം എന്ന് ഒരാളോട് ചോദിച്ചാല്‍ ഒരു ആശയ ആദര്‍ശവും ഇല്ലാതെ തിന്നുക , കുടിക്കുക, രമിക്കുക എന്നതില്‍ മാത്രം ഒതുങ്ങി ഭൂമിയില്‍ ജന്തു സമാനമായി ജീവിക്കുന്നതിനേക്കാള്‍ ഒരു ആദര്‍ശത്തില്‍ ജീവിക്കാന്‍ ആവര്‍ ആഗ്രഹിക്കുന്നു എന്ന് മറുപടി ലഭിക്കും ... അത് മത വിശ്വാസിയായാലും മാര്‍ക്സിയന്‍ ആയാലും മറ്റേതെങ്കിലും ഇസത്തില്‍ വിശ്വസിക്കുന്നവനായാലും.. അത്തരം വിശ്വാസങ്ങള്‍ അവരെ പൊതു നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെങ്കില്‍ അതിനെ എതിര്‍ക്കുന്നത് എന്തിനു ..പകരം അവര്‍ ജന്തു സമാനമായ ജീവിതം നയിച്ചാല്‍ ലോകത്ത് കൊള്ളയും കൊലയും കൂടുകയല്ലാതെ , സമാധാനം ഉണ്ടാകുമെന്ന് പറയാന്‍ കഴിയുമോ ?

ഹാരിസ് പറഞ്ഞു...

സല്യൂട്ട്..!

പാറുക്കുട്ടി പറഞ്ഞു...

നല്ല ചിന്ത ഉണര്‍ത്തുന്ന പോസ്റ്റ്

പാവപ്പെട്ടവൻ പറഞ്ഞു...

പ്രിയ ഫൈസല്‍ കൊണ്ടോട്ടി
മതത്തെ നിങ്ങള്‍ അങ്ങനെ കാണരുത് അത് ആദര്‍ശം അല്ല ,അഭിപ്രായമല്ല .അത് തിരിച്ചറിവിന്റെ ഭാഷയാണ്‌ .നിങ്ങളുടെ വഴികള്‍ നിങ്ങള്‍ മറക്കരുത് എന്നാണു മതം പടിപ്പിക്കുന്നത്

മുക്കുവന്‍ പറഞ്ഞു...

ഒന്നുമുതല്‍ ആഞ്ചു ദിവസം വരെ ദൈവം ഭൂമി സൃഷ്ടിച്ചു. ആറാം ദിവസം മനുഷ്യനെയും... ഏഴിന്റന്ന് മനുഷ്യന്‍ ദൈവത്തേയും.. ! ( ആരോ പറഞ്ഞു കേട്ടതാ.. )

sandeep salim (Sub Editor(Deepika Daily)) പറഞ്ഞു...

കുറച്ചു നാളുകള്‍ മുമ്പിട്ട പോസ്റ്റാണ്....

ഭീകരതയുടെ പേരില്‍ ഒരു ജനതയ്ക്കു നേരെയുളള കടന്നാക്രമണങ്ങള്‍ കാണുമ്പോള്‍, ഒട്ടേറെ സ്‌നേഹിതന്‍മാരുളള, ഒരുപാടു സ്‌നേഹിക്കുന്ന സുമനസുകളുളള ആ സമുദായത്തോട് മനസിലെന്നും സാഹോദര്യം പുലര്‍ത്തുന്ന എനിക്ക് പലപ്പോഴും ദു:ഖം തോന്നിയിട്ടുണ്ട്.

ഇസ്്‌ലാമിനെ കുറിച്ച് പഠിക്കുന്നതിന് തടസം ഇസ്്‌ലാമിക സമീപനം തന്നെയാണെന്നു പറയാന്‍ എനിക്ക് അനുവാദം നല്‍കണം. തീക്ഷണമായ മതാചാങ്ങളും ഖുറാന്‍ പഠനങ്ങളും അവനവനില്‍ത്തന്നെ ഒതുക്കിനിര്‍ത്തപ്പെടുന്നതിനാലാല്‍ ഇതര മതസ്ഥര്‍ക്ക് ഇസ്്‌ലാം ഇന്നും ഒരു പ്രഹേളികയായി മാറുന്നു.

ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ഒന്നു രണ്ടു "പെന്തക്കോസ്തു സഹോദരന്‍മാര്‍ " എന്റെ വീട്ടില്‍ വന്നു. ക്രിസ്തുവിന്റെ സ്‌നേഹം മാത്രമാണ് സത്യവും സാരാംശവുമെന്ന് ബൈബിള്‍ ഉദ്‌ഘോഷിക്കുന്നതായി അവരെന്നെ 'പഠിപ്പിച്ചു'. തത്തുല്യമായ സ്‌നേഹം തന്നെയാണ് ഭഗവത് ഗീതയുടേയും ഖുറാന്റെയും സാരാശമെന്ന് ഞാന്‍ ശക്തിയുക്തം വാദിച്ചപ്പോള്‍ അവരെന്നെ വിവരദോഷിയാക്കി....................... "

ഖുറാന്‍ ജിഹാദിന് ആഹ്വാനം ചെയ്യുന്നു. ഞങ്ങള്‍ സ്‌നേഹ സാഹോദര്യങ്ങളുടെ വക്താക്കളാണ് ". എന്നാണ് അവര്‍ പറഞ്ഞ മറുപടി. ആ നിലപാടു ശരിയല്ലെന്നും അന്യ സമുദായങ്ങളെക്കുറിച്ച് തെറ്റിധാരണയും വിദ്വേഷവും പരത്തുന്ന സുവിശേഷ പ്രവര്‍ത്തനം ഒരു തരത്തില്‍ ജിഹാദാണെന്നുമുളള എന്റെ വാദം അംഗീകരിക്കാതെ എന്നെ വിവരദോഷിയെന്ന് ഒരിക്കല്‍ കൂടി വിളിച്ച് അവര്‍ പടിയിറങ്ങിപ്പോയി.........

Friday, January 9, 2009
Posted by sandeep salim (Sub Editor(Deepika Daily)) at 11:14 AM 8 comments Links to this post
Email This BlogThis! Share to Twitter Share to Facebook Share to Google Buzz

Kalavallabhan പറഞ്ഞു...

ദൈവം എല്ലാവരുടെയും മനസ്സിൽ വസിക്കുന്നു. അപ്പോൾ ഒരാൾ ഏതുമതക്കാരനാണോ ദൈവവും അതേ മതക്കാരൻ.

sha പറഞ്ഞു...

ഇക്കാലത്ത് മതങ്ങളെ പോറ്റുകയും ദൈവത്തിന്റെ സംരക്ഷകര്‍ എന്ന് നടിച്ചു സമൂഹത്തെ ഭരിക്കുകയും ചെയ്യുന്നവര്‍ ഉടലിന്റെ ദാഹം അല്ലാതെ മറ്റെന്ത്! കണ്‍ മുന്നിലെ ദാരിദ്ര്യം കാണാതെ മറു ലോകത്തെ സ്വര്‍ഗത്തെ കുറിച്ചാണ് അവര്‍ വാചാലരാകുക. അത് കൂടുതല്‍ ഭൌതീക വല്ക്കരണമോ, നരക വല്ക്കരണമോ ആണ്. എന്നാല്‍ യഥാര്‍ത്ഥ ശാന്തി അവനവനില്‍ ഇരിക്കെ നാം നിഴലുകള്‍ക്ക് പുറകെ വച്ച് പിടിക്കുകയാണ്. അശാന്തരായി കാലത്തിന്റെ പെരുവഴിയില്‍ പരക്കം പായുകയും. ഉള്ളിന്റെ ഉള്ളിലെ ആരാധനാലയം വെടിഞ്ഞു കല്ല്‌ കൊണ്ട് പണിത കെട്ടിടങ്ങളിലേക്ക് ഓടുന്നു. അങ്ങനെ ഓടി തീരുന്ന ജീവിതങ്ങളാണ് ചുറ്റിലും.

കൊട്ടോട്ടിക്കാരന്‍ പറഞ്ഞു...

ഇന്ന് മനുഷ്യന്റെ നാശത്തിന്റെതന്നെ കറുപ്പായി അത് മയങ്ങി വളര്‍ന്നു.

മനുഷ്യന്‍ നാശത്തിന്റെ കറുപ്പായ് അതിനെ മയക്കി വളര്‍ത്തി എന്നതല്ലേ ശരി...?

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

ഇനി തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി നമുക്ക് ഇങ്ങനെ പറയാം ഈ പ്രപഞ്ചത്തിനു ഒരു ശക്തിയുണ്ട് ആ ശക്തിയാണ് ഈ ലോകത്തെ ചലിപ്പിക്കുന്നതും നിലനിര്ത്തുനതും അപ്പോളും ഒരു കുഴപ്പം ദൈവത്തിന്റെ പേരില്‍ ഉണ്ടാവുന്നു.

ഈ കുഴപ്പവും ഉടനെ ഇല്ലാതാകും. സ്ടീഫെന്‍ ഹോക്കിന്സിന്‍റെ ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്, "പ്രപഞ്ചം സൃഷ്ട്ടിച്ചതില്‍ ദൈവത്തിനു യാതൊരു പങ്കും ഇല്ലെന്നാണ്".
വാര്‍ത്ത താഴെ:
LONDON (Reuters) : God did not create the universe and the "Big Bang" was an inevitable consequence of the laws of physics.

"Because there is a law such as gravity, the universe can and will create itself from nothing. Spontaneous creation is the reason there is something rather than nothing, why the universe exists, why we exist," Hawking writes.

"It is not necessary to invoke God to light the blue touch paper and set the universe going."

കൂടെ..

"That makes the coincidences of our planetary conditions -- the single Sun, the lucky combination of Earth-Sun distance and solar mass, far less remarkable, and far less compelling evidence that the Earth was carefully designed just to please us human beings," he writes.

"ഇത് സത്യമായി തെളിയിക്കാന്‍ കഴിയട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു."

Anees Hassan പറഞ്ഞു...

വിശ്വാസങ്ങള്‍ക്ക് പുറകിലെ മനശാസ്ത്രം വിചിത്രമാണ് ....അതിനെ അനാവരണം ചെയ്യുന്ന ഒരു പോസ്റ്റിനു ശ്രമിക്കൂ

ഹംസ പറഞ്ഞു...

അറിവും തിരിച്ചറിവും രണ്ടല്ലെ അറിവുള്ളവര്‍ക്കെല്ലാം തിരിച്ചറിവുണ്ടാവണം എന്നില്ല ( പുല്ലു തിന്നണം എന്നു പശുവിനറിയാം . പക്ഷെ ഏതൊക്കെ വളപ്പിലെ പുല്ലു തിന്നാന്‍ പാടില്ല എന്ന തിരിച്ചറിവില്ല ) മൃഗങ്ങളില്‍ നിന്നും മനുഷ്യനെ വേര്‍ തിരിക്കുന്നത് നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേകം കൊണ്ടാണ്.
അപ്പനപ്പുപ്പന്മാര്‍ ഏത് ഗോത്രത്തില്‍ ജീവിച്ചു ,ഏത് മതത്തില്‍ വിശ്വസിച്ചു എന്നത് നോക്കി വിവേകമുള്ള മനുഷ്യന്‍ അത് തുടരണം എന്നില്ല അവന്‍റെ വിശ്വാസം അവന്‍റെ യുക്തിക്കനുസരിച്ചുള്ളതാവണം അതിനാണ് ദൈവം ( ഏത് മതത്തിലെ ദൈവമാണെങ്കിലും ശരി ) മനുഷ്യനു വിവേക ബുദ്ദി കൊടുത്തിട്ടൂള്ളത്.

ഒരു മതവും മറ്റു മതത്തിള്ളവരെ ദ്രോഹിക്കാന്‍ പറയുന്നില്ല എന്ന് എല്ലാ യഥാര്‍ത്ഥ മത വിശ്വാസികള്‍ക്കും അറിയുന്ന കാര്യവുമാണ്. പിന്നെ ഒരോരുത്തരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി മതത്തെ വളച്ചൊടിക്കുമ്പോഴാണ് മതം കറുപ്പാണെന്നു തോന്നുന്നത് .

പോസ്റ്റിന്‍റെ തുടക്കത്തില്‍ പറഞ്ഞ പോലെ മനുഷ്യനെ പോലെ മൃഗങ്ങല്‍ക്ക് മതമുണ്ടൊ എന്ന ചോദ്യം ബാലിശമാണ്. മനുഷ്യന്‍ മൃഗമാവാതിരിക്കാനാണ് മതങ്ങള്‍ പഠിപ്പിക്കുന്നത് .

ദൈവ സൃഷ്ടികളില്‍ മനുഷ്യനു കൊടുത്ത അത്ര പ്രാധാന്യം മറ്റൊന്നിനും കൊടുത്തിട്ടില്ല എന്ന് ഇസ്ലാം മത വിശ്വാസത്തില്‍ പറയുന്നു.

പാവപ്പെട്ടവൻ പറഞ്ഞു...

പ്രിയ ഹംസ മാഷേ
നല്ല അഭിപ്രായത്തിനു നന്ദി ഇത് വഴിവന്നതില്‍ സന്തോഷം
പിന്നെ കഴിഞ്ഞ മാസങ്ങളിലും ഈ മാസങ്ങളിലും പാകിസ്ഥാനില്‍ മതത്തിന്റെ പേരില്‍ കൊല്ലപ്പെവാരുടെ ചിത്രത്തില്‍ നിന്നാണ് മനുഷ്യനു മതം എന്തിനു എന്ന ചോദ്യം വിരല്‍ ചൂണ്ടിയത് .
മനുഷ്യനു തിരിച്ചറിവ് കലഹിക്കാനും കൊല്ലാനുമാണോ ? മനുഷ്യനില്‍ ഇന്നു അവന്റെ നന്മയില്‍പോലും മതങ്ങള്‍ നാട്ടുവളര്‍ത്തുന്ന വേര്‍തിരിവുകള്‍ കാണാന്‍ കഴിയും .
മൃഗങ്ങല്‍ക്ക് മതമുണ്ടൊ എന്ന ചോദ്യം ബാലിശമല്ല നിങ്ങള്ക്ക് തെറ്റുപറ്റി. മൃഗങ്ങള്‍ പ്രകടിപ്പിക്കുന്നതിനെക്കാള്‍ വലിയ ക്രൂരതയല്ലേ മതത്തിന്റെ പേരില്‍ മനുഷ്യന്‍ കാണിക്കുന്നത് .അതല്ലേ ഗുജറാത്തില്‍ നടന്നത്? ഈ അടുത്ത കാലത്ത് ഉണ്ടായിട്ടുള്ള കലാപങ്ങളും പൊട്ടി തെറികളും എല്ലാം മതത്തിന്റെ പേരില്‍ അല്ലേ ? മനുഷ്യനു നന്നാവാന്‍ മതം വേണ്ട മനസുമതി .

ഹംസ പറഞ്ഞു...

അതെ അതു തന്നയാണ് ഞാന്‍ പറഞ്ഞത്. നാലു കാലില്‍ നടക്കുന്നത് മാത്രമല്ല തിരിച്ചറിവില്ലാത്ത ഇരുകാലിയും മൃഗമാണ് .അവനെ മനുഷ്യന്‍ എന്നു വിളിക്കാന്‍ പറ്റുമോ ? അവരുടെ ഗണത്തില്‍ പെട്ടവര്‍ മാത്രമാണ് സഹജീവികളോട് കരുണകാണിക്കാത്തവര്‍. അവര്‍ ദൈവത്തിന്‍റെ സഹായികളല്ല. ദൈവത്തിന്‍റെ ശത്രുക്കളാണ്.

yousufpa പറഞ്ഞു...

വെളിച്ചം ദു:ഖമാണുണ്ണീ...തമസ്സല്ലോ സുഖപ്രദം.

rajan vengara പറഞ്ഞു...

എല്ലാ മതവും തത്വ സംഹിതകളും ആവശ്യപെടുന്നതു നല്ല മനുഷ്യനാവുക എന്നതാണെന്നിരിക്കെ...എന്തിനി കടിപിടിയും തമ്മില്‍ തല്ലും..ഏതൊരുവന്‍ ഒരു നല്ല മനുഷ്യനാവാന്‍ തയ്യാറാകാത്തവന്‍, അവനുള്‍കൊള്ളൂന്ന സമൂഹത്തെ തള്ളിപ്പറയുകയാണു ചെയൂന്നതു..പിന്നെ ദൈവത്തെ അറിയാന്‍,അവനിലെക്കു അടുക്കാന്‍ ഒരു മതത്തിന്‍റ്യും മേലവിലാസം ആവശ്യവുമില്ല തന്നെ..നല്ല വിഷയം നന്നായി പറഞ്ഞു...അഭിനന്ദങ്ങള്‍..

അജ്ഞാതന്‍ പറഞ്ഞു...

തത്ത്വമസി......
എല്ലാം നാം തന്നെ ....ഈശ്വരനെ പൂജിക്കുന്നവര്‍ മറ്റുള്ളവരിലും ആ ചൈതന്യം കാണാന്‍ ശ്രമിച്ചാല്‍ പിന്നെ മതത്തിന്റെ പ്രസക്തിയെന്ത് ???
""രാമനും നീ രഹിമും നീ ....""

നിഷ........ പറഞ്ഞു...

തത്ത്വമസി......
എല്ലാം നാം തന്നെ ....ഈശ്വരനെ പൂജിക്കുന്നവര്‍ മറ്റുള്ളവരിലും ആ ചൈതന്യം കാണാന്‍ ശ്രമിച്ചാല്‍ പിന്നെ മതത്തിന്റെ പ്രസക്തിയെന്ത് ???
""രാമനും നീ രഹിമും നീ ....""

kureeppuzhasreekumar പറഞ്ഞു...

നല്ല ചിന്ത.

HAMZA ALUNGAL പറഞ്ഞു...

മതങ്ങള്‍ക്കല്ല കുഴപ്പം. മനുഷ്യന്റെ മനസ്സിനാണ്‌.അവിടെയാണ്‌ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടത്‌.
തെറ്റായ സിദ്ധാന്തങ്ങളല്ല ദുഷ്‌ടത നിറഞ്ഞ
ഹൃദയമാണ്‌ ഒരാളെ കുറ്റവാളിയാക്കുന്നത്‌.

Unknown പറഞ്ഞു...

zhengjx20160811
oakley sunglasses
cheap ray ban sunglasses
the north face outlet
louis vuitton outlet online
ugg boots uk
burberry outlet
oakley canada
canada goose uk
michael kors purses
pandora charms
moncler coat
uggs outlet
kate spade outlet
north face jackets
ray ban sunglasses
michael kors outlet
ghd hair straighteners
cleveland cavaliers jerseys
oklahoma city thunder jerseys
kobe 10
uggs on sale
tommy hilfiger outlet
abercrombie & fitch
louis vuitton borse
ray ban sonnenbrille
mont blanc pens outlet
true religion outlet
polo ralph lauren outlet
fitflops sale
coach outlet store online clearances
coach outlet
cheap jordans
louis vuitton purses
hollister shirts
longchamp sac
ugg boots
juicy couture
michael kors
polo ralph lauren
burberry handbags

chenlina പറഞ്ഞു...

gucci outlet
fitflops
canada goose outlet
true religion jeans
seattle seahawks jerseys
cheap uggs
air max sale
christian louboutin paris
fitflops
ray ban sunglasses
chenlina20161108

Unknown പറഞ്ഞു...

abercrombie
snapbacks wholesale
louis vuitton outlet
ugg outlet
coach factory outlet online
louboutin shoes
michael kors
canada goose outlet
coach outlet store online
ugg outlet
20172.14wengdongdong