2010, മാർച്ച് 18, വ്യാഴാഴ്‌ച

വിലാപങ്ങള്‍ക്കപ്പുറം


വിശക്കുന്ന ഒരു നിറംമങ്ങിയ
ബാല്യത്തിന്‍റെ കണ്ണുകള്‍
എന്നെ തുറിച്ചുനോക്കുന്നു ദൈന്യമായി.
ഒന്നുറക്കെ കരയാനാകാതെ
പൊടിഞ്ഞ വേദനയുടെ മിഴിനീര്‍
എന്നിലെ മനുഷ്യനെയാണ്‌ അന്വേഷിക്കുന്നത് .
ഞാന്‍ വളര്‍ന്നമണ്ണ് പകയ്ക്കുന്നവിലാപങ്ങളാല്‍
മുഖരിതമായ ഒരുചുടുപകലിലാണന്ന്
ഞാന്‍ പിന്നെയും തിരിച്ചറിയുന്നു.
ഒരുനിലവിളിപോലുമുയരാതെ
അത്രയേറെ നിര്‍വികാരമായി എന്നെ
വരിഞ്ഞു മുറുക്കുന്നു,
ഇവന്‍റെ വിളറിയ മിഴികള്‍.
ഇന്നലെ നിറച്ചുണ്ടുഞാന്‍
ഉപേക്ഷിച്ചയാ അന്നം
ഈ കുഞ്ഞിന്‍റെ വകയായിരുന്നു.
വൈകിയ തിരിച്ചറിവിലേറെയിനി
മനസ്സുപിടഞ്ഞിട്ടെന്തു കാര്യം..?
എന്നിട്ടും നാളേക്ക് ഒരു കുഞ്ഞിന്‍റെ
വിശപ്പിനുപകരാന്‍
ഒന്നുംകരുതാന്‍ പാകമാകുന്നില്ലിന്നുകള്‍ .
വീണ്ടും ഇതുപോലൊരു
വിശക്കുന്നബാല്യം ദൈന്യമായി
തുറിച്ചു നോക്കുമ്പോള്‍
ഞാന്‍ ഇന്നലയിലേക്ക്‌ യാത്രയാകും
വിറച്ചൊരു വാക്ക് : കുഞ്ഞേ എന്‍റെ നെഞ്ചുപിളര്‍ന്നിറ്റ് ചുടുരക്തം
കണ്ണീരായി നിന്‍റെ അനാഥത്വത്തിനെ ഓര്‍ത്ത്
ഞാനീ മണ്ണിലിറ്റിക്കുന്നു എന്‍റെ വംശപാപത്തിനായി

50 അഭിപ്രായങ്ങൾ:

Junaiths പറഞ്ഞു...

എത്ര മുറുക്കിയുടുത്താലും
മാറാത്ത വിശപ്പുമായ്‌
അന്യരെ ഊട്ടുന്നതെത്രപേര്‍,
എത്ര നിറഞ്ഞാലും
അന്യന്റെ വിശപ്പും വയറു-
മറിയാതെ എല്ലാം
പൂഴ്ത്തി വെക്കുന്നതെത്രപേര്‍?

അജ്ഞാതന്‍ പറഞ്ഞു...

സമയം വൈകിയിട്ടില്ലല്ലോ. വംശശാപം തീര്‍ക്കാന്‍ നമുക്ക് ധാരാളം അന്നദാനം ചെയ്യാം. അത് നമ്മുടെ കുഞ്ഞുങ്ങളെയെങ്കിലും ശാപങ്ങളില്‍ നിന്ന് രക്ഷിക്കട്ടെ. ഭക്ഷണം വിളമ്പുമ്പോള്‍ മാത്രമല്ലേ നമ്മള്‍ വയര്‍ നിറഞ്ഞ് തൃപ്തിയോടെ 'മതി ' എന്നു പറയൂ.....വേറെന്തു കിട്ടിയാലും നമ്മള്‍ പോരാ പോരാ എന്നല്ലേ പറയൂ.....ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ ഒരു അന്നദാനത്തില്‍ ഒരിക്കല്‍ പങ്കെടുത്തു. എന്റെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന ദൈന്യമുഖങ്ങള്‍ ഇന്നും ഓര്‍മ്മയുണ്ട്. അവിടെത്തന്നെ കഴിഞ്ഞുകൂടുന്ന ചില വൃദ്ധനിരാലംബര്‍. അന്നദാനം മഹാദാനം അല്ലേ...കോവിലുകളില്‍ മാത്രമല്ല,പലയിടത്തും നമുക്ക് കൊടുക്കാം ഇങ്ങനെ...

സാബിബാവ പറഞ്ഞു...

ഇവന്‍റെ വിളറിയ മിഴികള്‍.
ഇന്നലെ നിറച്ചുണ്ടുഞാന്‍
ഉപേക്ഷിച്ചയാ അന്നം
ഈ കുഞ്ഞിന്‍റെ വകയായിരുന്നു.
vallathe nombarappeduththi vishakkunna vayarine ormippichu abhinandanangalode

shajkumar പറഞ്ഞു...

ഒന്നുംകരുതാന്‍ പാകമാകുന്നില്ലിന്നുകള്‍ .

നിരക്ഷരൻ പറഞ്ഞു...

മുകളിലെ ആ പടം. നോക്കാന്‍ പോലും പറ്റുന്നില്ല. ഞാന്‍ നേരെ ഈ കമന്റുറ വഴി വന്ന് പുറത്ത് കടക്കുന്നു :(

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ആ പടംകണ്ടപ്പോളേ വിഷമമായി.അതു കൊണ്ട് കവിത വായിച്ചില്ല.ഒരു തുള്ളി കണ്ണുനീർ ആ പൈതലിനായി സമർപ്പിക്കുന്നു.അവനു അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലല്ലോ.അവനു വേണ്ടി ഒന്നും ചെയ്യാനും എനിക്ക് ആവുന്നില്ലല്ലോ

Manoraj പറഞ്ഞു...

നിരക്ഷരൻ പറഞ്ഞത്‌ സത്യം.. എത്രയോ കാഴ്ചകൾ ദിനംതോറും കാണുന്നു.. നേരിന്റെ ചിത്രം.. വരികളും..

Unknown പറഞ്ഞു...

എന്നിട്ടും നാളേക്ക് ഒരു കുഞ്ഞിന്‍റെ
വിശപ്പിനുപകരാന്‍
ഒന്നുംകരുതാന്‍ പാകമാകുന്നില്ലിന്നുകള്‍

ഹരീഷ് ശിവരാമൻ (പോങ്ങ്സ്) പറഞ്ഞു...

പാവപ്പെട്ടവനേ,

ഈ ചിത്രം കാണുകയും കവിത വായിക്കുകയും ചെയ്തവര്‍ കുറ്റബോധത്തിന്റെ രുചിയോടെ മാത്രമേ ഒരോ ഉരുളയും കഴിക്കൂ... ഭംഗിവാക്കല്ല. വിശപ്പുകെട്ടു.
:(

ഹരീഷ് ശിവരാമൻ (പോങ്ങ്സ്) പറഞ്ഞു...

“എത്ര നിറഞ്ഞാലും
അന്യന്റെ വിശപ്പും വയറു-
മറിയാതെ എല്ലാം
പൂഴ്ത്തി വെക്കുന്നതെത്രപേര്‍?“

ജുനൈദേ, നീ അതു പറഞ്ഞു.

മൈത്രേയി പറഞ്ഞതും കാര്യമാണ്.

ശ്രീ പറഞ്ഞു...

"ഇന്നലെ നിറച്ചുണ്ടു ഞാനുപേക്ഷിച്ച അന്നം
ഈ കുഞ്ഞിന്റെ വകയായിരുന്നു"

ഈ ചിന്ത ഒന്നു മാത്രം മതി മാഷേ ഈ അവസ്ഥയെ ഒഴിവാക്കാന്‍...

നല്ല കവിത.

sandeep salim (Sub Editor(Deepika Daily)) പറഞ്ഞു...

കഷ്ടം...

ബിന്ദു കെ പി പറഞ്ഞു...

പടം കണ്ടു; കവിത വായിച്ചു. ഒന്നും പറയാനില്ല....വാക്കുകൾ തൊണ്ടയിൽ തട്ടിത്തടഞ്ഞുനിൽക്കുന്നു............:(

ഒഴാക്കന്‍. പറഞ്ഞു...

:(

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

വരികൾ അസ്സലായിരിക്കുന്നു മാഷേ...
ഒപ്പം പരിതാപം അർഹിക്കുന്ന ദയനീയമായ ഈ പടവും.....


‘പട്ടിണിക്കോലങ്ങൾ പടങ്ങളായി പകർത്താം..
പട്ടുംവളയുമണിഞ്ഞിങ്ങനെയൊപ്പം പരിതപിക്കാം‘

അജ്ഞാതന്‍ പറഞ്ഞു...

തിളങ്ങുന്ന നാടിന്റെ ദൈന്യമുഖം ...
നമ്മൾ ഇതിന് ഉത്തരം പറയണം. തീർച്ച

ഗീത പറഞ്ഞു...

ആ കുഞ്ഞിനത് മൃഷ്ടാന്നഭോജനം.
ലോകത്തെ എല്ലാ ദു:ഖവും അകറ്റാന്‍ നമ്മെക്കൊണ്ടാവില്ല. എന്നാലും തന്നാലായത് ചെയ്യാം. സമയം ഇനിയും വൈകിയിട്ടില്ല.

“അന്യന്റെ വിശപ്പും വയറു-
മറിയാതെ എല്ലാം
പൂഴ്ത്തി വെക്കുന്നതെത്രപേര്‍?” - ജുനൈതിന്റെ ഈ വാക്കുകള്‍ എത്ര ശരി !

the man to walk with പറഞ്ഞു...

chithram thanne dhainyamaayi ellaam vilichu parayunnu..

:(

P.Jyothi പറഞ്ഞു...

ഇന്നലെ നിറച്ചുണ്ടുഞാന്‍
ഉപേക്ഷിച്ചയാ അന്നം
ഈ കുഞ്ഞിന്‍റെ വകയായിരുന്നു.
വൈകിയ തിരിച്ചറിവിലേറെയിനി
മനസ്സുപിടഞ്ഞിട്ടെന്തു കാര്യം..?

vaikiyillla

P.Jyothi പറഞ്ഞു...

ഇന്നലെ നിറച്ചുണ്ടുഞാന്‍
ഉപേക്ഷിച്ചയാ അന്നം
ഈ കുഞ്ഞിന്‍റെ വകയായിരുന്നു.
വൈകിയ തിരിച്ചറിവിലേറെയിനി
മനസ്സുപിടഞ്ഞിട്ടെന്തു കാര്യം..?

vaikiyillla

വിജയലക്ഷ്മി പറഞ്ഞു...

nalla pachayaaya jeevitha kavitha .parayaan vaakkukalilla ...aa padam vedanayode manassil niranjunilkkunnu.ingine ethraper ?namukku kanakkuparayaan pattilla :(

വീകെ പറഞ്ഞു...

ഇന്നലെ നിറച്ചുണ്ടുഞാന്‍
ഉപേക്ഷിച്ചയാ അന്നം
ഈ കുഞ്ഞിന്‍റെ വകയായിരുന്നു.

എത്ര സത്യമായ വരികൾ....!!

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

അവന്‍റെ അന്നത്തിനെ ഞാന്‍ പാഴാക്കിയിട്ടുണ്ടൊരുപാട്‌... മാപ്പ്‌...മാപ്പ്‌...മാപ്പ്‌....

akhi പറഞ്ഞു...

ഇന്നു ഞാന്‍ നിറച്ചുണ്ട പുത്തരി
ചോറിനുള്ളില്‍
കണ്ണൂനീര്‍ കടത്തിനറെ കയ്പ്പുകള്‍
കടുക്കുന്നു.

jayanEvoor പറഞ്ഞു...

കുഞ്ഞേ എന്‍റെ നെഞ്ചുപിളര്‍ന്നിറ്റ് ചുടുരക്തം
കണ്ണീരായി നിന്‍റെ അനാഥത്വത്തിനെ ഓര്‍ത്ത്
ഞാനീ മണ്ണിലിറ്റിക്കുന്നു എന്‍റെ വംശപാപത്തിനായി..

വേറെന്തു പറയാൻ...

കരൾ നൊന്തു.

Sabu Kottotty പറഞ്ഞു...

വിശപ്പിന്റെ വിളി ലോകം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലല്ലോ..:(

അജ്ഞാതന്‍ പറഞ്ഞു...

ഇതിലും ദൈന്യമുഖങ്ങള്‍ നമ്മള്‍ എത്രയോ കണ്ടിട്ടുണ്ടല്ലോ. എല്ലാവരും മറന്നുവോ......ആ കുട്ടിയുടെ മുമ്പില്‍ ആരോ മിച്ചം കളഞ്ഞതെങ്കില്‍ക്കൂടി അന്നമുണ്ടല്ലോ.......എല്ലും തോലുമായി ഉടുതുണി പോലുമില്ലാതെ നിന്ന എത്രയോ എത്യോപ്യന്‍ കുട്ടികളുടേയും മറ്റും പടങ്ങള്‍ എല്ലാവരും മറന്നുവോ ...കുറച്ചുകാലം മുമ്പ് ചിലര്‍ക്കെങ്കിലും ഒരു ഫോര്‍വേഡഡ് മെസേജ് കിട്ടിക്കാണും... what to complain എന്നോ മറ്റോ...... ഒരു ബോണ്‍വിറ്റക്കുട്ടി, പിന്നൊരു തനി പട്ടിണിക്കോലം അങ്ങനെയങ്ങനെ.... വിശക്കുന്ന വയറുകള്‍ക്ക് അന്നം നല്‍കുന്നതിലും മഹത്തായതൊന്നുമില്ല. കോവിലുകളില്‍ പോകുമ്പോള്‍ വഴിപാടുകള്‍ക്കൊപ്പം, ചിലപ്പോള്‍ പകരം, അന്നദാനം ചീട്ടാക്കും.സഹജീവിയുടെ വിശപ്പിനേക്കാള്‍ പൊള്ളുന്ന സത്യം മറ്റെന്തുണ്ട്?

Basheer Vallikkunnu പറഞ്ഞു...

"എന്നുയിര്‍ത്തീയില്‍ സ്വയം പൊരിഞ്ഞു
ഞാനീ കുഞ്ഞിന്‍ മുന്നിലൊരു
റൊട്ടിത്തുണ്ടമായ് പതിച്ചെങ്കില്‍.."

ഈ വരികള്‍ വീണ്ടും ഓര്ത്തു..

lekshmi. lachu പറഞ്ഞു...

“അന്യന്റെ വിശപ്പും വയറു-
മറിയാതെ എല്ലാം
പൂഴ്ത്തി വെക്കുന്നതെത്രപേര്‍?” - ജുനൈതിന്റെ ഈ വാക്കുകള്‍ എത്ര ശരി !

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ചിത്രം...!!!!

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

കവിതകൊണ്ട് പണക്കാരാ... ചിത്രവും കവിതയും കണ്ണ് നനയ്ക്കുന്നു. കൊള്ളാം !

Typist | എഴുത്തുകാരി പറഞ്ഞു...

ഒന്നും പറയാന്‍ കഴിയുന്നില്ല.

Umesh Pilicode പറഞ്ഞു...

:-(((((((((

ആര്‍ബി പറഞ്ഞു...

കുഞ്ഞേ എന്‍റെ നെഞ്ചുപിളര്‍ന്നിറ്റ് ചുടുരക്തം
കണ്ണീരായി നിന്‍റെ അനാഥത്വത്തിനെ ഓര്‍ത്ത്
ഞാനീ മണ്ണിലിറ്റിക്കുന്നു എന്‍റെ വംശപാപത്തിനായി..


nalla kavitha,,, orupaadu chinthippikkunnu

പാവത്താൻ പറഞ്ഞു...

എന്തു പറയാന്‍?......

ഒരു നുറുങ്ങ് പറഞ്ഞു...

മൃഷ്ടാന്നം ഭോജിച്ച്,ഒരേമ്പക്കവും വിട്ട്
മേമ്പൊടിയായി വീമ്പ്പറഞ്ഞ് ഉറക്കെ വിളിച്ചു
പറയും...അയല്‍വാസി പട്ടിണി കിടക്കെ
വയറ് നിറച്ച് ഉണ്ണുന്നവന്‍....ഹോ,സോറി..
വിഷപ്പറിയാതെ പ്രസംഗിച്ചു പോയി..ക്ഷമിക്ക...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

valare aashathil sparshikkunna chithravum , kavithayum..... aashamsakal.....

mary lilly പറഞ്ഞു...

വിറച്ചൊരു വാക്ക് : കുഞ്ഞേ എന്‍റെ നെഞ്ചുപിളര്‍ന്നിറ്റ് ചുടുരക്തം
കണ്ണീരായി നിന്‍റെ അനാഥത്വത്തിനെ ഓര്‍ത്ത്
ഞാനീ മണ്ണിലിറ്റിക്കുന്നു എന്‍റെ വംശപാപത്തിനായി

ഫോട്ടോ ഒന്നുകൂടി നോക്കാനുള്ള കരുത്തില്ല. മാപ്പ്

ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

"എന്റെ കുഞ്ഞ്‌..എന്റെ വീട്‌...എന്റെ..എന്റെ..എന്റെ.. എന്ന ആശയത്തേക്കള്‍..എല്ലാ കുഞ്ഞുങ്ങളും നമ്മുടെ കുഞ്ഞുങ്ങള്‍ എന്നു അംഗീകരിയ്ക്കാന്‍ കഴിഞ്ഞാല്‍....
എല്ലാ അനാഥബാല്യങ്ങളും..സംരക്ഷിക്കപ്പെടുമായിരുന്നില്ലേ?..
ആശംസകള്‍!!

Anil cheleri kumaran പറഞ്ഞു...

കണ്ണ് നനയിപ്പിച്ചു.

സ്നേഹിത പറഞ്ഞു...

'എന്‍റെ നെഞ്ചുപിളര്‍ന്നിറ്റ് ചുടുരക്തം
കണ്ണീരായി നിന്‍റെ അനാഥത്വത്തിനെ ഓര്‍ത്ത്
ഞാനീ മണ്ണിലിറ്റിക്കുന്നു എന്‍റെ വംശപാപത്തിനായി '
papamochanathinaayum ath uthakatte.

Readers Dais പറഞ്ഞു...

painful .....but to be frank this pain doesnt last, once a shawarma comes will be behind that....thats life....and then again feel the pain...

ബഷീർ പറഞ്ഞു...

ഈ ചിത്രം ഏറെ മനസിനെ മഥിക്കുന്നതാണ് .ഒരിക്കൽ ഞാനിത് ഞങ്ങളുടെ റൂമിന്റെ അടുക്കളയിൽ പതിച്ചിരുന്നു. കൂടെ ഒരു ചെറിയ കുറിപ്പോടെ.. പക്ഷെ .പലർക്കും ദഹിക്കാത്തതിനാൽ ..പിന്നെയത്
നീങ്ങീ..നീക്കി :(

വിശക്കുന്ന വയറിനെ ഓർക്കുകയെങ്കിലും ചെയ്യാം ഈ വരികളിലൂടെ


ഭക്ഷണം ദുർവ്യയത്തെ കുറിച്ച് മൊഴിമുത്തുകളിൽ ഒരു പോസ്റ്റ് ഇവിടെയും വായിക്കുമല്ലോ

(കൊലുസ്) പറഞ്ഞു...

നഞ്ചു പിളര്‍ക്കുന്ന കാഴ്ചയാനല്ലോ മാഷേ.
കണ്ണ് നിറയുന്നു.

അജ്ഞാതന്‍ പറഞ്ഞു...

I agree with most of your points, however some need to be discussed further, I will hold a small discussion with my buddies and maybe I will look for you some advice later.

- Henry

xjd7410@gmail.com പറഞ്ഞു...

kate spade
toms outlet
polo ralph lauren
ghd hair straighteners
cartier watches
beats by dr dre
nike air max 90
louis vuitton handbags
louis vuitton bags
michael kors outlet
michael kors outlet
michael kors outlet online
adidas uk
oakley sunglasses
giuseppe zanotti
oakley sunglasses wholesale
louis vuitton purses
ralph lauren outlet
nfl jerseys
hollister kids
coach outlet
michael kors outlet
gucci outlet
burberry outlet
kobe 8
jordan retro 4
louis vuitton
louis vuitton outlet online
louis vuitton outlet stores
toms shoes
chenyingying0709

Unknown പറഞ്ഞു...

zhengjx20160811
coach outlet clearance
canada goose jackets
ralph lauren outlet
ray ban sunglasses
louis vuitton outlet
ralph lauren sale
ralph lauren outlet
ugg boots on sale
giuseppe zanotti sandals
coach outlet
lebron james shoes 13
toms wedges
rolex watches
ugg boots
longchamp outlet
louis vuitton purses
abercrombie clothing
mont blanc pens outlet
nike roshe run flyknit
ugg boots
kate spade handbags
jordan 3 powder blue
christian louboutin sale
ray ban outlet
los angeles clippers jerseys
uggs italia
asics shoes for men
polp ralph lauren
cheap oakleys
cheap air jordans
cheap oakley sunglasses
canada goose sale
nike trainers uk
hollister clothing
basketball shoes
ray ban sunglasses
ugg boots
coach outlet online
coach outlet clearance

chenlina പറഞ്ഞു...

nba jerseys
christian louboutin pas cher
jordan femme
ray ban pas cher
kate spade outlet
tommy hilfiger outlet
louis vuitton
cheap nfl jerseys
canada goose jackets
nike air max pas cher
chenlina20161108

Unknown പറഞ്ഞു...

abercrombie
snapbacks wholesale
louis vuitton outlet
ugg outlet
coach factory outlet online
louboutin shoes
michael kors
canada goose outlet
coach outlet store online
ugg outlet
20172.14wengdongdong

Unknown പറഞ്ഞു...

hermes handbags
fit flops
yeezy 350 boost
michael kors uk
coach factory outlet
ghd hair straighteners
adidas shoes
cheap oakley sunglasses
fitflops shoes
steph curry shoes
20170215caiyan