2009, നവംബർ 19, വ്യാഴാഴ്‌ച

ഈ അക്ഷരക്കൂട്ട് സാക്ഷി

അന്നുനിന്‍ മിഴികളിലൊരുമാത്രയെന്‍റെ
മുഖം ഹൃദയംതന്നുവോ..?
നീറുമാ മാനസമറിഞ്ഞൊരുമൊഴി
എന്‍റെ സാന്ത്വനമൊരുവചനം,
നിറച്ചുണ്ടതില്‍ നീ
നൊമ്പരമാറ്റിയോ...?
നിന്‍റെയുതിര്‍ന്ന മിഴിനീരെന്‍റെ
ഹൃത്തടം നനച്ചുവോ..?
നിറഞ്ഞാകരള്‍ക്കയം
പകര്‍ന്നാനീറ്റലിന്നും ഒരേപകല്‍,
നോവാറ്റി മൌനംഭജിച്ചു ഞാന്‍
കത്തുംവെയിലിനിടനാഴിയിറങ്ങിയാ
വഴിയെമടങ്ങുമ്പോള്‍
മറന്നുപോയതെന്തേ...?
വെറുമൊരു നന്ദിവാക്കെങ്കിലും..!
വിഷാദഗര്‍ഭംധരിച്ചൊരാ
മുഖക്കാറുവായിച്ച്
വാക്കിന്‍ വലിപ്പങ്ങള്‍കാണാതെ
മടങ്ങിയതോര്‍മ്മയില്‍,
ഇന്നലയുടെനേരായി
ഇന്നിന്‍റെ കുളിരായി നില്‍ക്കുന്നു.
അറിയുക.....
മഴയും,വെയിലും,കുളിരും,നിലാവും
മറക്കാത്ത ഓര്‍മ്മകളെ...
ഈ അക്ഷരക്കൂട്ടതിന്‍സാക്ഷി,
ഈ അക്ഷരക്കൂട്ടുമാത്രമതിന്‍ സാക്ഷി ,

അടികുറിപ്പ്:
ഒരിക്കല്‍ പറഞ്ഞു പിരിഞ്ഞ സ്നേഹത്തിനു പകരം വെക്കുന്ന പൊട്ടകവിത

57 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ പറഞ്ഞു...

നീറുമാ മാനസമറിഞ്ഞൊരുമൊഴി
എന്‍റെ സാന്ത്വനമൊരുവചനം.
ഒരിക്കല്‍ പറഞ്ഞു പിരിഞ്ഞ സ്നേഹത്തിനു പകരം വെക്കുന്ന പൊട്ടാ കവിത

മുള്ളൂക്കാരന്‍ പറഞ്ഞു...

മഴയും,വെയിലും,കുളിരും,നിലാവും
മറക്കാത്ത ഓര്‍മ്മകളെ...
ഈ അക്ഷരക്കൂട്ടതിന്‍സാക്ഷി,
ഈ അക്ഷരക്കൂട്ടുമാത്രമതിന്‍ സാക്ഷി ,

പ്രണയം പേമാരിയാണ് പാവപ്പെട്ടവനെ... ഒരിക്കല്‍ പെയ്താല്‍ അത് ജീവിതം മുഴുക്കെ നമ്മെ നനയിക്കും...

പാവപ്പെട്ടവൻ പറഞ്ഞു...

മുള്ളുകാരനോട് എനിക്ക് തിരിച്ചു പറയാന്‍ കഴിയില്ല ആ വാക്കതിന്റെ അവസാനമാണ്

Unknown പറഞ്ഞു...

വിഷാദഗര്‍ഭംധരിച്ചൊരാ
മുഖക്കാറുവായിച്ച്
വാക്കിന്‍ വലിപ്പങ്ങള്‍കാണാതെ
മടങ്ങിയതോര്‍മ്മയില്‍,
ഇന്നലയുടെനേരായി
ഇന്നിന്‍റെ കുളിരായി നില്‍ക്കുന്നു.

ഈ കുളിര്‍ തന്നെയല്ലെ പൊള്ളിയിട്ടും പ്രണയത്തിലേക്ക് കവിതയെ തള്ളിവിടുന്നത്. ആശംസകള്‍

വിജയലക്ഷ്മി പറഞ്ഞു...

kollaam nalla kavitha...

ഡോക്ടര്‍ പറഞ്ഞു...

ഈ അക്ഷരക്കൂട്ടതിന്‍സാക്ഷി,
ഈ അക്ഷരക്കൂട്ടുമാത്രമതിന്‍ സാക്ഷി...

nalla varikal...aashamsakal :)

Anil cheleri kumaran പറഞ്ഞു...

പറഞ്ഞ് പിരിഞ്ഞ സ്നേഹത്തിനു പകരമൊരു കവിത മതിയോ..

SreeDeviNair.ശ്രീരാഗം പറഞ്ഞു...

സീ.കെ,
നന്നായിട്ടുണ്ട്,
(വിഷാദം
നിറഞ്ഞു നില്‍ക്കുന്നൂ...)

ആശംസകള്‍

പാവത്താൻ പറഞ്ഞു...

വാക്കിന്‍ വലിപ്പങ്ങള്‍ കാണാതെ ഞാനും മടങ്ങുന്നു.“പ്രണയം പേമാരിയാണ് പാവപ്പെട്ടവനെ... ഒരിക്കല്‍ പെയ്താല്‍ അത് ജീവിതം മുഴുക്കെ നമ്മെ നനയിക്കും...“ ഇതു പറഞ്ഞമുള്ളൂക്കാരന് ഒരു ചുവന്ന പനിനീര്‍പ്പൂവ്.

Unknown പറഞ്ഞു...

വിഷാദഗര്‍ഭംധരിച്ചൊരാ
മുഖക്കാറുവായിച്ച്
വാക്കിന്‍ വലിപ്പങ്ങള്‍കാണാതെ
മടങ്ങിയതോര്‍മ്മയില്‍,

supper varikal masheeeeeeee supper

ഗീത പറഞ്ഞു...

വലിയ വാക്കിനേക്കാള്‍ കൂടുതല്‍ അര്‍ത്ഥഗര്‍ഭമല്ലേ മൌനം ?

പ്രണയത്തിന്റെ നോവ് നിരത്തിയ ഈ അക്ഷരക്കൂട്ട് ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്നു..

ഏ.ആര്‍. നജീം പറഞ്ഞു...

നല്ല വരികള്‍...

ആശംസകള്‍..

അജ്ഞാതന്‍ പറഞ്ഞു...

ഇത് മൊത്തം വായിക്കാനുള്ള ചങ്കൊറപ്പ് ഇല്ലായിരുന്നു...ഇതൊക്കെ ഒരു 30 വര്‍ഷം മുമ്പ് എഴുതിരുന്നെകില്‍ കൊള്ളാമായിരുന്നു.

Unknown പറഞ്ഞു...

ഓഫ്. റ്റെമ്പ്ലേറ്റ് ഒക്കെ മാറ്റി അടിപൊളിയായല്ലോ. സജീവേട്ടൻ വരച്ച കോട്ടിട്ട പാവപെട്ടവൻ കലക്കി .

നാടകക്കാരന്‍ പറഞ്ഞു...

mullookkaranodoppam njanum

പാവപ്പെട്ടവൻ പറഞ്ഞു...

അതെ അരുണ്‍ ശരിയാണ് നന്ദിയോടെ

പാവപ്പെട്ടവൻ പറഞ്ഞു...

ഈ കവിതയില്‍ അതിന്റെ നൊമ്പരം ഞാന്‍ പകര്‍ത്തിയിട്ടുണ്ട് കുമാരന്‍ മാഷേ ഇവിടെ വന്നല്ലോ നന്ദി

സാബിബാവ പറഞ്ഞു...

ഇന്നലയുടെനേരായി
ഇന്നിന്‍റെ കുളിരായി
മറക്കാത്ത ഓര്‍മ്മകളെ
അക്ഷരക്കൂട്ടുമാത്രമതിന്‍ സാക്ഷി യാക്കി
യാത്ര പറഞ്ഞാലും ഈ മനസ്സില്‍
പഴയ പ്രണയത്തെ ഇന്നും താലോലിക്കുന്നുണ്ട്‌
പ്രണയം അനുഭവിച്ചു തീരാത്തൊരു അമ്ര് താണ്‌
നല്ല വരികള്‍ നന്നായിട്ടുണ്ട് .

meegu2008 പറഞ്ഞു...

നൊമ്പരമില്ലാതെ പ്രണയമില്ല.....
ആശംസകള്‍ ....

mary lilly പറഞ്ഞു...

നിറഞ്ഞാകരള്‍ക്കയം
പകര്‍ന്നാനീറ്റലിന്നും ഒരേപകല്‍,
നോവാറ്റി മൌനംഭജിച്ചു ഞാന്‍
കത്തുംവെയിലിനിടനാഴിയിറങ്ങിയാ
വഴിയെമടങ്ങുമ്പോള്‍
മറന്നുപോയതെന്തേ...?

ആശംസകള്‍

lekshmi. lachu പറഞ്ഞു...

എനിക്ക് പറയാനുള്ളതെല്ലാം പലരും പറഞു..
മനോഹരം...നഷ്ട പ്രണയം ഇപ്പോഴും
മായാതെ.. മഗാതെ നിറഞ്ഞു നില്‍ക്കുന്നു.
ജൈത്ര യാത്ര തുടരുക..
ആശംസകള്‍..

ബിന്ദു കെ പി പറഞ്ഞു...

പൊട്ടക്കവിതയൊന്നുമല്ല കേട്ടോ നല്ല കവിതയാ...

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

വിഷാദഗര്‍ഭംധരിച്ചൊരാ
മുഖക്കാറുവായിച്ച്
വാക്കിന്‍ വലിപ്പങ്ങള്‍കാണാതെ
മടങ്ങിയതോര്‍മ്മയില്‍,
ഇന്നലയുടെനേരായി
ഇന്നിന്‍റെ കുളിരായി നില്‍ക്കുന്നു.

ഈ അക്ഷരക്കൂട്ടതിന്‍സാക്ഷി,
ഈ അക്ഷരക്കൂട്ടുമാത്രമതിന്‍ സാക്ഷി..

Typist | എഴുത്തുകാരി പറഞ്ഞു...

വിഷാദമാണല്ലോ. പകരം വച്ചിരിക്കുന്നതു പൊട്ട കവിതയല്ലാട്ടോ, മനസ്സു തുറന്നതല്ലേ. വിഷാദവും നൊമ്പരവുമെല്ലാം ചേര്‍ന്നതു തന്നെയല്ലേ പ്രണയം.

Junaiths പറഞ്ഞു...

ആരാണ് മനുഷ്യാ സ്നേഹം പറഞ്ഞു പിരിക്കുന്നത്...യൂ ദുഷ്ടാ

പാവപ്പെട്ടവൻ പറഞ്ഞു...

മകാനേ......ജുനൈതെ നീ ഏത് തുറയിലാണ് കടാലില്‍ പോയിട്ട് ഒന്നും കിട്ടിയില്ലേ

shajkumar പറഞ്ഞു...

ഈ അക്ഷരക്കൂട്ടുമാത്രമതിന്‍ സാക്ഷി ,

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

ആരാ കക്ഷി..?
ഇപ്പോഴും ഉള്ളകം നീറ്റിക്കൊണ്ടിരിക്കുന്ന പ്രണയനൊമ്പരം..
പെണ്ണുമ്പിള്ള ഈ ബ്ലോഗ്‌ വായിക്കാറുണ്ടോ..?
ചിലവരികൾ ഏറെ ഹൃദ്യമായി..
ആശംസകൾ..

പാവപ്പെട്ടവൻ പറഞ്ഞു...

പണിക്കരെ പെണ്ണുമ്പിള്ള ഇത് വായിച്ചാല്‍ ജീവിതം കോഞ്ഞാട്ട ആയി ല്ലേ വന്നതിനു നന്ദി

ഹരീഷ് തൊടുപുഴ പറഞ്ഞു...

മുള്ളൂരാന്‍ പറഞ്ഞതു കേട്ടല്ലോ ലേ നീ..

ചീഫ് സെക്യൂരിറ്റി ഓഫീസറാ..:)

മുരളി I Murali Mudra പറഞ്ഞു...

''വിഷാദഗര്‍ഭംധരിച്ചൊരാ
മുഖക്കാറുവായിച്ച്
വാക്കിന്‍ വലിപ്പങ്ങള്‍കാണാതെ
മടങ്ങിയതോര്‍മ്മയില്‍,
ഇന്നലയുടെനേരായി
ഇന്നിന്‍റെ കുളിരായി നില്‍ക്കുന്നു.''

നന്നായിട്ടുണ്ട്,
നല്ല വരികള്‍...

the man to walk with പറഞ്ഞു...

വിഷാദം ഒളിഞ്ഞിരിക്കുന്ന വരികള്‍ ഇഷ്ടായി

ജ്വാല പറഞ്ഞു...

“മഴയും,വെയിലും,കുളിരും,നിലാവും
മറക്കാത്ത ഓര്‍മ്മകളെ...
ഈ അക്ഷരക്കൂട്ടതിന്‍സാക്ഷി,
ഈ അക്ഷരക്കൂട്ടുമാത്രമതിന്‍ സാക്ഷി “
കനലുപോലെ മനസ്സിനെ പൊള്ളിക്കുന്ന വാക്കുകള്‍

Umesh Pilicode പറഞ്ഞു...

ഒരിക്കല്‍ പറഞ്ഞു പിരിഞ്ഞ സ്നേഹത്തിനു പകരം വെക്കുന്ന പൊട്ടകവിത


സ്നേഹത്തിനു എങ്ങനെയാ പിരിയാന്‍ കഴിയുക

കവിത നന്നായിട്ടുണ്ട്

raadha പറഞ്ഞു...

പ്രണയം പറഞ്ഞു പിരിഞ്ഞ.....

നന്നായി കവിത..
നഷ്ട സ്വപ്നങ്ങളുടെ കവിത

രഞ്ജിത്ത് കണ്ണൻകാട്ടിൽ പറഞ്ഞു...

നോവാറ്റി മൌനംഭജിച്ചു ഞാന്‍
കത്തുംവെയിലിനിടനാഴിയിറങ്ങിയാ
വഴിയെമടങ്ങുമ്പോള്‍
മറന്നുപോയതെന്തേ...?

പകരം വക്കാനാകാത്ത മനോഹരമായ വരികള്‍

poor-me/പാവം-ഞാന്‍ പറഞ്ഞു...

സീക്രട് അറിയുന്നവനാണല്ലോ സിക്രടറി...
മനസ്സിന്റെ സീക്രടറിയാന്‍ പറ്റിയില്ലേ?

Sureshkumar Punjhayil പറഞ്ഞു...

Pollunna agniyaayi...!

Manoharam, Ashamsakal...!!!

ഖാന്‍പോത്തന്‍കോട്‌ പറഞ്ഞു...

:)

SAJAN S പറഞ്ഞു...

കത്തുംവെയിലിനിടനാഴിയിറങ്ങിയാ
വഴിയെമടങ്ങുമ്പോള്‍
മറന്നുപോയതെന്തേ...?
വെറുമൊരു നന്ദിവാക്കെങ്കിലും..!

Pongummoodan പറഞ്ഞു...

നന്നായി ചേട്ടാ. നല്ല കവിത.

പാവപ്പെട്ടവന്റെ കുടിലും എനിക്കിഷ്ടപ്പെട്ടു. :)

mukthaRionism പറഞ്ഞു...

ഒരിക്കല്‍ പറഞ്ഞു പിരിഞ്ഞ സ്നേഹത്തിനു പകരം വെക്കുന്ന പൊട്ടകവിത

കുഞ്ചിയമ്മ പറഞ്ഞു...

അടിക്കുറിപ്പ് കലക്കി
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

വിഷാദഗര്‍ഭംധരിച്ചൊരാ
മുഖക്കാറുവായിച്ച്
വാക്കിന്‍ വലിപ്പങ്ങള്‍കാണാതെ
മടങ്ങിയതോര്‍മ്മയില്‍,
ഇന്നലയുടെനേരായി
ഇന്നിന്‍റെ കുളിരായി നില്‍ക്കുന്നു.
അറിയുക.....

ഹായ് വലിയ വാക്കുകളാൽ പ്രണയനൊമ്പരങ്ങൾ ചിത്രീകരിച്ചിരിക്കുന്നൂ..
തരം താഴ്ത്തെല്ലെ മാഷെ...വെറും പൊട്ടകവിതയെന്ന് പറഞ്ഞ്!

സജി പറഞ്ഞു...

കവിത വായിച്ചാല്‍ ഒന്നും തോന്നാറില്ല- അസൂയ അല്ലാതെ..

കമെന്റും എഴുതാറില്ല...
കാരണം കവിതയെനിക്കു കൊച്ചു കുട്ടികള്‍ അമ്പിളി അമ്മാവനെ കാണും പോലെയാണ്‍...

മോഹിപ്പിച്ചുകൊണ്ട്- വളരെ ദൂരെ.

പ്രത്യേകിച്ചും ഇത്തരം കവിതകള്‍.

ആഭ മുരളീധരന്‍ പറഞ്ഞു...

വാക്കിന്‍ വലിപ്പങ്ങള്‍കാണാതെ
മടങ്ങിയതോര്‍മ്മയില്‍,
ഇന്നലയുടെനേരായി
ഇന്നിന്‍റെ കുളിരായി നില്‍ക്കുന്നു.
അറിയുക.....

നല്ല വരികള്‍ . എനിക്ക് ഒരുപാടിഷ്ടമായതും ഈ വരികളാണ്

Akbar പറഞ്ഞു...

പാവപ്പെട്ടവന്‍
ഇത് പൊട്ടക്കവിതയല്ല. വായിച്ചു. ഇഷ്ട്ടമായി. ആശംസകള്‍

ഖാന്‍പോത്തന്‍കോട്‌ പറഞ്ഞു...

ആശംസകള്‍

വീകെ പറഞ്ഞു...

ആശംസകൾ..

Unknown പറഞ്ഞു...

നന്നായിരിക്കുന്നു.
നഷ്ടപ്രണയം മധുരതരം !

പാവപ്പെട്ടവൻ പറഞ്ഞു...

എന്‍റെ പ്രിയപെട്ടവരായ ഭൂലോകവാസികളെ ഇവിടെ വരുകയും അഭിപ്രായം രേഖപെടുത്തുകയും ചെയ്തതിനു എന്‍റെ ഹൃദയത്തില്‍തൊട്ട നന്ദി അറിയിക്കട്ടെ

Unknown പറഞ്ഞു...

നന്നായിരിക്കുന്നു.ഇപ്പോഴാ വായിക്കാന്‍ കഴിഞ്ഞത്:)
ഇത്‌ കൊള്ളാമല്ലോ മാഷേ...വരികള്‍ മനോഹരം..വീണ്ടും വരാട്ടോ...ഇനിയും എഴുതുക. ആശംസകള്‍..
എന്റെ ബ്ലോഗും നോക്കുക...

Thabarak Rahman Saahini പറഞ്ഞു...

അതെ, എപ്പോഴും അക്ഷരങ്ങള്‍ മാത്രമാണ്
സാക്ഷി. അതെ ആത്മനൊമ്പരങ്ങളുടെ
ഗര്‍ഭം പേറുന്ന അനുഭവാക്ഷരങ്ങള്‍.
നല്ല കവിത
സ്നേഹപൂര്‍വ്വം
താബു.

Akbar പറഞ്ഞു...

പുതുവത്സരാശംസകള്‍

Sriletha Pillai പറഞ്ഞു...

kavitha pottayonnumalla ketto mashe....

raybanoutlet001 പറഞ്ഞു...

new orleans saints jerseys
the north face
michael kors handbags
skechers shoes
new york giants jerseys
michael kors handbags
nike blazer pas cher
jordan shoes
49ers jersey
adidas nmd

Unknown പറഞ്ഞു...

canada goose jackets
adidas nmd
polo outlet
ugg boots for women
pandora bracelet
michael kors outlet
coach outlet
cheap jordans
louboutin chaussures
pandora charms sale
20170215caiyan