ഇന്ത്യയില്‍ ആര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്  അത് ഭരണഘടന അനുശാസിക്കുന്നവിധം ആകണമെന്ന്  മാത്രം . ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും പരമാധികാരവും കാത്തുസൂക്ഷിക്കാന്‍ ഓരോ ഇന്ത്യന്‍ പൗരനും ബാധ്യസ്ഥനാണ് .അത്  ഇന്ത്യയില്‍ താമസിക്കുമ്പോള്‍ ആണങ്കിലും ,വിദേശത്ത്  താമസിക്കുമ്പോള്‍ ആണങ്കിലും ..മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടി തരാംതാണ പ്രസ്താവനകളും, പ്രസംഗങ്ങളും നടത്തുന്നവര്‍ തുറന്ന വാഹനത്തില്‍ സഞ്ചരിച്ച്  നൂറ്റിപത്തുകോടി   ജനങ്ങളെ ആക്ഷേപിച്ചിട്ടും നടപടി സ്വീകരിക്കണ്ടവര്‍ മൌനം പാലിക്കുന്നു .നമുക്ക് ആര്‍ജവമുള്ള ഒരു  ഭരണസംവിധാനം ഇവിടെ ഇല്ലാതാവുന്നു .
കോണ്‍ഫറന്‍സ് നേതാവ് ഗിലാനിയും  അരുന്ധതിയും  നക്സല്‍ അനുകൂല നേതാവ് വരവര റാവുമൊക്കെ  രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു . അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശിക്കുന്നത്  കൊണ്ട്  അന്തര്‍ദേശീയ മാധ്യമ ശ്രദ്ധയിലേക്ക്  അരുന്ധതിയെന്ന  വലിയ ദൈവങ്ങളുടെ തമ്പുരാട്ടിയെ ഉയര്ത്തണ്ട എന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു.  ദേശവിരുദ്ധ പ്രസ്താവനയോടും .ഭരണഘടനവിരുദ്ധ സമീപനങ്ങളോടും കേന്ദ്ര സര്‍ക്കാരിനും കോണ്‍ഗ്രസിനും മൃദുസമീപനം വരുന്നത്  നിസാരകാര്യമാണ് . കാരണം സ്വന്തം രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രത്തില്‍  ഇരിക്കുമ്പോളും അമേരിക്കന്‍   പ്രേമത്തിന്റെ മുചൂടുംമുടിച്ച  വിധേയത്വത്തിലാണ് നമ്മളെ ഭരിക്കുന്നവര്‍ വസിക്കുന്നത് . ബരാക്   ഒബാമയുടെ ശ്രദ്ധയിലേക്ക്  കശ്മീര്‍ വിഷയം പരോക്ഷ പരാമര്‍ശത്തിനെങ്കിലും വിഷയമാവരുത്  എന്ന്  കേന്ദ്രസര്‍ക്കാരും  കോണ്‍ഗ്രസും ആശിക്കുന്നു .  നൂറ്റി പത്തുകോടി ജനത്തിന്റെ  രാജ്യതാല്പര്യം  എവിടെ കിടക്കുന്നു 
അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയോടുള്ള ഭയമോ ,മമതയോ എവിടെ  കിടക്കുന്നു ?  ഹേ...എന്ത്  ജീവിതം അല്ലേ ...?
www.pavapettavan.com
2010, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
