2010, മാർച്ച് 10, ബുധനാഴ്‌ച

ബ്ലോഗ്ഗേഴ്സ്മീറ്റ്

പ്രിയ ഭൂലോക സുഹൃത്തുകളെ
ജൂലൈ അവസാനമോ ഓഗസ്റ്റു ആദ്യവാരമോ ഒരു ബ്ലോഗ്ഗേഴ്സ് മീറ്റ് എരണാകുളത്തോ പരിസര പ്രദേശങ്ങളിലോ വെച്ച് കൂടാന്‍ ആലോചിക്കുന്ന് . കഴിഞ്ഞ ചെറായി മീറ്റിനുശേഷം മറ്റൊരു മീറ്റ് കാര്യമായി നടന്നിട്ടില്ലാത്ത സാഹചര്യത്തില്‍ നമുക്ക് ഒന്ന് ഒത്തുകൂടി, പരിചയങ്ങള്‍ പുതുക്കി, കാര്യങ്ങള്‍ പറഞ്ഞു പിരിഞ്ഞുകൂടേ..? മാത്രവുമല്ല കഴിഞ്ഞ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതെപോയ ബ്ലോഗേഴ്സിനു ഇതൊരു അവസരം കൂടി ആകും. താല്പര്യമുള്ള ബ്ലോഗര്‍മാര്‍ ഇവിടെ വിവരം അറിയിച്ചാല്‍ സ്ഥലവും നേരവും ഒക്കെ തീരുമാനിക്കുന്നതിന് സൌകര്യമായേനെ . കഴിഞ്ഞ ചെറായി മീറ്റിന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ച നല്ലവരായ ബ്ലോഗ്ഗര്‍മാര്‍ ..ഹരീഷ്‌ തൊടുപ്പുഴ, ലതി ചേച്ചി ,നിരക്ഷരന്‍,ജോ ,അനില്‍ അറ്റ്‌ ബ്ലോഗ്‌ , മണികണ്ഠന്‍, നാട്ടുക്കാരന്‍ , മറ്റു നാട്ടുക്കാര്‍ അവരുടെ മഹനിയമായ സാന്നിദ്ധ്യം ഇവിടെയും ഉണ്ടാകും എന്ന് പ്രതീഷിക്കുന്നു .

89 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ പറഞ്ഞു...

ഞാന്‍ ജൂലൈ 23 നാട്ടില്‍ എത്തും ഈ മീറ്റ് ഒരു വമ്പിച്ച വിജയമാക്കി തീര്‍ക്കാന്‍ നിങ്ങള്‍ക്കൊപ്പം ഞാനും

Unknown പറഞ്ഞു...

ഞാന്‍ നാട്ടിലില്ല. എന്നാലും എല്ലാവിധ ആശംസകളും...
ഒപ്പം കൂടുന്ന എല്ലാ ബ്ലോഗര്‍മ്മാരെയും എന്റെ സ്നേഹം അറിയിക്കണം.
എറണാകുളമാകുന്നതാ നല്ലത് എന്നാ എന്റെ അഭിപ്രായം

.. പറഞ്ഞു...

മീറ്റിനു ആശസകള്‍....ഇതില്‍ കൂടുതലൊന്നും ഞാന്‍ പറയുന്നില്ല...കാരണം എന്റെ ഉപദേശങ്ങള്‍ ചിലര്‍ക്ക് ഇഷ്ട്ടപെടുന്നില്ല..കമെന്റുകള്‍ ചിലര്‍ക്ക് ഇഷ്ട്ടപെടുന്നില്ല...ഇനി എന്റെ പേടി മീടിനു ഞാന്‍ വന്നാല്‍ എന്നെ എസ് കത്തി വെച്ച് കൊല്ലുമോ എന്നു ഭയം........

മുരളി I Murali Mudra പറഞ്ഞു...

പങ്കെടുക്കാന്‍ കഴിയുമോ എന്നറിയില്ല..നോക്കാം...എന്നാലും എല്ലാ ആശംസകളും ഇപ്പോഴേ നേരുന്നു..

സജി പറഞ്ഞു...

ഓഗസ്റ്റില്‍ ആക്കിയാന്‍ ഞാനും കാണും!

ഡോക്ടര്‍ പറഞ്ഞു...

ഞായറാഴ്ച ആക്കിയാല്‍ ഒരു കൈ നോക്കാം... :-)

ManzoorAluvila പറഞ്ഞു...

പങ്കെടുക്കാന്‍ കഴിയുമോ എന്നറിയില്ല


എല്ലാ ആശംസകളും

Sabu Kottotty പറഞ്ഞു...

പാടാം നമുക്കു പാടാം..
വീണ്ടുമൊരു മീറ്റുഗാനം.

ഒരുപാട്ട് എന്റെവക ഹാ ഹാ..

Junaiths പറഞ്ഞു...

പാവപ്പെട്ട ഹുണ്ടികക്കാരാ നമ്മളൊക്കെ നാട്ടിലുണ്ടാരുന്നപ്പോള്‍ മതിയാരുന്നു...

പാവപ്പെട്ടവൻ പറഞ്ഞു...

അപ്പോള്‍ കാര്യങ്ങള്‍ അതിന്‍റെ നെരിപോടെ അങ്ങോട്ട്‌ നടക്കിട്ടു .....ജിക്കു ഭയം വേണ്ട കത്തി കണ്ടു കിട്ടിയിട്ടുണ്ട് . മുരളി ശ്രമിക്കുക ,സജി അച്ചായന്‍ നിര്‍ബന്ധം പങ്കെടുക്കണം നമുക്ക് അതുകഴിഞ്ഞ് ഒന്ന് കൂടി ആലോചിക്കണം (ഹിമാലയ യാത്ര)
ഡോക്ട്ടറെ.... ആഗാസ്റ്റു എട്ടിന് മറ്റുള്ള ബ്ലോഗ്ഗേഴ്സിനു താല്പര്യമുണ്ടാങ്കില്‍ ആക്കാം , മന്‍സൂര്‍ ശ്രമിക്കുക ,കോട്ടട്ടോട്ടി പിന്നെ ലിസ്റ്റിലുള്ള ആളാണ്‌ ,ജുനൈതെ കളിയെടുക്കാതെ അങ്ങ് എത്തിയേക്കണം..

ജിക്കു പറഞ്ഞു...

കയ്യിലിരിപ്പ് നന്നാകാത്തതിന് മറ്റുള്ളവരെ പറഞ്ഞിട്ടെന്താ കാര്യം ജിക്കൂ...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

പങ്കെടുക്കാന്‍ കഴിയുമോ എന്നറിയില്ല,ഈ മീറ്റ് ഒരു വമ്പിച്ച വിജയമാക്കി തീര്‍ക്കാന്‍ എല്ലാവിധ ആശംസകളും...

നീര്‍വിളാകന്‍ പറഞ്ഞു...

എനിക്കും വരണമെന്ന് താല്‍പ്പര്യമുണ്ട്.... ഞാന്‍ മിക്കവാറും ആ സമയത്ത് നാട്ടില്‍ കാണുകയും ചെയ്യും... പക്ഷെ ഭൂലോകത്തില്‍ അധികമാരുമായും വലിയ വലിയ ബന്ധങ്ങള്‍ ഇല്ലാത്തതിനാല്‍ ഞാന്‍ പങ്കെടുക്കുന്നതിലെ ഔചിത്യത്തെ കുറിച്ചാണ് ആലോചിക്കുന്നത്.... നോക്കട്ടെ... മന്‍സ്സ് അനുവദിക്കുമെങ്കില്‍ തീര്‍ച്ചയായും വരും...

jyothi പറഞ്ഞു...

ഞാൻ വരണമെന്നു കരുതുന്നു, മുംബൈ വിശേഷവുമായി......

പാവപ്പെട്ടവൻ പറഞ്ഞു...

റ്റോംസ്‌ വരാന്‍ നിര്‍ബദ്ധം ശ്രമിക്കുക

പാവപ്പെട്ടവൻ പറഞ്ഞു...

നീര്‍വിളാകാന്‍ (ഗോപാലകൃഷ്ണന്‍ ) ഇങ്ങനെയല്ലേ ആള്‍ക്കാരുമായി അടുക്കുന്നത് നിങ്ങള്‍ വരണം അപ്പോള്‍ നിങ്ങള്ക്ക് അറിയാം ഈ സൌഹാര്‍ദ്ദത്തിന്റെ മധുരിമ ,ഇത് എന്റെ അനുഭവത്തില്‍ നിന്ന് പറയുന്നതാണ്

പാവപ്പെട്ടവൻ പറഞ്ഞു...

ജ്യോതിര്‍മയി വരും എന്നതില്‍ സന്തോഷം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

എല്ലാരും കൂടി ഇങ്ങു ഖത്തറിലേക്ക് പോര്. ഇവിടെ മീറ്റാം . കട്ടന്‍ കാപ്പീം പരിപ്പുവടേം എന്റെ വക

.. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നിരക്ഷരൻ പറഞ്ഞു...

മീറ്റിന് എല്ലാവിധ ആശംസകളും നേരുന്നു. ആ സമയത്ത് നാട്ടിലുണ്ടെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കാം. പ്ലാനിങ്ങും എക്സിക്യൂഷനുമൊക്കെ പാവപ്പെട്ടവന്‍ തന്നെ നടത്തിക്കോണം :)

ചെറായി മീറ്റ് നടത്താന്‍ ഒരു വളണ്ടിയറായി നിന്നതിന് കിട്ടിയ അനുമോദനങ്ങളേക്കാള്‍ അന്ന് കിട്ടിയ കുത്തുവാക്കുകള്‍ കാതിലിപ്പോഴും മുഴങ്ങുന്നു. അതോണ്ട് വയ്യ. ഇനി അമ്മാതിരി പണിക്കൊന്നും ഇല്ല. ക്ഷമിക്കണം.

ഇങ്ങനല്ല മീറ്റ് നടത്തേണ്ടത്, അതൊക്കെ ശരിയായ വിധത്തില്‍ നടത്തേണ്ടത് എങ്ങനാണെന്ന് ഞാന്‍ പറഞ്ഞ് തരാം എന്നൊക്കെപ്പറഞ്ഞ് (അതുവരെ നോക്കുകുത്തിയായി നിന്നിട്ട് മീറ്റിനെതിരെ കമന്റും പോസ്റ്റുമൊക്കെ ഇട്ട) ചിലര്‍ മീറ്റ് കഴിഞ്ഞപ്പോള്‍ രംഗത്ത് വന്നിരുന്നു. അവരോടൊക്കെ ചോദിച്ച് മനസ്സിലാക്കിയാല്‍ നല്ല രീതിയില്‍ മീറ്റ് സംഘടിപ്പിക്കാനാവും.

ഒരു മീറ്റ് സംഘടിപ്പിക്കുന്നതിന്റെ വേദന എല്ലാവരും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ് :)ഇനി മുതല്‍ ഈറ്റിന്റെ വേദന (ഈറ്റുന്ന സമയത്ത്)മാത്രമേ ഞാന്‍ ഏറ്റെടുക്കൂ.

നിരക്ഷരൻ പറഞ്ഞു...

മീറ്റിന് എല്ലാവിധ ആശംസകളും നേരുന്നു. ആ സമയത്ത് നാട്ടിലുണ്ടെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കാം. പ്ലാനിങ്ങും എക്സിക്യൂഷനുമൊക്കെ പാവപ്പെട്ടവന്‍ തന്നെ നടത്തിക്കോണം :)

ചെറായി മീറ്റ് നടത്താന്‍ ഒരു വളണ്ടിയറായി നിന്നതിന് കിട്ടിയ അനുമോദനങ്ങളേക്കാള്‍ അന്ന് കിട്ടിയ കുത്തുവാക്കുകള്‍ കാതിലിപ്പോഴും മുഴങ്ങുന്നു. അതോണ്ട് വയ്യ. ഇനി അമ്മാതിരി പണിക്കൊന്നും ഇല്ല. ക്ഷമിക്കണം.

ഇങ്ങനല്ല മീറ്റ് നടത്തേണ്ടത്, അതൊക്കെ ശരിയായ വിധത്തില്‍ നടത്തേണ്ടത് എങ്ങനാണെന്ന് ഞാന്‍ പറഞ്ഞ് തരാം എന്നൊക്കെപ്പറഞ്ഞ് (അതുവരെ നോക്കുകുത്തിയായി നിന്നിട്ട് മീറ്റിനെതിരെ കമന്റും പോസ്റ്റുമൊക്കെ ഇട്ട) ചിലര്‍ മീറ്റ് കഴിഞ്ഞപ്പോള്‍ രംഗത്ത് വന്നിരുന്നു. അവരോടൊക്കെ ചോദിച്ച് മനസ്സിലാക്കിയാല്‍ നല്ല രീതിയില്‍ മീറ്റ് സംഘടിപ്പിക്കാനാവും.

ഒരു മീറ്റ് സംഘടിപ്പിക്കുന്നതിന്റെ വേദന എല്ലാവരും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ് :)ഇനി മുതല്‍ ഈറ്റിന്റെ വേദന (ഈറ്റുന്ന സമയത്ത്)മാത്രമേ ഞാന്‍ ഏറ്റെടുക്കൂ.

കൂതറHashimܓ പറഞ്ഞു...

ആഹാ എല്ലാം പൊളപ്പനായി നടക്കട്ടെ
എന്നെ കൊണ്ട് കഴിയുന്ന എന്തു സഹായത്തിനും തയ്യാര്‍...!!.... :)
മീറ്റിനു വരാന്‍ കഴിയണേ എന്നു പ്രാര്‍ത്ഥന..!!

പാവപ്പെട്ടവൻ പറഞ്ഞു...

സഹകരണം ഉഷ്മളമാകുമ്പോള്‍ പരിപാടികള്‍
ഗഭീരമാകും

ഹരീഷ് തൊടുപുഴ പറഞ്ഞു...

പ്രിയ പാവപ്പെട്ടവൻ..

ഈ മീറ്റ് വൻ വിജയമാകുവാൻ എല്ലാ വിധ ആശംസകളും നേരുന്നു..

കൂടെ..
ഈ ഒരു മീറ്റിനു യാതൊരു ടെൻഷനുമില്ലാതെ പങ്കെടുക്കുവാൻ സാധിക്കുമല്ലോ എന്നുള്ള ഒരു സന്തോഷവും..
എന്റെ പേർ ഇന്നേ ചേർത്തോളു..
എവിടെയാണെങ്കിലും..
എന്നാണെങ്കിലും..
എന്റെ സാന്നിദ്ധ്യം ഉറപ്പിച്ചോളു..

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഹായ് ഹായ് വീണ്ടും ഒരു മീറ്റ്! സന്തോഷമായി ഗോപ്യേട്ടാ സന്തോഷമായി! ഡേറ്റ് ഫിക്സ് ചെയ്യൂ ഞാന്‍ ഹാജര്‍..

ചെറായി മീറ്റിന്റെ ഒരു സന്തോഷം ഇപ്പഴും മനസ്സിലുണ്ട്.ഇത് ഒരു ഔദ്യോഗിക പരിപാടിയൊന്നുമല്ലല്ലോ. പരസ്പരം കണ്ട് നേരില്‍ സംസാരിക്കാന്‍ ഒരു വേദി.അതിന് കഴിയുന്ന എല്ലാവരും വന്ന്കൊള്ളട്ടെ. സൌഹ്യദങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന എല്ലാ സുഹ്യത്തുക്കളേയും ഞാന്‍ ഈ മീറ്റിലേക്ക് ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു. പിന്നെ ഞാന്‍ മിമിക്രി അവതരിപ്പിക്കുകയോ പാട്ട് പാടുകയോ ചെയ്യില്ലെന്ന് ഉറപ്പ് തരുന്നു, എല്ലാവര്‍ക്കും ധൈര്യമായി വരാം :)

ആശംസകളോടെ....

sunil panikker പറഞ്ഞു...

എല്ലാ ഭാവുകങ്ങളും നേരുന്നു..
നാട്ടിലുണ്ടെങ്കിൽ ഞാനും എത്തും...

സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞു...

എപ്പോളാണെങ്കിലും ഞാനുണ്ടാവും !

Unknown പറഞ്ഞു...

ആലിപ്പഴം പൂത്തപ്പോ കാക്കക്ക് വായിൽ പുണ്ണ് .ഞാൻ എന്റെ കാര്യം പറഞ്ഞതാ ,ആഗസ്റ്റിലാണു എന്റെ അവധി എങ്കിലും ഇത്തവണ ഞാൻ ഈ മാസാവസാനം നാട്ടിൽ പോയി ഏപ്രിൽ പകുതിയോടെ മടങ്ങും (വിസ കിട്ടിയാൽ ഭാര്യയും ). അപ്പോ അഗസ്റ്റിൽ വരാൻ സാധ്യത കുറവ് . എല്ലാ ആശംസകളും .

Unknown പറഞ്ഞു...

ഒരില ബുക്ക് ചെയ്തിരിക്കുന്നു.......
വിവരങ്ങള്‍ ആരേലും അറിയിക്കൂ.......
09738628232

മാണിക്യം പറഞ്ഞു...

ഈ സംഗമം അതി ഗംഭീരമാവട്ടെ .. ദൂരെ ദൂരെയങ്ങാകാശവീധിയില്‍ സാറ്റലെറ്റ് എന്നൊരു.... പഴയ പാട്ട് മറന്നില്ലല്ലൊ അല്ലെ? നാലു മാസം പറന്നു പോകും.... എല്ലാം മംഗളമായി നടക്കട്ടെ. ബൂലോക സംഗമം മനസ്സുകളുടെസംഗമമാണ് അത് മനോഹരമായിരിക്കട്ടെ...

Sapna Anu B.George പറഞ്ഞു...

ഒരു വൻവിജയമായി മാറട്ടെ, ബ്ലോഗ് മീറ്റിനായി എല്ലാ ആശംസകളും. മസ്കറ്റിൽഎന്റെ അറിവിൽ ഞാനും സീനുവും മാത്രമെ ബ്ലൊഗറായി അറ്യുള്ളു. പിന്നെ മസ്കറ്റിലെ സ്കൂൾഅവധിക്കാലം ജുൺആദ്യം മുതൽജുലൈ 23വരെ.ജുലൈ പകുതിക്ക് ഞങ്ങളൊക്കെ തിരികെ എത്തും അതിനാൽ,എത്തിച്ചേരാൻ സാധിക്കുന്നവർക്ക് എല്ലാ ആസംസകളും ഭാവുകങ്ങളും.എന്റെ ബ്ലോഗ് ഇക്കൂട്ടത്തിൽപെടുത്തിയതിനും അറിയിപ്പിനും നന്ദി. ഞാനും ഈ കുടുംബത്തിൽപെട്ടതാണെന്ന് ഇപ്പൊ മനസ്സിലായി.എന്റെ ബ്ലൊഗ് ആരും വായിക്കാറില്ലെങ്കിലും,ഇവിടെ ഉൾപ്പെടുത്തിയതിനു നന്ദി.

lekshmi. lachu പറഞ്ഞു...

വരണം..പങ്കെടുക്കണം..
എന്നൊക്കെ മോഹം ഉണ്ട്..സാഹചര്യം അനുവദിച്ചാൽ..
നിങ്ങളില്‍ ഒരാളായി ലച്ചുവും
ഉണ്ടാകും...

മുസാഫിര്‍ പറഞ്ഞു...

ആ സമയത്ത് നാട്ടിൽ ഉണ്ടെങ്കിൽ തീർച്ചയായും ഞാനും ഉണ്ടാവും.എന്തായാലും പ്ലാനിങ്ങും മറ്റു കാര്യങ്ങളും ഉഷാറായി നടക്കട്ടെ.

.. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പാവപ്പെട്ടവൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പാവപ്പെട്ടവൻ പറഞ്ഞു...

പ്രിയപ്പെട്ടവരെ ഇതൊരു സൗഹാര്‍ദ്ദ കൂട്ടായ്മയാണ് മുഖങ്ങള്‍ കണ്ടിട്ടില്ലാത്തവര്‍ ലോകത്തിന്‍റെ പലകോണുകളില്‍ ഇരുന്നു പരസ്പരം ചങ്ങാത്തം ഉറപ്പിക്കിമ്പോള്‍ അവര്‍ക്ക് നേരില്‍ കാണാനും സൌഹാര്‍ദ്ദം
ഊട്ടിയുറപ്പിക്കാനും ഒരു വേദിയാണ് ഇത്തരം കൂട്ടായ്മകള്‍ .ഇവിടെ കഴിഞ്ഞ ചെറായി മീറ്റിന്‍റെ അനുഭവങ്ങളില്‍ നിന്ന് നിരക്ഷരനും ,ഹരീഷും സംസാരിച്ചു .അത് അവരുടെ അനുഭവങ്ങളാണ് .ചിലകേന്ദ്രങ്ങളില്‍
ഇരുന്നു ചിലര്‍ ആ മീറ്റിനെ കുറിച്ച് സംസാരിച്ചതാണ് അതിനു കാരണം .ദയവായി അത്തരം (ഗുണകരമല്ലാത്ത) അഭിപ്രായ പ്രഘടനങ്ങളള്‍ ഒഴിവാക്കുക. ഒരു വലിയ പരിപാടി ആകുമ്പോള്‍ അതില്‍ എല്ലാവരും പറയുന്നത് പോലെ കാര്യങ്ങള്‍ ഇണക്കാന്‍ കഴിഞ്ഞന്ന് വരില്ല സദയം ക്ഷമിക്കുക .
എല്ലാവരുടെയും വിലയേറിയ സഹകരണം പ്രതീക്ഷിക്കുന്നു .

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

വീണ്ടും ഒരു ബൂലോഗസംഗമം !
വളരെ നല്ലകാര്യം മാഷെ...
ആശീർവാദങ്ങക്കൊപ്പം വിമർശനങ്ങളും ഉണ്ടാകമെന്ന മുന്നറിവോടെ മുന്നോട്ടുഗമിച്ചാലും..
കഴിഞ്ഞകൊല്ലത്തിനേക്കാൾ ഇരട്ടി ബൂലോഗർ ഭൂമിമലയാളത്തിൽ ഇപ്പോൾ ഉടലെടുത്തിട്ടുണ്ട് കേട്ടൊ..
മീറ്റിനുപങ്കെടുക്കുവാൻ സാധിച്ചില്ലെങ്കിലും,എന്നാലാവുന്ന എന്തുസഹായവും തരാൻ ഞാൻ തയ്യാറാണ് കേട്ടൊ...
എല്ലാഭാവുകങ്ങളും അർപ്പിച്ചുകൊണ്ട്..
മുരളീമുകുന്ദൻ.

പാവപ്പെട്ടവൻ പറഞ്ഞു...

ജിക്കൂന്റെ പ്രശ്നം നിങ്ങള്‍ വായിച്ചു കാണുമല്ലോ ...?
ആരാണ് അയാള്‍ക്കിട്ട്‌ പണിയുന്നത്

പാവപ്പെട്ടവൻ പറഞ്ഞു...

ഇസ്മായില്‍ കുറുമ്പടി ( തണല്‍)
കട്ടന്‍ കാപ്പിയും പരിപ്പ് വടയും ഖത്തറില്‍ വരുമ്പോള്‍ മതി കരുതി വെച്ചോളു

പാവപ്പെട്ടവൻ പറഞ്ഞു...

ബിലാത്തിപട്ടണം...
അത് പോരാ കഴിഞ്ഞ പ്രാവിശ്യത്തെ പോലെ ഒരു മാജിക്ക് ഒക്കെ നടത്തി മീറ്റ് ഒന്നു കൊഴിപ്പിക്കണം

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ആഗസ്റ്റ് രണ്ടാമത്തെ ആഴച ആക്കാന്‍ വല്ല വഴിയും ഉണ്ടോ പാവപ്പെട്ടവാ

പാവപ്പെട്ടവൻ പറഞ്ഞു...

ആചാര്യ.... ഓഗസ്റ്റു എട്ടു എങ്ങനെയുണ്ട് പറ്റുമോ

പാവപ്പെട്ടവൻ പറഞ്ഞു...

August 8 "ഞായര്‍
ബാക്കിയുള്ളവര്‍ ഓക്കെ ആണങ്കില്‍ ഞാനും ഓക്കെ

പാവപ്പെട്ടവൻ പറഞ്ഞു...

ആകെ പറ്റിയ മൂന്നു ഡേറ്റുകള്‍ July 25, august 1, 8, കൂടുതല്‍ അഭിപ്രായം വരുന്നത് ഉറപ്പിക്കാം

രാജേഷ്‌ ചിത്തിര പറഞ്ഞു...

പങ്കെടുക്കാന്‍ കഴിയുമോ എന്നറിയില്ല


എല്ലാ ആശംസകളും

ജോ l JOE പറഞ്ഞു...

പാവപ്പെട്ടവന്‍,
പരാമര്‍ശത്തിന് നന്ദി.

എറണാകുളത്തു ആണെങ്കില്‍ തീര്‍ച്ചയായും വന്നിരിക്കും. ആളുകളുടെ പങ്കാളിത്തം കൂടിയ സ്ഥിതിക്ക് ഇനി മീറ്റ്‌ സ്ഥലവും മറ്റും തീരുമാനിച്ചോളൂ...

ഓഫ്‌ : ചെറായി മീറ്റില്‍ ശക്തമായ സംഘാടനവും മറ്റും ചെയ്തവരില്‍ അനില്‍ അറ്റ്‌ ബ്ലോഗ്‌ , മണികണ്ഠന്‍ എന്നിവരും പ്രമുഖരാണ്.

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ഓഗസ്റ്റ് 8 കൊള്ളാം, താങ്ക്സ്

sha പറഞ്ഞു...

Verum Parijayapedalil Othukkathe nalla theerumaanangal edukkan vendiyaaganam ee othu koodal...
angineyanengil njaanum frontlinil undaagum.
all the best.

Appu Adyakshari പറഞ്ഞു...

മീറ്റിന് ആശംസകള്‍. ഇപ്രാവശ്യം ജൂണ്‍-ജൂലൈ മാസങ്ങളില്‍ നാട്ടില്‍ പോകാന്‍ പ്ലാനില്ല. അതിനാല്‍ ഈ മിറ്റിനു പങ്കെടുക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല.

.. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

എന്താ ആരും മീറ്റ് ഡിസംബറില്‍ വെക്കാത്തത്???

ആശംസകള്‍..

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

മഴ വില്ലനായി വരാത്ത തിയ്യതി തീരുമാനിക്കുന്നതാണ് നല്ലെതെന്ന് തോന്നുന്നു. (കാലം തെറ്റിയുള്ള മഴയെ മുറം കൊണ്ട് തടുക്കാമോ? :)
ഏതായാലും മീറ്റിനു ആശംസകള്‍...

.. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ജിക്കു|Jikku പറഞ്ഞു...

എനിക്കിട്ടു പണിയുന്നവനെ ഞാന്‍ കണ്ടുപിടിചോളാം ... ഇവനൊന്നും വേറെ പണിയില്ലേ... എന്നെ ശരിക്കറിയാഞ്ഞിട്ടാ .... ഞാന്‍ കാണിച്ചു തരാം...ഇനി എന്നെ ഈ മീറ്റിനു പങ്കെടുപ്പിക്കില്ലെന്ന് ആരൊക്കെയൊ ചേര്‍ന്ന് തീരുമാനിച്ചോ?? എങ്കില്‍ നോക്കാം..

shajkumar പറഞ്ഞു...

എനിക്കും വരണമെന്ന് താല്‍പ്പര്യമുണ്ട്.

അനില്‍@ബ്ലൊഗ് പറഞ്ഞു...

എന്നെം കൂട്ടിക്കൊ.
നല്ല ഈറ്റ് വേണം കേട്ടോ.

ജിക്കു|Jikku പറഞ്ഞു...

ഇതു ഞാന്‍ തന്നെയാ.
മീറ്റിന് വരണമെന്ന ആഗ്രഹം പോയി.

jayanEvoor പറഞ്ഞു...

ഞാനുണ്ട്; ദിവസം ഏതായാലും....
ഇതൊക്കെയല്ലേ ഒരു ബ്ലോഗർക്ക് എറ്റവും സന്തോഷമുള്ള കാര്യം!

ഒഴാക്കന്‍. പറഞ്ഞു...

ഞാന്‍ നാട്ടിലില്ല. എന്നാലും എല്ലാവിധ ആശംസകളും

Anil cheleri kumaran പറഞ്ഞു...

ആശംസകള്‍..

പാവത്താൻ പറഞ്ഞു...

ഇപ്പോഴാണ് കണ്ടത്.സന്തോഷം.ദിവസം ഏതായാലും സ്ഥലം എവിടെയായാലും തീര്‍ച്ചയായും ഞാന്‍ ഉണ്ടാവും.

.. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Najim Kochukalunk പറഞ്ഞു...

ഞാന്‍ ജൂണില്‍ നാട്ടിലെത്തും. ജൂലൈയിലെ മീറ്റില്‍ പങ്കെടുക്കും.

പാവപ്പെട്ടവൻ പറഞ്ഞു...

പ്രിയപ്പെട്ട അനില്‍ ബ്ലോഗ്ഗ് , മണികണ്ഠന്‍ നിങ്ങളുടെ കഴിഞ്ഞ മീറ്റിലെ ആത്മാര്‍ത്ഥമായ സംഘാടിത്തത്തെ മറന്നതല്ല പേര് വിട്ടുപോയതാണ് ദയവായി ക്ഷമിക്കുമല്ലോ .മനപൂര്‍വമല്ലാത്ത ഈ തെറ്റ് ഓര്‍മകുറവില്‍ നിന്ന് സംഭവിച്ചതാണ് .അത് മനസിലാക്കും എന്ന് പ്രതീഷിക്കുന്നു .ഒപ്പം മീറ്റിന്‍റെ വിജയത്തിനായി ഭാഗഭാക്കണം എന്നുകൂടി അഭ്യര്‍ത്ഥിക്കുന്നു.

പാവപ്പെട്ടവൻ പറഞ്ഞു...

കൊച്ചനുജന്‍ ജിക്കു....പ്ലീസ് ഒന്ന് നിര്‍ത്തൂ ... ഒരു കാര്യവുമില്ലാതെ വെറുതെ
ഇങ്ങനെ എഴുതി പിടിപ്പിക്കണ്ട .ഈ പോസ്റ്റു ഒരു മീറ്റിന്‍റെ ആവിശ്യത്തിനായി ചെയ്താണ് .അവിടെ വ്യക്തിപരമായ
ആവിശ്യങ്ങള്‍ക്കായി ഉപയോഗിക്കാതിരിക്കുക പ്ലീസ് . അനുജന്‍റെ പ്രശ്നം നമുക്ക് പിന്നീട് ഒരു അവസരത്തില്‍ ചര്‍ച്ച ചെയ്യാം .

പാവപ്പെട്ടവൻ പറഞ്ഞു...

അപ്പോള്‍ തിയതിയെ കുറിച്ച് ആരും ഒന്നും പറയാത്ത സാഹചര്യത്തില്‍ ആഗസ്റ്റ്‌ 8 ഉറപ്പിക്കാം എല്ലാവര്‍ക്കും സമ്മതമാണല്ലോ

mjithin പറഞ്ഞു...

പ്രിയപ്പെട്ട പാവപ്പെട്ട ചേട്ടാ...

ഞാന്‍ ബ്ലോഗ്‌ ലോഗത്ത്‌ അത്ര വലിയ പരിചയസമ്പന്നനല്ല, ഈയിടയ്ക്കാണ് ബ്ലോഗിനെക്കുറിച്ച് ഗൌരവമായി ചിന്തിച്ചു തുടങ്ങിയത് പോലും (അതും ഗൂഗിള്‍ ബസ്സിലെ കൂട്ടുകാരെ കണ്ടിട്ട്). കഴിഞ്ഞ തവണ നിങ്ങള്‍ ചെറായിയില്‍ വച്ചു നടത്തിയ മീറ്റിങ്ങിനെക്കുറിച്ച് വിവിധ ബ്ലോഗുകളില്‍ പലരുടെയും അഭിപ്രായ പ്രകടനം കണ്ടു. ആ അഭിപ്രായങ്ങള്‍ (പ്രത്യേകിച്ച് വിമര്‍ശനങ്ങള്‍) കണ്ടത് മുതല്‍ നിങ്ങള്‍ അടുത്ത മീറ്റ്‌ എന്ന് നടത്തും എന്ന് നോക്കിയിരിക്കുകയായിരുന്നു ഞാന്‍. എന്താണെന്ന് വച്ചാല്‍ ഇനിയൊരു മീറ്റിംഗ് നിങ്ങള്‍ നടത്തുമെങ്കില്‍ എന്തുതന്നെ സംഭവിച്ചാലും എനിക്കാ മീറ്റില്‍ പങ്കെടുക്കണം എന്നൊരു വാശി എവിടെനിന്നോ എനിക്ക് കിട്ടി. അത് ചിലപ്പോ ഒരു നല്ല ശ്രമത്തിനു അകാരണമായി വിമര്‍ശിക്കപ്പെട്ട ഒരു കൂട്ടം ആളുകളോടുള്ള സഹാനൂഭൂതി ഉള്ളത് കൊണ്ടാവാം. ആത്മാര്‍ഥമായി പറയട്ടെ കഴിഞ്ഞ തവണയെക്കാളും ഒട്ടനേകം ആള്‍ക്കാരുടെ പിന്തുണ നിങ്ങള്‍ക്കുണ്ടാകും. അതില്‍ ഞാന്‍ അല്‍പ്പം മുന്നിലായിരിക്കും എന്നെനിക്കു ഇപ്പോഴേ ഉറപ്പു പറയാം. ധൈര്യപൂര്‍വ്വം മുന്നോട്ടു പൊയ്ക്കോ.... തളരുന്നെന്നു തോന്നിയാല്‍ ഒന്ന് തിരിഞ്ഞു നോക്കുക.... അവിടെ ഞങ്ങളുണ്ടാകും... ബലമേകുന്ന വാക്കുകളും താങ്ങി നിര്‍ത്താന്‍ കൈകളുമായി...

(എറണാകുളത്തു ഏതു ദിവസമാണെങ്കിലും ഓക്കേ!!!! ഉത്സാഹക്കമ്മറ്റിയില് ചേരണോ, പോസ്റ്റര്‍ ഒട്ടിക്കണോ, ചെണ്ടകൊട്ടി അറിയിക്കണോ ഞാന്‍ റെഡി, എന്നെ ഈ ലിങ്കിലേക്ക് പെട്ടെന്ന് എത്തിച്ച ജിക്കുവിന്റെ ബസ്സിനു ഒരു നെയ്‌ വിളക്കും പാല്പ്പായസോം) ‍

nandakumar പറഞ്ഞു...

ഇതിപ്പോഴാണ് കണ്ടത്.
എറണാകുളത്ത് എവിടെയാണെങ്കിലും എത്താന്‍ സാധിക്കും. തീര്‍ച്ചയായും

അപ്പൂട്ടൻ പറഞ്ഞു...

ഒരു ടിക്കറ്റ്‌ ബുക്ക്ഡ്‌. ബാക്കി നോക്കട്ടെ, ഇത്തവണ സകുടുംബം വരണമെന്നുണ്ട്‌. കഴിഞ്ഞതവണത്തേതുപോലെ വല്ല ബീച്ചിനും അടുത്താണെങ്കിൽ ഭാര്യയെ ചാക്കിലാക്കാൻ എളുപ്പമാവും.

സജി പറഞ്ഞു...

അപ്പൂട്ടാ,
എന്തായിതു? വീട്ടു പ്രശനം പറഞ്ഞു തീര്‍ത്തിട്ടു വരൂ..
കടല്‍തീരത്തു വച്ചു ചാക്കിലാക്കാനോ ..


ന്റമ്മോ..

അപ്പൂട്ടൻ പറഞ്ഞു...

സജിച്ചായാ...
കടൽത്തീരത്തുവെച്ച്‌ ചാക്കിലാക്കാനല്ല, ചാക്കിലാക്കി കടൽത്തീരത്ത്‌ എത്തിക്കാനാ. ഒരു കുട്ടിച്ചാക്കുണ്ട്‌, അതിനെ വശത്തക്കിയാൽ വല്യ ചാക്കും വരും.

ചാക്കില്ല എന്നൊരു പ്രശ്നം മാത്രമേയുള്ളു വീട്ടിൽ!!!

അജ്ഞാതന്‍ പറഞ്ഞു...

Typist/എഴുത്തുകാരി

എത്ര ചാക്കു വേണം അപ്പൂട്ടാ? അതിനാ ക്ഷാമം!

സാധാരണ ഗതിയില്‍ അസൌകര്യങ്ങളൊന്നുമില്ല, ഞാനും വരാം.

ഞാന്‍ ഒറിജിനല്‍ എഴുത്തുകാരി തന്നെയാണേയ്!

Basheer Vallikkunnu പറഞ്ഞു...

അയ്യോ, എന്റെ വെക്കേഷന്‍ ഏപ്രിലിലേക്ക് പ്ലാന്‍ ചെയ്തു പോയി. ഡേറ്റ് മാറ്റാമെങ്കില്‍ ഞാനും റെഡി. അല്ലേല്‍ ഒരു ജിദ്ദ കൊച്ചി ടിക്കറ്റ്‌ അയച്ചു തന്നാലുംമതി.

നസീര്‍ കടിക്കാട്‌ പറഞ്ഞു...

നാട്ടിലുണ്ടാവും
ഞാനുണ്ടാവും

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

ആഗ്രഹമുണ്ട്..
ജൂണിന് മുമ്പെ നാട്ടില്‍ പോകാന്‍ സാധ്യതയുണ്ട്.
അത് കൊണ്ട് തന്നെ ഉറപ്പ് പറയാറായിട്ടില്ല..

എല്ലാ നന്മകളും വിജയാശംസകളും നേരുന്നു,

(വെറും മീറ്റ് എന്നതിനപ്പുറമെന്തെങ്കിലും ചെയ്യാന്‍ കഴിയുമൊ എന്ന് കൂടി ആലോചിക്കാമെന്ന് തോന്നുന്നു.)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

ഞാന്‍ മേയില്‍ നാട്ടിലുണ്ടാവും . അപ്പോള്‍ ഏതെങ്കിലും മീറ്റുണ്ടേല്‍ അറിയിക്കണേ ..

സാബിബാവ പറഞ്ഞു...

ഞാന്‍ നാട്ടിലില്ല ഇപ്പൊ ജിദ്ധയിലാ എന്നാലും എല്ലാവിധ ആശംസകളും...
ഒപ്പം കൂടുന്ന എല്ലാ ബ്ലോഗര്‍മ്മാരെയും എന്റെ സ്നേഹം അറിയിക്കണം.സാബിറ സിധിക്

Manoraj പറഞ്ഞു...

പാവപ്പെട്ടവൻ,
മീറ്റിനു പങ്കെടുക്കണം എന്ന് തന്നെ വിചാരിക്കുന്നു.. കാരണം പലരേയും നേരിൽ കാണാം എന്നത് തന്നെ.. ഒപ്പം എന്റെ നാട്ടിൽ നടന്ന മീറ്റിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിന്റെ വിഷമവും മാറ്റാം.. എങ്ങിനെയൊക്കെ കരുതുന്നു.. മീറ്റിന്റെ തീയതിയും (ഞായറാഴ്ചയായാൽ വളരെ നല്ലത്) മറ്റും അറിയിക്കുമെന്ന് കരുതുന്നു.. പരാതികൾ ഇല്ലാതെ പങ്കെടുക്കണമെന്നും വിചാരിക്കുന്നു.. (കഴിഞ്ഞ മീറ്റിന്റെ കുറേ പോസ്റ്റുകൾ കണ്ടിരുന്നേ)

വീകെ പറഞ്ഞു...

ആ സമയത്ത് നാട്ടിൽ കാണാൻ വഴിയുണ്ട്...
എറണാകുളത്താണെങ്കിൽ തീർച്ചയായും നേരിൽ കാണാം...

Manoraj പറഞ്ഞു...

appol ariyikkumallo final date and venue.. ernakulam base ayirikkane..

Sabu Kottotty പറഞ്ഞു...

തീയതിയും സ്ഥലവും തീരുമാനിയ്ക്കുന്നതിനെക്കുറിച്ച് കമന്റെഴുതാം. എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റുന്ന സ്ഥലം തെരഞ്ഞെടുക്കാം.

നീര്‍‌വിളാകന് എന്നെ അറിയാമല്ലോ, എനിയ്ക്ക് താങ്കളെയും അറിയാം. ഇങ്ങനെയൊക്കെത്തന്നെയാണ് എല്ലാരെയും പരിചയപ്പെടുന്നത്. ധൈര്യമായി പോരു മാഷേ..

അജ്ഞാതന്‍ പറഞ്ഞു...

ബൂലോകത്തെ
വലിയ പുള്ളിയൊന്നുമല്ല,
ഗൂഗിളമ്മച്ചിയുടെ കടാക്ഷം കൊണ്ട്,
സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങി എന്നൊരു തെറ്റു ചെയ്ത പാവം ഒരു തെമ്മാടി...
വലിയ വലിയ പുലികളെ കാണണം, അനുഗ്രഹം വാങ്ങണം എന്നുണ്ട്.....
കൂടെകൂട്ടാമെങ്കില്‍ കൂടെ വരാന്‍ ഇഷ്ടാ....
കൂട്ടുമോ....?



മീറ്റിനു എല്ലാവിധ ആശംസകളും.....

mary lilly പറഞ്ഞു...

ആശംസകള്‍

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

പ്രിയ പാവപ്പെട്ടവൻ,
ഈ ലോകത്തു നടക്കുന്നതു ഒന്നുമറിയാതെ ഈ പാവം ഞാൻ ഒരു പോസ്റ്റ്‌ ഇട്ടു.പോസ്റ്റിന്റെ പേരു:- "ഒരു വർഷം-100 പോസ്റ്റ്‌-പിന്നെ ചെറായി മീറ്റും."(ചിന്തയിൽ വാർത്ത കാറ്റഗറിയിൽ ഉണ്ടൂ.) എന്നിട്ടു ഞാൻ ആ പോസ്റ്റിൽ കൂടി ഒരു മീറ്റ്‌ അത്യാവശ്യമായി ഉണ്ടാകേണ്ട വസ്തുതകൾ നിരത്തി.ഞാനാണു ആദ്യമായി ഈ നിർദ്ദേശം വെകുന്നതു എന്നു അഹങ്കരിച്ചു ഇരുന്നപ്പോൾ ദാ അപ്പൂട്ടൻ എന്റെ മേൽ പറഞ്ഞ പോസ്റ്റിൽ ഒരു കമന്റ്‌. മീറ്റ്‌ ഉടനെ ആഗസ്റ്റ്‌ 8. സംവിധാനം പാവപ്പെട്ടവൻ. ബ്ലോഗിൽ കാണുമെന്നു കരുതി ബ്ലോഗായ ബ്ലോഗോക്കെ തപ്പി. അപ്പോൾ കൊട്ടോടി ഫോണിൽ കൂടി പറയുന്നു. സംഗതി, ബ്ലോഗ്‌ സ്പോട്ട്‌ അല്ല, ഡോട്ട്‌ കോം ആണെന്നു. നാട്ടുകാർ ഇതൊക്കെ എങ്ങിനെ അറിയും ചങ്ങാതീ.കുടുംബ സഹിതം ഞാൻ ഉണ്ടു. വിവരങ്ങൾക്കു പോസ്റ്റ്‌ ഇടുമല്ലോ.ഞങ്ങളെ പോലുള്ളവർക്കു അതാണു എളുപ്പം. മീറ്റിനു എല്ലാ വിധ ആശം സകളും.
sheriffkottarakara

Unknown പറഞ്ഞു...

ഞാനും വരുന്നു ........

എന്‍.ബി.സുരേഷ് പറഞ്ഞു...

i will be there on august 8.

Unknown പറഞ്ഞു...

zhengjx20160811
oakley sunglasses wholesale
ralph lauren outlet
adidas yeezy
hogan scarpe
christian louboutin outlet
michael kors outlet
jordan concords
louis vuitton outlet
adidas uk
louis vuitton outlet
cheap rolex watches
supra for sale
curry 3
christian louboutin sneakers
nike roshe run flyknit
kate spade outlet
air max 95
michael kors outlet online
kobe shoes
louis vuitton purses
nike trainers uk
ugg slippers
louis vuitton outlet
ugg boots
lebron 13
coach outlet store online
coach outlet
ralph lauren
christian louboutin sale
oakley vault
air jordan 11
coach outlet
toms wedges
ray bans
michael kors outlet clearance
michael kors outlet
fitflops
ralph lauren outlet
toms shoes
ralph lauren outlet

Unknown പറഞ്ഞു...

coach canada
gucci uk
gucci handbags
cheap jerseys from china
ugg boots canada
nike free 5.0
louboutin
christian louboutin sale
valentino
moncler jackets
20170215caiyan

അജ്ഞാതന്‍ പറഞ്ഞു...

Read Full Article navigate to this website article use this link browse around these guys i thought about this